Connect with us

kerala

ചാണ്ടി ഉമ്മന് വോട്ട് അഭ്യര്‍ത്ഥിച്ച് കുഞ്ഞ് ഐലന്‍

വീടുകള്‍ കയറി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലന്‍ കൂടെ കൂടിയത് ചാണ്ടി ശ്രദ്ധിച്ചത്.

Published

on

ചേട്ടാ ഞാന്‍ സ്‌ക്കൂളില്‍ പോണില്ല ഞാനുമുണ്ട് ഐലന്‍ അത് പറഞ്ഞപ്പോഴാണ് ചാണ്ടി ഉമ്മന്‍ നേരത്തെ കണ്ട് പിരിഞ്ഞ ഐലന്‍ കൂടെ കൂടിയത് അറിയുന്നത്.പുതുപ്പള്ളി അങ്ങാടി കുന്ന് റോഡില്‍ പ്രചരണത്തിനെത്തിയപ്പോഴാണ് പിതാവ് സാജനൊപ്പം സ്‌ക്കൂളിലേക്ക് പോയ ഐലനെ കണ്ടത്. സ്ഥാനാര്‍ത്ഥിക്ക് ഒരു പൂവും നല്‍കി ഐലന്‍ ആദ്യം ആശംസകള്‍ നേര്‍ന്നു.

പക്ഷെ വീടുകള്‍ കയറി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലന്‍ കൂടെ കൂടിയത് ചാണ്ടി ശ്രദ്ധിച്ചത്. പിന്നെ ഐലനും കൂടി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ടു ചോദിക്കാന്‍. ചാണ്ടി ഉമ്മന്‍ പറയുന്നത് കേട്ട് ആദ്യം കയറിയ വീടുകളില്‍ ഐലന്‍ എനിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത് അത് കേട്ടതും വീട്ടുകാര്‍ക്കും വോട്ട് ചോദ്യത്തില്‍ കൗതുകമായി. സ്വന്തമായി വോട്ട് പിടിക്കുന്നതില്‍ ചാണ്ടി പരിഭവം പറഞ്ഞതോടെ പിന്നെ ചാണ്ടി ഉമ്മന് വേണ്ടിയായി ഐലന്റെ വോട്ട് പിടുത്തം. ഇതിനിടയില്‍ ഐലനെ കാണാതായതോടെ പിതാവ് സാജന് സ്‌ക്കൂളില്‍ നിന്ന് ടീച്ചറിന്റെ വിളിയും വന്നു. വിളിച്ചപ്പോള്‍ ഐലന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമായത് കൊണ്ട് വരില്ലന്ന്‌ഞ്ഞെങ്കിലും ചാണ്ടി ഉമ്മന്‍ നിര്‍ബന്ധിച്ച് ഐലനെ പിതാവിനൊപ്പം സ്‌കൂളില്‍ അയച്ചു. പോകും മുമ്പേ ചാണ്ടി ചേട്ടന് എല്ലാ വിജയാശംസകളും നേര്‍ന്നാണ് ഐലന്‍ മടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി; യുവതിക്കെതിരെ പരാതി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

on

കൊച്ചിയില്‍ ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് സ്‌കൂട്ടര്‍ യാത്രിക വഴിമുടക്കിയതായി പരാതി. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും യുവതി വഴി നല്‍കിയില്ല. ഇന്നലെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനാണ് സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്.

അതേസമയം, ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending