Connect with us

Video Stories

ബാബരി; അന്തിമവാദം ഫെബ്രുവരി എട്ടിലേക്ക് മാറ്റി

Published

on

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ വാദംകേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് വാദം തുടരുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അനൂപ് ജോര്‍ജ് ചൗധരി, രാജീവ് ധവാന്‍, സുശീല്‍ ജെയിന്‍ എന്നിവര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും വേണ്ടി ഹാജരായി. വാദം 2019 ജൂലൈയിലേക്ക് മാറ്റിവെക്കണമെന്ന കപില്‍ സിബലിന്റെ വാദം കോടതി അംഗീകരിച്ചില്ല. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചില്‍ സമര്‍പ്പിച്ച രേഖകളും തെളിവുകളും പരിഭാഷപ്പെടുത്തുന്നതിന് സമയം ആവശ്യമാണെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.

 

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.

യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Continue Reading

Cricket

ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

Published

on

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.

രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.

രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.

‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.

Continue Reading

Trending