Connect with us

india

‘ഈ മാസം 16, 17 തീയതികളിൽ അയോധ്യ രാമക്ഷേത്രം തക‍ർക്കും’: ഗുർപത്വന്ത് സിംഗ് പന്നു

ഭീഷണി സന്ദേശത്തിന്‍റെ വിഡിയോ സിഖ് ഫോർ ജസ്റ്റിസ് ആണ് പുറത്തുവിട്ടത്

Published

on

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16നോ 17നോ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. കൊല്ലപ്പെട്ട ഖലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഗു​ർ​പ​ത്‍വ​ന്ത് സി​ങ് പ​ന്നൂ​നിന്‍റെ സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.

കാനഡയിലെ ബ്രാംപ്‌ടണിൽ വെച്ച് റെക്കോർഡ് ചെയ്‌ത വിഡിയോ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. “അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വിഡിയോയിൽ പന്നു പറയുന്നത്.

തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഇളക്കും. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് കാനഡയിലെ ഇന്ത്യക്കാർ വിട്ടുനിൽക്കണമെന്നും സിഖ് ഫോർ ജസ്റ്റിസ് ആവശ്യപ്പെടുന്നു. ഭീഷണി സന്ദേശത്തിന്‍റെ വിഡിയോ സിഖ് ഫോർ ജസ്റ്റിസ് ആണ് പുറത്തുവിട്ടത്. ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥന നടത്തുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്.

കഴിഞ്ഞ മാസം, നവംബർ 1 നും 19 നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് പന്നൂ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 1984 ലെ “സിഖ് വംശഹത്യ”യുടെ 40-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പന്നൂ ഭീഷണി മുഴക്കിയത്. പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂൻ്റെ എസ്എഫ്ജെ വിവിധ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാർദം തകർക്കാൻ പന്നു ഇതുവരെ നിരവധി പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

india

അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ല, മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ചെന്നൈയില്‍ അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

Published

on

ചെന്നൈയില്‍ അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി മകന്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. കലൈഞ്ജര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ബാലാജിക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ പെരുങ്കളത്തൂര്‍ സ്വദേശി വിഗ്നേഷും സുഹൃത്തും പിടിയിലായി.

ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ആശുപത്രിയിലെത്തിയ വിഗ്നേഷും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറുകയായിരുന്നു. അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് വിഗ്നേഷ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തില്‍ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിള്‍ നശിപ്പിക്കുകയായിരുന്നു.

ശബ്ദം കേട്ട് വന്ന്വര്‍ ഉടന്‍ തന്നെ ഡോക്ടറെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം വിഗ്നേഷ് രക്ഷപെട്ടിരുന്നു. പിന്നാലെ വിഗ്നേഷിനെയും സുഹൃത്തിനേയും പൊലീസ് പിടികൂടി.

Continue Reading

india

‘ബുൾഡോസർ രാജ് വേണ്ട’; പ്രതികളുടെ വീട് പൊളിക്കരുതെന്ന് സുപ്രിംകോടതി

ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

Published

on

ബുൾഡോസർ രാജിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

‘കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണ്. പാർപ്പിടം മൗലികഅവകാശമാണ്.’- സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

Continue Reading

india

കര്‍ഷകര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസയച്ച്‌ കോടതി

എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്.

Published

on

രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസില്‍ നവംബര്‍ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാമശങ്കര്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്‌റെ പരാമര്‍ശങ്ങളിലൂടെ കങ്കണ കര്‍ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്‍ഷകന്റെ മകന്‍ കൂടിയായ രാമശങ്കര്‍ ശര്‍മ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കേന്ദ്രത്തില്‍ ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കില്‍ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

2021 നവംബര്‍ 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1947ല്‍ രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തില്‍ നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമര്‍ശം.

Continue Reading

Trending