Connect with us

News

പെണ്‍കുട്ടികളിലെ ശിരോവസ്ത്ര നിരോധനം റദ്ദാക്കി ആസ്‌ത്രേലിയ

അസ്‌ത്രേലിയന്‍ ഭരണഘടനാ കോടതിയാണ് നിയമം റദ്ദ് ചെയ്തത്

Published

on

സിഡ്‌നി: പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ശിരോവസ്ത്രം ധരിക്കുന്നതില്‍ നിന്ന് തടയുന്ന നിയമം റദ്ദാക്കി ആസ്‌ത്രേലിയ. അസ്‌ത്രേലിയന്‍ ഭരണഘടനാ കോടതിയാണ് നിയമം റദ്ദ് ചെയ്തത്.

നിയമത്തെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ രംഗത്തെത്തിയിരുന്നു. നിരോധിച്ചത് മുസ്‌ലിംകളുടെ ശിരോവസ്ത്രമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മറിച്ച് തല മറക്കുന്നതുമായി ബന്ധപ്പെട്ട മതപരമായ വസ്ത്രം ധരിക്കുന്നതാണ് നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് മുസ്‌ലിംകളുടെ ശിരോവസ്ത്രമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

നിയമം വിവേചനപരമാണെന്നു പറഞ്ഞ കോടതി, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മതങ്ങളെ തുല്യമായി പരിഗണിക്കണം എന്ന രാജ്യത്തിന്റെ കടമക്ക് വിരുദ്ധമാണ് ഇതെന്നും നിരീക്ഷിച്ചു. ‘ പ്രത്യേകമായിട്ടുള്ള നിരോധനം മുസ്‌ലിം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി ബാധകമാണ്, അതുവഴി അവരെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവേചനപരമായി വേര്‍തിരിക്കുന്നു. അതു മാത്രമല്ല , നിയമം മുസ്്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നത് ബുദ്ധിമുട്ടാക്കുമെന്നും അത് അവരെ സാമൂഹികമായി പിന്നോക്കം വലിക്കാന്‍ കാരണമാകുമെന്നും കോടതി പറഞ്ഞു.

 

kerala

ശബരിമല മകരവിളക്ക്: ഗവിയിൽ യാത്രാനിയന്ത്രണം; കാനനപാതയിൽ 14 വരെ പ്രവേശനമില്ല

Published

on

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളേർപ്പെടുത്തി. ജനുവരി 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ജനുവരി 12 ന് 60,000, 13ന് 50,000, 14 ന് 40,000 പേര്‍ എന്ന രീതിയില്‍ വിര്‍ച്വല്‍ക്യൂവിനും ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.

ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ജ്യോതിദര്‍ശിക്കാനായി പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില്‍ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേയ്ക്ക് കടത്തിവിടുക. ഇനിയുള്ള ദിവസങ്ങളില്‍ സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി തുടരുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ജ്യോതിദര്‍ശനത്തിനായി വിവിധ ഇടങ്ങളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്.

ജനുവരി 12 ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അയിരൂര്‍ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14നു ശബരിമലയില്‍ എത്തും. തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കാനനപാതയിൽ 14വരെ പ്രവേശനമില്ല

കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിൽ മകരവിളക്ക് ദിവസമായ 14 വരെ തീർത്ഥാടകർക്കു പ്രവേശനമില്ല. എരുമേലി പേട്ടതുള്ളൽ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാൻ ഈ ദിവസങ്ങളിൽ അനുമതി. തീർത്ഥാടകരെ മുക്കുഴിയിൽ നിന്നു തിരിച്ചയയ്ക്കും. നിലയ്ക്കൽ വഴി മാത്രമേ ഈ ദിവസങ്ങളിൽ പമ്പയിലേക്ക് പോകാൻ അനുവദിക്കൂ.

പമ്പയിൽ പ്രവർത്തിച്ചുവന്ന സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്കു മാറ്റി. ഇന്നലെ മുതൽ സ്പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു. മകരവിളക്ക് ദിവസമായ 14ന് 1000 മാത്രം. 12ന് രാവിലെ 8 മുതൽ 15ന് ഉച്ചയ്ക്ക് 2 വരെ പമ്പ ഹിൽടോപ്പിൽ പാർക്കിങ് അനുവദിക്കില്ല. തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ചാലക്കയത്തു പാർക്കിങ് ഒരുക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് ഒട്ടേറെപ്പേർ കാൽനടയായി എത്തുന്നതിനാൽ വലിയാനവട്ടത്ത് ബാരിക്കേഡ് നിർമിച്ചു.

ഗവിയില്‍ നിയന്ത്രണം

മകരവിളക്കിന്റെ സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി ജനുവരി 12 മുതല്‍ 15 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളെ കയറ്റി വിടില്ലെന്ന് റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

തീർത്ഥാടകർക്ക് മടങ്ങാൻ 800 ബസ്

മകരവിളക്ക് ദർശനത്തിനുശേഷം പമ്പയിൽനിന്നു തീർത്ഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദർശനത്തിനുശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും.

മകരവിളക്ക് ദിനത്തിലെ തിരക്ക് പരിഗണിച്ച് നിലയ്ക്കൽ നിന്നും ദീർഘ ദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിനു ശേഷം അട്ടത്തോട്ടിൽ നിന്നു തീർത്ഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിനും ബസുകൾ ഏർപ്പെടുത്തും. ജനുവരി 7 വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു.

Continue Reading

kerala

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്

Published

on

മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ആനയുടെ തൊട്ടടുത്തുണ്ടായിരുന്നു. ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന്‍കുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പാപ്പാന്‍മാര്‍ ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചിതറിയോടിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ചെറിയ പരിക്കേറ്റിരുന്നു.

Continue Reading

kerala

ബോചെ ഹൈക്കോടതിയിലേക്ക്; ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

Published

on

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാൻ ബോബി ചെമ്മണ്ണൂർ. സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും. വ്യാഴാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു.

സ്‌പെഷ്യല്‍ മെന്‍ഷനിംഗിലൂടെ ഹൈക്കോടതിയില്‍ കേസെത്തിച്ച് ഇന്ന് തന്നെ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം. നിയമത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തേടാനാണ് തീരുമാനം. ഉച്ചയോടെ സ്‌പെഷ്യല്‍ മെന്‍ഷനിങ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു.

പരാതിയും മൊഴികളിലുമാണ് എല്ലാം വ്യക്തമായത്. കേസിനാസ്പദമായ അന്വേഷണങ്ങള്‍ മാത്രമാണ് നടന്നത്. ആദ്യം സമര്‍പ്പിച്ച കേസുകള്‍ പ്രത്യേകം പരിഗണിക്കും. കസ്റ്റഡിയില്‍ വേണമോ എന്നുള്ളത് ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഡി സി പി അശ്വതി ജിജി പറഞ്ഞു.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യത്തിനായി ബോബി ചെമ്മണ്ണൂര്‍ കളത്തില്‍ ഇറക്കിയത് ബി രാമന്‍ പിള്ളയെയും സംഘത്തെയും. പരാതിക്കാരിയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും, അറസ്റ്റിന്റെ പോലും ആവശ്യമില്ലെന്നും രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.

Continue Reading

Trending