Connect with us

kerala

മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; പഠനത്തിന് വിദഗ്ധ സംഘം

ബ്രോയിലര്‍ കോഴികളിലും കാക്കകളിലും പക്ഷികളിലുമാണ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്

Published

on

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മുഹമ്മ, തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമ്മത്ര എന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി മുഹമ്മ എന്നിവിടങ്ങളില്‍ ബ്രോയിലര്‍ കോഴികളിലും കാക്കകളിലും ചുമ്മത്രയിലെ പക്ഷികളിലുമാണ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളിലെ സാമ്പിളുകള്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം ഭോപ്പാലിലെ ലാബില്‍ സ്ഥിരീകരിച്ചു.

അതെ സമയം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അടിക്കടി ഉണ്ടാവുന്ന പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെയും തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. വിഷയത്തെ കുറിച്ച് വിശദമായി പഠിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ആലപ്പുഴ എടത്വ പഞ്ചായത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി ജില്ലയിലെ കുട്ടനാട് മേഖലയിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലും വ്യാപിച്ചിരുന്നു.

അടുത്തിടെ പത്തനംതിട്ട സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും കോട്ടയം ജില്ലയിലെ മണര്‍കാട് സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്. മൂന്ന് ജില്ലകളിലെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത 17 കേന്ദ്രങ്ങളിലായി 29,120 പക്ഷികള്‍ മരണപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ജില്ലകളിലെ 1,02,758 പക്ഷികളെ കള്‍ ചെയ്യുകയും 14,732 മുട്ടയും 15221 കിലോഗ്രാം തീറ്റയും നശിപ്പിച്ചു. നിരണം സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലെ 3948 താറാവുകളെയും മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ 9175 കോഴികളെയും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നു സംസ്‌കരിക്കേണ്ടി വരികയും ചെയ്തു.

കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് ആശ്വാസകരം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാക്കകളിലും മറ്റ് പറവകളിലും വളര്‍ത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. കാക്കകളെയും മറ്റു പക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതു നിരത്തിലോ വെളിയിടങ്ങളിലോ വലിച്ചെറിയരുത്. ഫാമുകളിലും കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കണം. വനപ്രദേശങ്ങള്‍ക്കു സമീപമുള്ള പ്രദേശങ്ങളില്‍ പക്ഷികളില്‍ അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കണം. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചു.

kerala

എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും

Published

on

സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക.

വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്.

Continue Reading

kerala

മാനന്തവാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം.

Published

on

വയനാട്: വയനാട് മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് അപകടം.

കുളിക്കാന്‍ ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്നുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിലെ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചെന്നും അത് പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം മെഡിക്കല്‍ കോളജിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന് എം.കെ രാഘവന്‍ എംപി അറിയിച്ചു. രണ്ടാമതും പുക ഉയര്‍ന്നത് ഗുരുതരവിഷയമാെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയര്‍ന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം. ഈ സമയത്ത് രോഗികള്‍ ആരുമില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തള്ളി രോഗികള്‍ രംഗത്തെത്തിയിരുന്നു.

Continue Reading

Trending