Connect with us

Culture

ഇന്ന് അര്‍ധരാത്രി മുതല്‍ മോട്ടോര്‍ വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തില്ല

Published

on

കോഴിക്കോട്: മോട്ടോര്‍ വാഹന ഭേദഗതി ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, സ്‌കൂള്‍ ബസ്, കെ.എസ്.ആര്‍.ടി.സി, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സര്‍വ്വീസ് സെന്ററുകള്‍, ഓട്ടോ കണ്‍സള്‍ട്ടന്റ് സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂള്‍, യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍, ടയര്‍ പെയര്‍ പാര്‍ട്‌സ് വിപണന സ്ഥാപനങ്ങള്‍ തുടങ്ങി ഗതാഗത മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.

kerala

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാം: കെ. സുധാകരന്‍ എം.പി

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്.

Published

on

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കൻവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും.

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിള്‍ക്കണ്ണി മാത്രമാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്.

ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവര്‍ക്കര്‍മാരും 33,114 അങ്കന്‍വാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നരകിക്കുമ്പോള്‍ പിണറായി എമ്പ്രാനല്ലാതെ മറ്റാര്‍ക്കാണ് ആഘോഷം നടത്താന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ മടക്കിക്കൊടുത്താല്‍ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയില്‍ പാലം പണിയുന്ന പ്രഫ കെവി തോമസിനെ പറഞ്ഞുവിട്ടാല്‍ 11.31 ലക്ഷം രൂപയാണ് ലാഭം.

20 പിഎസ് സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാല്‍ 30 ലക്ഷം രൂപ വര്‍ക്കര്‍മാര്‍ക്ക് നല്കാം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും സുരക്ഷാഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാല്‍ തന്നെ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

വഖഫ് ബിൽ ഭരണഘടനക്ക് എതിരായ അതിക്രമം; സാമൂഹിക സൗഹാർദം തകർക്കാനുള്ള ബിജെപി തന്ത്രമെന്ന് ജയറാം രമേശ്

സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

Published

on

വഖഫ് ഭേദഗതി നിയമം ഭരണഘടനക്ക് മേലുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു കടന്നാക്രമണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യാജപ്രചാരണം നടത്തി മുൻവിധികൾ സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ബിജെപി പൈശാചികമായി ചിത്രീകരിക്കുകയാണ്. സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തിൽ സ്ഥിരമായി ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇതുവഴി മതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകൾ ദുർബലപ്പെടുത്തുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

പുതിയ വഖഫ് ബിൽ മുൻകാലങ്ങളിൽ നിയമത്തിലൂടെ വഖഫ് സ്വത്തിന്റെ പരിപാലനത്തിനായി സ്ഥാപിതമായ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും സമുദായത്തിന് സ്വന്തം മതപരമായ പാരമ്പര്യങ്ങളും കാര്യങ്ങളും നിയന്ത്രിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു.

ഉപയോഗത്തിലൂടെ വഖഫ് എന്ന ആശയം രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ രൂപവത്കരിച്ചതാണ്. ഇത് പൂർണമായും നിരാകരിക്കപ്പെട്ടു. വിശദമായ ചർച്ചയോ വസ്തുതാപരമായ പരിശോധനകളോ നടത്താതെ 428 പേജുള്ള ജെപിസി റിപ്പോർട്ട് അവതരിപ്പിച്ചതിലൂടെ പാർലമെന്ററി നടപടികൾ ലംഘിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

Continue Reading

kerala

ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങൾ: മന്ത്രി നല്‍കിയ ഉത്തരവുകള്‍ രണ്ട് വാല്യം പുസ്തകം ഇറക്കാം: പ്രതിപക്ഷ നേതാവ്

കേരളത്തിന്റെ പൊതുജനാരോഗ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ടെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ ഉത്തരവുകള്‍ ചേര്‍ത്ത് വച്ചാല്‍ രണ്ട് വാല്യം പുസ്തകം ഇറക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത്രമാത്രം ഒറ്റപ്പെട്ട സംഭവങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുള്ളത്.

108 ആംബുലന്‍സ് യു.ഡി.എഫ് കാലത്ത് ഐ.സി.യു.വില്‍ ആയിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് 108 ആംബുലന്‍സ് ഐ.സി.യുവിലാണ്. ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ പോകുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്ക് നോക്കിയാല്‍, സാംക്രമിക രോഗങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുകയാണെന്നു കാണാം. 28000 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഇതിന്റെ പത്തിരട്ടിയുണ്ടാകും. എലിപ്പനി ബാധിച്ച് നാനൂറോളം പേരാണ് മരിച്ചത്.

ആറായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്കാണ് ചെള്ളുപനി ബാധിച്ചത്. 74000 പേര്‍ക്കാണ് മുണ്ടിനീര് ബാധിച്ചത്. എല്ലാ പകര്‍ച്ച വ്യാധികളും കേരളത്തിലുണ്ട്. പൊതുജനാരോഗ്യ കാര്യത്തില്‍ മുന്നിലാണെന്ന് നാം അഭിമാനിക്കുമ്പോഴാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികളുള്ള സംസ്ഥാനമായി കേരളം മാറുന്നത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ ഗൗരവതരമായ പരാജയമാണുണ്ടായത്.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് അനുവദിച്ച പണത്തില്‍ ചെലവാക്കിയത് 26 ശതമാനം മാത്രമാണ്. നോണ്‍ കമ്മ്യൂണിക്കബില്‍ ഡീസീസിന് 35 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. ശുചിത്വ സമിതിക്ക് പതിനായിരം രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ അയ്യായിരം രൂപയും നല്‍കുമെന്നു പറഞ്ഞത് നല്‍കിയോ? ആരോഗ്യ വകുപ്പിലെ 300 കോടി രൂപയുടെ പദ്ധതികളാണ് ധനകാര്യ വകുപ്പ് ഈ വര്‍ഷം വെട്ടിക്കുറച്ചത്. ഇതാണോ നിങ്ങളുടെ പ്രയോറിട്ടി?

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സ്‌പെസിമെന്‍ കാണാതെ പോയ സംഭവം വരെയുണ്ടായി. ആരോഗ്യ വകുപ്പിന് കീഴിലെ ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടാണ് പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ കൊണ്ടു വന്നത്. ആരോഗ്യ മേഖല പ്രശ്‌നത്തിലേക്ക് പോകുകയാണ്. വെറുതെയല്ല ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.

പലരും സംസ്ഥാന സര്‍വീസ് വിട്ട് വിദേശത്തേക്ക് പോകുകയാണ്. എല്ലാ സര്‍ക്കാരുകളുടെ കാലത്തും വേക്കന്‍സികള്‍ ഫില്‍ ചെയ്തിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരത്തില്‍ അധികം തസ്തികകളാണ് സൃഷ്ടിച്ചത്. 9 വര്‍ഷം കൊണ്ട് നിങ്ങള്‍ ചെയ്തിട്ടില്ലല്ലോ? അതിനേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇപ്പോഴില്ലേ?

ഇന്നും പല ആശുപത്രികളിലും മരുന്നില്ല. കുറെ നാളുകള്‍ക്ക് മുന്‍പ് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രക്തം ശര്‍ദ്ദിച്ച് ചെന്നു. ആള് മരിച്ചു പോയി. എന്നിട്ട് രക്തം തുടക്കാനുള്ള പഞ്ഞി പോലും അവിടെയുണ്ടായിരുന്നില്ല. ആശുപത്രിയിലുള്ളത് നിലവാരം കുറഞ്ഞ മരുന്നാണെന്നും പുറത്തു നിന്നും വാങ്ങണമെന്നുമാണ് ഡോക്ടര്‍മാര്‍ രോഗികളോട് പറയുന്നത്. മരുന്ന് വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാര്‍ച്ചില്‍ നല്‍കേണ്ട ഓര്‍ഡര്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല.

ജൂണില്‍ പോലും ഓര്‍ഡര്‍ നല്‍കാനാകുമെന്ന് തോന്നുന്നില്ല. പണം നല്‍കാത്തതിനാല്‍ പ്രധാനപ്പെട്ട പല കമ്പനികളും പങ്കെടുക്കാത്ത സ്ഥിതിയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മരുന്ന് സംഭരണത്തിന് 938 കോടി രൂപ വേണ്ട സ്ഥാനത്ത് 506 കോടി രൂപ മാത്രമാണ് അനുവദിച്ചത്. വര്‍ഷങ്ങളായി 800 കോടിയോളം രൂപ കിടിശികയാണ്. 2025-26 സാമ്പത്തിക വര്‍ഷം 1014 കോടി രൂപയാണ് മരുന്ന് വാങ്ങാന്‍ വേണ്ടത്.

എന്നാല്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 356 കോടി രൂപ മാത്രമാണ്. മരുന്ന് വിതരണം പൂര്‍ണമായും താളംതെറ്റിയിരിക്കുകയാണ്. യു.ഡി.എഫ് കാലത്ത് ആരംഭിച്ച കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. 50000 രൂപയുടെ കാന്‍സര്‍ മരുന്ന് 5000 രൂപയ്ക്കാണ് കാരുണ്യ മെഡിക്കല്‍ സ്റ്റോറിലൂടെ വിറ്റിരുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 41.99 ലക്ഷം കുടുംബങ്ങളാണുള്ളത്. 1550 കോടി രൂപയാണ് ആശുപത്രികള്‍ക്കുള്ള കുടിശിക. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു മാത്രം 350 കോടി കുടിശ്ശികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 1200 കോടി രൂപ നല്‍കാനുണ്ട്. കാസ്പ് കാര്‍ഡ് ഒരു ആശുപത്രിയും സ്വീകരിക്കാത്ത അവസ്ഥയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. കോവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് ഗൗരവമായി വര്‍ധിച്ചു. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മരണകാരണം എന്താണെന്ന് കണ്ടെത്തിയില്ലെങ്കില്‍ കേരളം അപകടത്തിലേക്ക് പോകും. കേരളത്തിന്റെ പൊതുജനാരോഗ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ടെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

Trending