Connect with us

kerala

ചാനല്‍ ചര്‍ച്ചകയിലെ ഹണി റോസിനെതിരായ മോശം പരാമര്‍ശം; രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു.

Published

on

കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഹണി റോസിനെതിരെ മോഷം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലെത്തിയപ്പോഴേയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും.

 

kerala

പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്

Published

on

പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു എറിഞ്ഞ് 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Published

on

തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതുകൊണ്ടാണ് ഈ ജില്ലകള്‍ക്ക് അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

Continue Reading

kerala

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി

Published

on

തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ക്രമേണയുള്ള വില വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. വെള്ളിയുടെ വില ഗ്രാമിന് 98 രൂപയായി.

Continue Reading

Trending