Connect with us

News

കുഞ്ഞിന് ഇന്റര്‍നെറ്റ് കമ്പനിയുടെ പേരിട്ടു; 18 വര്‍ഷത്തേക്ക് സൗജന്യ വൈഫൈ നല്‍കി കമ്പനി

കഴിഞ്ഞ ദിവസമാണ് ‘ടൈ്വഫസ്’ അല്ലെങ്കില്‍ ‘ടൈ്വഫിയ’ എന്ന പേര് കുഞ്ഞിന് നല്‍കിയാല്‍ 18 വര്‍ഷത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാമെന്ന പരസ്യം ടൈ്വഫൈ നല്‍കുന്നത്. ആണ്‍കുഞ്ഞാണെങ്കില്‍ ടൈ്വഫസ് ന്നെും പെണ്‍കുഞ്ഞാണെങ്കില്‍ ടൈ്വഫിയ എന്നുമാണ് നല്‍കേണ്ടത്

Published

on

കുഞ്ഞിന് ഇന്റര്‍നെറ്റ് കമ്പനിയുടെ നല്‍കിയതിനാല്‍ 18 വര്‍ഷത്തേക്ക് സൗജന്യ വൈഫൈ നല്‍കി കമ്പനി. സ്വിസ് ഇന്റര്‍നെറ്റ് പ്രൊവൈഡറായ ടൈ്വഫൈ ആണ് സൗജന്യ ഇന്റര്‍നെറ്റ് നല്‍കിയത്. ടൈ്വഫിയ എന്നാണ് കുഞ്ഞിന്റെ പേര്.

കഴിഞ്ഞ ദിവസമാണ് ‘ടൈ്വഫസ്’ അല്ലെങ്കില്‍ ‘ടൈ്വഫിയ’ എന്ന പേര് കുഞ്ഞിന് നല്‍കിയാല്‍ 18 വര്‍ഷത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാമെന്ന പരസ്യം ടൈ്വഫൈ നല്‍കുന്നത്. ആണ്‍കുഞ്ഞാണെങ്കില്‍ ടൈ്വഫസ് ന്നെും പെണ്‍കുഞ്ഞാണെങ്കില്‍ ടൈ്വഫിയ എന്നുമാണ് നല്‍കേണ്ടത്. ഇതിന് പിന്നാലെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വദേശികളായ ദമ്പതികള്‍ ഓഫര്‍ സ്വീകരിച്ച് വാഗ്ദാനം ചെയ്ത സമ്മാനം സ്വീകരിക്കുന്നത്. കുഞ്ഞിന്റെ പേര് സൂചിപ്പിക്കുന്ന ജനന സര്‍ട്ടിഫിക്കേറ്റും ഒപ്പം ചിത്രവും കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ടൈ്വഫൈ കമ്പനി നടത്തുന്ന വേരിഫിക്കേഷന് ശേഷമാണ് സമ്മാനം നല്‍കുക.

30 വയസും 35 വയ്‌സുമുള്ള ദമ്പതികളാണ് ഈ വിചിത്ര ഓഫര്‍ സ്വീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ആദ്യ പേരല്ല ടൈ്വഫിയ എന്നത്, മറിച്ച് രണ്ടാമത്തെ പേരാണ്. മൂന്ന് പേരുകളാണ് കുഞ്ഞിനുള്ളത്. എന്നിരുന്നാലും ദമ്പതികള്‍ സമ്മാനത്തിന് അര്‍ഹമായി. തങ്ങളുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്ദേശിച്ചിട്ടില്ല ദമ്പതികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

ഒന്നര വയസുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാന്‍ എത്തിയതായിരുന്നു റിസ്വാന.

Published

on

തിരുവനന്തപുരത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകള്‍ റിസ്വാനയാണ് മരിച്ചത്. ഒന്നര വയസുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാന്‍ എത്തിയതായിരുന്നു റിസ്വാന.

ഇന്ന് രാവിലെ 10 മണിയോടെ അയല്‍വാസിയുടെ പുരയിടത്തില്‍ കളിച്ചുകൊണ്ടിറിക്കുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെട്ടു.

Continue Reading

kerala

ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ പിടിയില്‍

മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് പിടിയിലായത്.

Published

on

കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ പിടിയില്‍. മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് പിടിയിലായത്.

കൊല്ലം തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിലാണ് അമിസ് ജോലി ചെയ്യുന്നത്. മംഗലാപുരത്തുനിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ ഇയാളുടെ പക്കലില്‍ നിന്ന് നാല് ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

india

പാകിസ്താന്റെ റാവല്‍പിണ്ടിയിലെ കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി

പാകിസ്താനില്‍ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തി.

Published

on

പാകിസ്താന്‍ സൈന്യത്തിന്റെ റാവല്‍പിണ്ടിയിലെ കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനില്‍ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തി. ഭീകരവാദ കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും പ്രതിരോധ മന്ത്രി പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ ഏറെ വൈകിയും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.

വെടിനിര്‍ത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യ- പാക് വെടിനിര്‍ത്തലിനായി യുഎസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇന്റലിജന്‍സ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.

Continue Reading

Trending