india
ജമ്മു കശ്മീരില്‍ ഹിമപാതം; രണ്ടു വിദേശികള്‍ മരിച്ചു; റിസോര്‍ട്ട് ഉള്‍പ്പടെ മഞ്ഞിനടിയില്‍
രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്ന് ഉദ്യോഗസ്ഥര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ അതിശക്തമായ ഹിമപാതത്തില്‍പെട്ട് രണ്ട് വിദേശികള്‍ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ ഹിമപാതത്തില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഞ്ഞുകാലമായതിനാല്‍ സ്‌കീയിങ്ങിനായി നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. ബാരാമുല്ല പൊലീസ് മറ്റ് ഏജന്‍സികളുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
india
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.
india
ചോദ്യങ്ങൾ ഉയരും; ഇത് പാകിസ്താനല്ല

കെ.പി ജലീല്‍
ഓപറേഷന്‍ സിന്ദൂറി’ ന്റെ വന്‍വിജയത്തിനിടയിലും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വലിയൊരു യുദ്ധത്തിലേക്ക്
കടക്കുന്നതില്‍നിന്ന് മോചിതമായതില്‍ ഭൂമിയിലെ സമാധാനകാംക്ഷികളെല്ലാം ആശ്വാസം കൊള്ളുകയാണിപ്പോള്‍. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കൊലയെ അധിക്ഷേപിക്കാത്തവര്‍ അധികമുണ്ടാകില്ല. ലോകസമൂഹത്തിന്റെ അനുതാപവും പിന്തുണയും കൊല്ലപ്പെട്ടവരുടെ നിരപരാധികളായ കുടുംബങ്ങള്‍ക്ക് കോരിച്ചൊരിയുമ്പോഴും ഒരു പരമാധികാരരാഷ്ട്രമെന്നതിലൂപരി അവര്‍ക്ക് നിതി കിട്ടണമെന്നുള്ള വാഞ്ഛയോടെയാണ് മെയ് ഏഴിന് സംഭവത്തിന്റെ പതിനഞ്ചാം ദിവസമാണെങ്കിലും പാകിസ്താനിലെ ഭീകരതാവളങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ഇന്ത്യ തയ്യാറായത്. ലോകമാധ്യമങ്ങളെല്ലാം ഈ ആക്രമണത്തെ പരസ്യമായി തന്നെ ന്യായികരിക്കുകയാണുണ്ടായത്. പാകിസ്താന് സഹായവുമായെത്തുമെന്ന് കരുതപ്പെട്ടിരുന്ന ചൈന പോലും ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതികരിക്കാനോ പാകിസ്താനെ പിന്തുണക്കാനോ എത്തിയതുമില്ല. തുര്‍ക്കി മാത്രമാണ് പരസ്യമായി പാക്കിസ്താന് പിന്തുണയുമായെത്തിയതും യുദ്ധക്കപ്പല്‍ അയച്ചുകൊടുത്തതും. അതാകട്ടെ
മുസ്‌ലിം രാഷ്ട്രം എന്ന താല്‍പര്യത്താലുമായിരുന്നു. എന്നാല്‍ ഭീകരതയെ കുഴിച്ചുമൂടാനുറച്ചുതന്നെയാണ് ഇന്ത്യയുടെ സേനകള്‍, പ്രത്യേകിച്ചും വ്യോമസേന പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങളിലേക്ക് ആഞ്ഞടിച്ചതും നൂറോളം ഭീകരരെ കൊലപ്പെടുത്തിയതും, സ്വാഭാവികമായും ഇതിലൂടെ പാകിസ്താനിലെ അതിര്‍ത്തികടന്നുള്ള ആക്രമണം ഇല്ലാതാക്കുകയും ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈന്യത്തെ പാഠം പഠിപ്പിക്കുകയുമായിരുന്നു ഇന്ത്യ. എന്നാല്‍ പിന്നീട് പാകിസ്താന്‍ സേന ചെയ്തത് പ്രതിക്ഷിക്കാത്ത ക്രൂരതകളായിരുന്നു. ഇന്ത്യയിലെ ജമ്മു മേഖലയിലേക്ക് ഡ്രോണുകളയച്ചും മിസൈലുകള്‍ വിട്ടും പതിനഞ്ചോളം പേരെയാണ് കൊലപ്പെടുത്തിയത്, യാതൊരു വിധത്തിലും ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമാകാത്ത നിരപരാധികളെയാണ് പാകിസ്താന്‍ കൂട്ടക്കൊല നടത്തിയത്. ഇതാകട്ടെ കശ്മീര്‍ ജനതയോട് തങ്ങള്‍ക്ക് എന്നും അനുകമ്പയാണെന്നുള്ള പാക്കിസ്താന്റെ വീരവാദത്തിന്റെ മുഖമറനിക്കുന്ന നടപടിയുമായി. ഇന്ത്യയുടെ മറുപടി പിന്നീട് പാകിസ്താന്റെ തന്ത്രപ്രധാന മേഖലകളിലേക്കായി. ലാഹോറിലേക്കും രാജ്യത്തിന്റെ സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിക്കടുത്തുള്ള നൂര്‍ഖാന്‍ വ്യോമത്താവളത്തിലേക്കും വാണിജ്യനഗരമായ കറാച്ചിയിലേക്കും റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നുള്ള മിസൈലുകള്‍ പതിച്ചത് പാകിസ്താനെ സൈനികമായി മുട്ടുകുത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. തിര്‍ത്തും ജനവാസ മേഖലകളെ ഒഴിവാക്കിയായിരുന്നു ഇത് പാകിസ്താന് തന്ത്രപരമായ തിരിച്ചടിയായിരുന്നു ഇത്. ഇതോടെയാണ് മെയ് 9ന് പ്രശ്‌നത്തില്‍ നിന്നും അകലം പാലിച്ചിരുന്ന രാജ്യങ്ങള്‍ പ്രത്യേകിച്ചും അമേരിക്ക ഇരുരാജ്യങ്ങളുമായും ആശയ വിനിമയത്തിലേക്ക് നീങ്ങുന്നത്. ഇരുരാജ്യങ്ങള്‍ക്കും ആണവായുധം ഉണ്ടെന്നുള്ളതായിരുന്നു ഇതിന് മുഖ്യകാരണം.
ആവശ്യം വന്നാല്‍ ഇടപെടാം’ എന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപും ‘അത് ഞങ്ങളുടെ വിഷയമല്ല’ എന്നുപറഞ്ഞ വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സും പതുക്കെ ചര്‍ച്ചകളിലേക്ക് കടന്നു. ലോകത്ത് ഏതൊരിടത്തും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുന്ന എന്തുണ്ടായാലും വിട്ടുനില്‍ക്കുന്ന പതിവല്ല അമേരിക്കന്‍ ഭരണാധികാരികള്‍ക്കുള്ളത്. വിശേഷിച്ചും റഷ്യ- യൂക്രൈന്‍ യുദ്ധം 24 മണിക്കൂറിനകം തിരക്കുമെന്ന് പറഞ്ഞയാളാണ് ട്രംപ്, അത് വെറുംവാക്കായി മാറുന്നതാണ് നാം കണ്ടത്. ഇസ്രാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ കാര്യത്തില്‍ സയണിസ്റ്റ് ചായ്വാണ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചതും. ഇതുകൊണ്ടൊക്കെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കാര്യങ്ങള്‍ തന്റെ പിടിയിലകപ്പെടണമെന്ന് ട്രംപിന് പതുക്കെയെങ്കിലും തോന്നിയത് സ്വാഭാവികം. പാകിസ്താന്റെ ഭാഗത്തുനിന്ന് എങ്ങനെയെങ്കിലും യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞു കിട്ടാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അവര്‍ ട്രംപിനെ സമീപിക്കുന്നത്. ഇതോ ഇന്ത്യാ സൈനികമേധാവികളുമായി സംഭാഷണത്തിന് അവര്‍ സന്നദ്ധമാകുകയായിരുന്നു.
ഈ സമയം ഇന്ത്യക്ക് ചില വീഴ്ചകള്‍ പറ്റിയെന്നത് കാണാതിരുന്നു കൂടാ. യുദ്ധത്തിന് തയ്യാറല്ലെങ്കിലും നയതന്ത്രപരമായി കാര്യങ്ങള്‍ വെട്ടിത്തുറന്നുപറ യാനോ പാക്കിസ്താനില്‍നിന്ന് ഭാവിയില്‍ ഭീകരാക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങാനോ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. പാക്കിസ്താനെ യും ഇന്ത്യയെയും താന്‍ വെടിനിര്‍ത്ത വിന് നിര്‍ബന്ധിതമാക്കിയെന്ന് പരസ്യമായി ആദ്യം തന്നെ പ്രഖ്യാപിക്കാനാണ് ട്രംപ് തയ്യാറായത്. തീര്‍ച്ചയായും ഇന്ത്യയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ എന്തുകൊണ്ട് ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് ഒരൊത്തുതീര്‍പ്പിന് അമേരിക്കയെ മോദി ഭരണകൂടം അനുവദിച്ചു എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഈ വിവാദം കത്തിനില്‍ക്കുന്നിടെ തന്നെയാണ് കശ്മീര്‍ വിഷയംകൂടി ട്രംപ് ഉയര്‍ത്തിവിട്ടത്. സിംല കരാര്‍ പ്രകാരം കശ്മീര്‍ പ്രശ്‌നം പാകിസ്താനുമായി മാത്രമേ ചര്‍ച്ച ചെയ്യുവെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യാ സര്‍ക്കാര്‍ അമേരിക്കയെയും ട്രംപിനെയും മൂന്നാം ഇടപെടലിന് അവസരമൊരുക്കിയത്. ബി.ജെ.പി നേതാവായിരുന്ന എ.ബി വാജ്പേയി പോലും ഇതിന് മുമ്പ് സമ്മതിക്കാതിരുന്നത് ഓര്‍ത്താല്‍ മോദിയുടെ ഇക്കാര്യത്തിലെ വിഴ്ച്ച വ്യക്തമാകും. ചോരയും ജലവും ഒരുമിച്ചൊഴുകില്ലെന്ന് ആണയിടുമ്പോഴും മോദിക്ക് എന്തുകൊണ്ട് തന്റെ ‘ഫ്രണ്ടായ ട്രംപിനോട് നേരിട്ടോ കഴിഞ്ഞ ദിവസത്തെ ദേശീയ പ്രഭാഷണത്തിലൂടെ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനായില്ല എന്നത് ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തിനിടയിലും മോദി ഭരണകൂടത്തിന്റെ മേലുള്ള കറയായി അവശേഷിക്കുന്നു. കഴിഞ്ഞ ദിവസം വീണ്ടും താന്‍ വ്യാപാരം നിര്‍ത്തിവെക്കുമെന്ന് പറഞ്ഞാണ് ഇരുരാജ്യങ്ങളെയും വെടിനിര്‍ത്തലിലേക്കെത്തിച്ചതെന്ന് ആവര്‍ത്തിക്കാനും ട്രംപിന് ധൈര്യം വന്നത് മോദിയോട് അദ്ദേഹത്തിനുള്ള അവമതിപ്പാണ് തെളിയിക്കുന്നത്.
കോണ്‍ഗ്രസും മറ്റും ആവശ്യപ്പെടുന്നതു പോലെ ഇക്കാര്യങ്ങളുടെ നിജസ്ഥിതി പാര്‍ലമെന്റിന്റെ വിശേഷസമ്മേളനം വിളിച്ചുകൂട്ടി രാജ്യത്തെ ജനപ്രതിനിധികളോടും അതുവഴി ജനതയോടും വിശദികരിക്കാനുള്ള ബാധ്യത തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരിനുണ്ട്. പുല്‍വാമയില്‍ അമ്പതോളം അര്‍ധസൈനികരുടെ കൂട്ടക്കൊലക്ക് ഇടവരുത്തിയത് മോദിയാണെന്ന് പറഞ്ഞത് അദ്ദേഹം തന്നെ നിയമിച്ച മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണറാണ്, ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നമ്മുടെ ഭൂമി കയ്യേറിയെന്നതിനെ കുറിച്ച് ഇന്നും മോദി പരസ്യമായൊരു വാചകം പോലും ഉരുവിട്ടിട്ടില്ല. ഓപറേഷന്‍ സിന്ദുറിന്റെ സമയത്ത് പോലും വാര്‍ത്താസമ്മേളനത്തിനോ ദേശിയ പ്രഭാഷണത്തിനോ തയാറാകാതെ സൈനികമേധാവികളുമായുള്ള ഫോട്ടോ പങ്കുവെക്കുകയായിരുന്നു പ്രധാനമന്ത്രിയെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നു. ജനാധിപത്യ രാജ്യത്ത് രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ജീവനും സ്വത്തും പോലും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഒരു ഭരണകൂടത്തിന്റെയും അതിലെ ഭരണാധികാരികളുടെയും സുതാര്യത ജനത്തിന് ബോധ്യമാകേണ്ടത്. സൈനികശേഷിയില്‍ ലോകത്ത് 120 സ്ഥാനത്തുള്ള പാകിസ്താനെ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് നിഷ്പ്രയാസം പരാജയപ്പെടുത്താവുന്നതേയുള്ളു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്നേവരെ നടന്ന നാലു യുദ്ധങ്ങളിലും ഭംഗിയായി നിര്‍വഹിച്ചിട്ടുമുണ്ട്. യുദ്ധം ചെയ്യേണ്ടതും രാജ്യത്തിന്റെ ഭൂമി സംരക്ഷിക്കേണ്ടതും ദേശസ്‌നേഹത്താല്‍ പ്രചോദിതരായ ഓരോ സൈനികനുമാണ്. അതിനായി അവര്‍ക്ക് ജനങ്ങള്‍ നികുതി നല്‍കി ആയുധങ്ങള്‍ വാങ്ങിനല്‍കുന്നുമുണ്ട്. എന്നാല്‍ ഭരണാധികാരികളുടെ കടമ ജനതക്ക് സുരക്ഷിത ബോധം ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ യശസ്സ് ലോകജനതക്ക് മുന്നില്‍ വാനോളം ഉയര്‍ത്തിപ്പിടിക്കുകയുമാണ്. അതുണ്ടായോ എന്ന ചോദ്യം, ഓപ്പറേഷന്‍ സിന്ദൂര്‍ ഘട്ടത്തില്‍ ഭരണകൂടത്തിന് അപരിമേയമായ പിന്തുണ നല്‍കിയ പ്രതിപക്ഷത്തില്‍ നിന്നും പൗരന്മാരില്‍നിന്നും ഉയരുന്നത് ഒട്ടും തടുക്കാവുന്നതല്ല. ജനത്തിന് മുന്നില്‍ ഉയര്‍ന്നിരിക്കുന്ന, മോദിസര്‍ക്കാര്‍ ഉത്തരം തരേണ്ട ചോദ്യങ്ങള്‍ ഇവയാണ്:
1.എന്തുകൊണ്ട്. എങ്ങനെ അതിര്‍ത്തികടന്ന് ഭീകരര്‍ കശ്മീരിലെത്തി നിരപരാധികളായ ടൂറി സ്റ്റുകളെ കൂട്ടക്കൊല നടത്തി. 2. പൊലി സുകാര്‍പോലും പ്രതികളെ പെട്ടെന്ന് പിടികൂടുന്ന ഇക്കാലത്ത് രാജ്യത്തെ ഞെട്ടിച്ച വലിയൊരു കൂട്ടക്കൊലയുടെ പ്രതികളായ ഭീകരരെ 21 ദിവസം കഴിഞ്ഞിട്ടും പിടികൂടാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല
3. പാക് അധീന ക ശമിനെ കീഴടക്കുമെന്ന് ആണയിടുന്ന അമിത് ഷായ്ക്കും ബി.ജെ.പിഭരണക ക്ഷിക്കാര്‍ക്കും ഇപ്പോഴെന്തുകൊണ്ട് അക്കാര്യം പറയാനാകുന്നില്ല
4. വെടി നിര്‍ത്തലുണ്ടായെങ്കില്‍ പാകിസ്താന്റെ നിരന്തരമായി തടരുന്ന ഡ്രോണ്‍ ആക്രമണങ്ങളെന്ത് കൊണ്ട്
ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും താനാണ് വെടിനിര്‍ത്തിച്ചതെന്ന് പറയുന്നതും കശ്മീര്‍ വിഷയത്തില്‍ മാധ്യസ്ഥ്യം
വഹിക്കാമെന്ന് പറയുന്നതും ഭരണകൂടപരാ ജയമല്ലേ.
5.അതിര്‍ത്തി കടന്നുള്ള ഭികരാക്രമണം ഇനിയുണ്ടാവില്ലെന്ന് പാകിസ്താനില്‍നിന്നോ ട്രംപില്‍നിന്നോ വല്ല ഉറപ്പും കിട്ടിയോ
6. ഹഫീസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം എന്നിവര്‍ പാകിസ് താനിലുണ്ടെങ്കില്‍ അവരെ വിട്ടുകിട്ടാന്‍ എന്തുകൊണ്ട് ഇപ്പോഴും കഴിയു ന്നില്ല. ചോദ്യങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. നമ്മുടെ വിദേശകാ ര്യസെക്രട്ടറി വിക്രം മിസ്രി മറുപടി പറഞ്ഞതുപോലെ, പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ ഇത് പാകിസ്താനല്ല!
india
‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന് ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍
-
india3 days ago
തദ്ദേശീയ ഡ്രോണ്‍ കില്ലര്‍ ‘ഭാര്‍ഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ