Connect with us

india

മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ.

Published

on

രാജ്യതലസ്ഥാനത്തെ മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ.

ദൃശ്യപരത കുറവായതിനാലാണ് നടപടി. ഡൽഹി ‘ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്’ (IGI) രാവിലെ 8.10 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കാരണത്താൽ, പല ഭാഗങ്ങളിലും ദൂരക്കാഴ്ച താരതമ്യേന കുറവായിരുന്നു. കൂടാതെ നഗരത്തിന്റെ പല ഭാഗങ്ങളും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

crime

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവ് എം.എസ് ഷാ അറസ്റ്റില്‍

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ തമിഴ്നാട് ബി.ജെ.പിയുടെ സാമ്പത്തിക കാര്യ മേധാവി എം.എസ്. ഷാ അറസ്റ്റിൽ.

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷമാണ് എം.എസ്. ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതിക്കാരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന ഷാ, 15കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷാ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിക്കാരൻ വ്യക്തമാക്കി.

ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോൾ അമ്മ സ്‌കൂളിൽ വിടാതെ ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തിച്ച് തനിച്ചാക്കിയെന്നും ഷാ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മകൾ പറഞ്ഞത്.

മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷാക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ ഷാ, തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.

Continue Reading

india

മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമാണ്‌, പുരാതന ക്ഷേത്രങ്ങൾ മസ്ജിദുകളാക്കിയിട്ടുണ്ട് അവ വീണ്ടും ക്ഷേത്രങ്ങളാക്കണം; വിവാദ പരാമർശവുമായി അഖാര മേധാവി

ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി.

Published

on

മസ്ജിദ് ക്ഷേത്ര വിവാദത്തിന് വീണ്ടും തിരി കൊളുത്തി അഖാര മേധാവി. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ മസ്ജിദുകളാക്കിയിട്ടുണ്ടെന്നും അവ വീണ്ടും ക്ഷേത്രങ്ങളാക്കി മാറ്റണമെന്നാണ് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരിയുടെ ആവശ്യം. മതപ്രചാരണത്തിനായി ഇന്ത്യയുടനീളം സഞ്ചരിച്ചപ്പോള്‍ താന്‍ കണ്ട മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമായിരുന്നു എന്നായിരുന്നു രവീന്ദ്ര പുരിയുടെ വാദം.

‘മതപ്രചാരനത്തിനായി ഞാന്‍ ഇന്ത്യയിലുടനീളം ഒരു പര്യടനത്തിന് പോയപ്പോള്‍, മിക്ക പള്ളികളുടെയും താഴികക്കുടം ഒരു ക്ഷേത്രത്തിനോട് സാമ്യമുള്ളതായി എനിക്ക് തോന്നി. പള്ളികളില്‍ സനാതന ചിഹ്നങ്ങള്‍ ഉള്ളതായി നിങ്ങള്‍ക്ക് കാണാം. ഏകദേശം 80 ശതമാനം മുസ്ലിം പള്ളികളും പുരാതന ക്ഷേത്രങ്ങളാണ്,’ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി. ‘പള്ളികളാക്കി മാറ്റിയ ഞങ്ങളുടെ പുരാതന ക്ഷേത്രങ്ങള്‍ ഒഴിപ്പിക്കണം, ഞങ്ങള്‍ തയ്യാറാണ്. ഒരു ക്ഷേത്രത്തിന്റെ മുകളില്‍ നിര്‍മിച്ച മസ്ജിദുകള്‍ പൊളിച്ച് മാറ്റണം. മഹാ കുംഭത്തില്‍ നിന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു,’ രവീന്ദ്ര പുരി പറഞ്ഞു.

തങ്ങള്‍ ഒരു സനാതന്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോവുകയാണെന്നും പുരി പറഞ്ഞു. ജനുവരി 27ന്, ഒരു ധര്‍മ സന്‍സദ് സംഘടിപ്പിക്കുമെന്നും അവിടേക്ക് രാജ്യത്തെയും ലോകത്തെയും പ്രമുഖ ദര്‍ശകരെ ക്ഷണിച്ചിട്ടുണ്ടെന്നും പുരി കൂട്ടിച്ചേര്‍ത്തു. ‘ധര്‍മ സന്‍സദിലെ പ്രധാന വിഷയം സനാതന്‍ രൂപീകരണമായിരിക്കും. വഖഫ് ബോര്‍ഡ് പോലെ നമ്മുടെ മഠവും ക്ഷേത്രങ്ങളും സുരക്ഷിതമാക്കും,’ പുരി പറഞ്ഞു.

സമീപകാലത്തായി മസ്ജിദുകളുടെയും ദര്‍ഗകളുടെയും മേല്‍ അവകാശവാദം ഉന്നയിച്ചുള്ള തീവ്ര ഹിന്ദുത്വവാദികളുടെ വരവ് അധികരിച്ചിരുന്നു. പിന്നാലെ 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ കെട്ടിടങ്ങളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുതിയ കേസുകള്‍ ഫയല്‍ ചെയ്യാനാകില്ലെന്ന് ഡിസംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.

നിലവിലുള്ള മതപരമായ ഘടനകളെ സംബന്ധിച്ചുള്ള കേസുകളില്‍ സര്‍വേകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഇടക്കാല അല്ലെങ്കില്‍ അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി എല്ലാ കോടതികളെയും വിലക്കിയിരുന്നു.

Continue Reading

india

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്

Published

on

ന്യൂഡൽ‌ഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.

‘11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Continue Reading

Trending