Connect with us

kerala

സര്‍ക്കാരിന് തിരിച്ചടി; തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്.

Published

on

എറണാകുളം: സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും റദ്ദാക്കി ഹൈക്കോടതി. ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.

വാര്‍ഡ് വിഭജനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നതിനു പിന്നില്‍ രാഷ്ട്രീയ ലാഭമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്.

2015ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു. അതിനിടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ വീണ്ടും വന്നത്. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി.

 

kerala

ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു

ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്

Published

on

മലപ്പുറം: ചുങ്കത്തറയില്‍ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടാണ് അപകടം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ചുങ്കത്തറ എം.ബി.എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

ദുബൈയില്‍ നിന്നും നാട്ടിലെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തലശ്ശേരിയില്‍ നിന്നും ചികിത്സക്കെത്തിയ രോഗികാകണ് എം പോക്‌സ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രണ്ടു കേസുകള്‍കളായി. ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. നേരത്തെ അബുദാബിയില്‍ നിന്നെത്തിയ വയനാടു സ്വദേശിയായ 26കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ, എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. ചികിത്സയിലുള്ളവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

 

Continue Reading

Trending