News
ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കുന്ന ഉത്തരവിന് സ്റ്റേ
ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്.

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്.
ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്.
നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ജന്മാവകാശ പൗരത്വത്തിനു നിരോധനം ഏർപ്പെടുത്തിയത്.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിലുള്ള വലിയ വിഭാഗ വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നു പ്രാബല്യത്തിൽ വരുമെന്നു ഉത്തരവിൽ പറഞ്ഞിരുന്നു.
ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ പൗരൻമാരുടേയും നിയമാനുസൃതം സ്ഥിര താമസ അനുമതി ലഭിച്ചവരുടേയും മക്കൾക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വർഷത്തിൽഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ നിയമം ബാധിക്കുമെന്നാണ് കണക്ക്.
ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നിയമ നടപടികൾക്കു തുടക്കമിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
kerala
അഭിപ്രായം പറഞ്ഞവരെ വേട്ടയാടുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമം: ഇ.ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനുണ്ടായ അനുഭവവും സൂംബ ഡാന്‍സ് വിഷയത്തില്‍ ടി.കെ അഷ്റഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മലപ്പുറം: അഭിപ്രായം പറഞ്ഞവരെ ക്രൂശിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനുണ്ടായ അനുഭവവും സൂംബ ഡാന്‍സ് വിഷയത്തില്‍ ടി.കെ അഷ്റഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആരോഗ്യമേഖലയില്‍ ഒരു സര്‍ക്കാര്‍ എത്രത്തോളം അധപതിച്ചു എന്നത് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകും. അതു തിരുത്തി മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം അദ്ദേഹം എന്തോ വലിയ കുറ്റം ചെയ്ത പോലെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സൂംബ ഡാന്‍സ് വിഷയത്തിലും സ്ഥിതി സമാനമാണ്. സ്‌കൂളുകളില്‍ കൊണ്ടു വരുന്ന പരിവര്‍ത്തനത്തിനെതിരെ ഒരു അധ്യാപകന്‍ തന്റെ അഭിപ്രായം പ്രകടപ്പിച്ചു. അതിനാണ് മാനേജ്മെന്റിനെ പോലും ഭീഷണിപ്പെടുത്തി സസ്പെന്‍ഷന്‍ നടപടിയുമായി മുന്നോട്ടു പോയത്. ഉത്തരേന്ത്യയില്‍ അധികാരികള്‍ക്കെതിരെ സംസാരിച്ചതിന് വേട്ടയാടപ്പെട്ടത് സഞ്ജയ് ഭട്ടും ഡോ. കഫീല്‍ ഖാനുമായിരുന്നെങ്കില്‍ വര്‍ത്തമാന കേരളത്തില്‍ ഡോക്ടര്‍ ഹാരിസും ടി.കെ അഷ്റഫുമാണ്.
യു.ഡി.എഫിന്റെ അധികാര കാലത്ത് വിദഗ്ദരുമായി കൂടിയാലോചിച്ചാണ് ഒരോ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കൂടിയാലോചനകള്‍ നടക്കുന്നില്ല. എതിര്‍ത്തു പറഞ്ഞാല്‍ മേക്കിട്ടു കേറുന്നു. ഇങ്ങനെയൊരു ഏകാധിപത്യ ഭരണ കാലഘട്ടം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ല. ലഹരി ഇല്ലായ്മ ചെയ്യാനാണ് സൂംബയെന്നാണ് സര്‍ക്കാര്‍ വാദം. കേരളത്തെ മദ്യത്തില്‍ കുളിപ്പിച്ച സര്‍ക്കാരാണ് ലഹരിക്കെതിരെ സുംബ കളിപ്പിക്കുന്നത്. സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ചര്‍ച്ചക്കുപോലും തയാറാവാത്തത് തെറ്റായ നടപടിയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്രത്തിര ആശുപത്രിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തത് മൂലം അവിടെ നിരവധി ജനോപകാര പദ്ധതികളാണ് താളംതെറ്റിയിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആനുകൂല്യം ലഭിക്കേണ്ട പല പദ്ധതികളും അവിടെ നിര്‍ത്തേണ്ട സാഹചര്യമുണ്ടായി. ഇരു സര്‍ക്കാറുകളുടെയും ക്രൂരമായ സമീപന രീതിയാണ് ഇതിന് കാരണം. ആരോഗ്യ രംഗം ഇരു സര്‍ക്കാറുകളും തീരെ ശ്രദ്ധിക്കുന്നില്ലെന്നും പി.ആര്‍ വര്‍ക്ക് മാത്രമാണ് നടക്കുന്നതെന്നും ഇ.ടി കുറ്റപ്പെടുത്തി.
GULF
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും.

കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.
ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ ഇനി രണ്ട് സര്‍വീസുകളാവും എക്‌സ്പ്രസ് നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 9.10 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 4.10 ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന വിമാനം ബഹ്‌റൈന്‍ സമയം രാത്രി 8.10ന് ബഹ്‌റൈനിലുമെത്തിച്ചേരും.
ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള സര്‍വീസ് എക്‌സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.
kerala
വി.എസിന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍
വെന്റിലേറ്റര്‍ സഹായത്തോടെയാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്.

വി.എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്.
കഴിഞ്ഞ ദിവസം വി.എസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നതായി മകന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നതായാണ് പറയുന്നത്.
ജൂണ്‍ 23-നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
crime3 days ago
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നാളെ
-
More3 days ago
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
-
kerala3 days ago
ഭാരതാംബ ചിത്രവിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത് വി സി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
-
kerala3 days ago
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്
-
kerala3 days ago
‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്