Connect with us

india

കരുണാനിധിയുടെ മകന്‍ അഴഗിരി എന്‍ഡിഎയിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടല്‍

മകന്‍ ദയാനിധി അഴഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം

Published

on

ചെന്നൈ: മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകന്‍ എംകെ അഴഗിരി എന്‍ഡിഎയിലേക്ക്. ബിജെപി നേതാക്കളുമായി അഴഗിരി ചര്‍ച്ച നടത്തിയെന്നും ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മധുരയില്‍ അഴഗിരിയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കള്‍ ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. മകന്‍ ദയാനിധി അഴഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം. കലൈഞ്ജര്‍ ഡിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്റെ സഹോദരനാണ് അഴഗിരി.

ശനിയാഴ്ച ചെന്നൈയിലെത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തും. നേരത്തെ സിനിമാ താരം ഖുഷ്ബുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. സൂപ്പര്‍ താരം രജനീകാന്തുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

india

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published

on

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും മേഖലയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജ്ജതമാക്കുകയും ചെയ്തിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബാരാമുല്ലയിലെ ഉറി മേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഭീകരരും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവെപ്പാണുണ്ടായത്.

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി. നാവികസേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Continue Reading

india

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദികളില്‍ ഒരാളുടെ ചിത്രം പുറത്ത്

കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

on

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത്. കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ അക്രമി സംഘങ്ങളില്‍പെട്ട ഒരാളുടെ ചിത്രം മാധ്യമങ്ങളാണ് പുറത്തു വിട്ടത്. തോക്കുമായി നീങ്ങുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.

ബൈസരന്‍ താഴ്വരയില്‍ ട്രെക്കിങ് യാത്രക്കായി എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി.

 

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും.

ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നാഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാസേന ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

Trending