Connect with us

News

ഗിന്നസ് റിക്കോര്‍ഡ് നേടി യു.എന്നിലെ യോഗ

Published

on

ഒന്‍പതാമത് യോഗദിനത്തില്‍ റിക്കോര്‍ഡ് നേടി യോഗാഭ്യാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച യോഗാഭ്യാസത്തിന് ഗിന്നസ് റിക്കോര്‍ഡ് ലഭിച്ചു. 180 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരേസമയം യോഗാഭ്യാസത്തില്‍ പങ്കെടുത്തതിനാണ് റിക്കാര്‍ഡ്.

kerala

കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Published

on

പാലക്കാട് കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചിതെറിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.

കൊടുവായൂര്‍ കിഴക്കേത്തലയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്കു പോയ കാര്‍ വയോധികരെ ഇടിക്കുകയായിരുന്നു. മീറ്ററുകളോളം ദൂരേക്ക് ഇവര്‍ തെറിച്ചുവീണു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ഉരുണ്ട് കളിച്ച് പൊലീസ്, അന്ത്യശാസനവുമായി കോടതി

വടകരയില്‍ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വര്‍ഗ്ഗീയത ഊതിക്കത്തിക്കുന്ന തരത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പോലീസിന് അന്ത്യശാസനവുമായി കോടതി.

Published

on

വടകരയില്‍ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വര്‍ഗ്ഗീയത ഊതിക്കത്തിക്കുന്ന തരത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പോലീസിന് അന്ത്യശാസനവുമായി കോടതി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

നേരത്തേ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപെട്ടിട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി പൊലീസിന് അന്ത്യശാസനം നല്‍കിയത്. ”അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട് യുവര്‍ ഓണര്‍..” എന്ന ഒറ്റവരി മറുപടിയാണ് പ്രൊസിക്യൂഷന്‍ നല്‍കിയത്. കുറെ കാലമായി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ വാചകങ്ങളാണ്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പോലീസ്-സിപിഎം തിരക്കഥയില്‍ എട്ട് മാസമായി ”പുരോഗമിക്കുന്ന” അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയും പൊതുജനവും അറിയട്ടെ എന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പ്രതികരിച്ചു.

 

Continue Reading

india

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും

ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി പറഞ്ഞു. ശേഷം ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അദാനി ഓഹരികളില്‍ ഇറക്കവും മുന്നേറ്റവുമെല്ലാം മാറി മാറി വരുന്നുണ്ട്. ഒറ്റയടിക്ക് ഇടിഞ്ഞ അദാനി ഓഹരികള്‍ കരകയറി വരുന്നതാണ് ഇന്നത്തെ വ്യാപാര സൂചനകള്‍ നല്‍കുന്നത്. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

കൈക്കൂലി ആരോപണം കാണിച്ച് അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത്. എന്നാല്‍ രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. ഇപ്പോഴത്തെ വിവാദംകൂടി വന്നതോടെ പ്രതിപക്ഷം മോദി- അദാനി ബന്ധത്തിനു മേല്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുന്നതോടെ അദാനി വിഷയത്തില്‍ വലിയ വാക്കേറ്റങ്ങള്‍ക്കാകാം പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.

അതേസമയം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

 

 

Continue Reading

Trending