Connect with us

india

ഔറംഗസേബ് ചിത്രം പ്രൊഫൈലാക്കി; യുവാവ് അറസ്റ്റില്‍

മുകള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം തന്റെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിന് നവി മുംബൈയില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Published

on

മുംബൈ: മുകള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം തന്റെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിന് നവി മുംബൈയില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന ഹിന്ദു സംഘടനകളുടെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ സേവന ദാതാവിന്റെ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്ന 29കാരനായ യുവാവിനെ വാശി പൊലീസാണ് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായി കുറച്ചു നാളുകളായി ഔറംഗസേബിന്റെയും ടിപ്പുസുല്‍ത്താന്റെയും ചിത്രം സ്റ്റാറ്റസ് ആക്കിയതിനു സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

ഇരുവരുടെയും ചിത്രങ്ങളും ഓഡിയോ ക്ലിപ്പും വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. തുടര്‍ന്ന് പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഔറംഗസേബിനെ മഹത്വവല്‍ക്കരിക്കുന്ന നടപടി അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചതിനു പിന്നാലെയാണ് സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 298, 153-എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോലാപൂരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം സോഷ്യല്‍മീഡിയ സ്റ്റാറ്റസായി ആക്ഷേപകരമായ ഓഡിയോ സന്ദേശത്തോടൊപ്പം വ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യം; രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമം വർധിക്കു​ന്നെന്ന് റിപ്പോർട്ട്

മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ 200 ലധികം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

Published

on

ബിജെപി – എന്‍ഡിഎ ഭരണകാലത്ത് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കൊടിയ ദുരിതമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ കൂടുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. 2014ല്‍ 127 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ 200 ലധികം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മണിപ്പൂര്‍ കലാപത്തിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ പോലീസ് ആക്രമികള്‍ക്കൊപ്പം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ സംഘടിത ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി 2022ല്‍ പ്രാഥമിക വാദം കേട്ടെങ്കിലും പിന്നീട് ഹിയറിങ് നടന്നിട്ടില്ല. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് യുസിഎഫ് റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു.

ന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടി ബിജെപി – എന്‍ഡിഎ സര്‍ക്കാരുകള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതാണ് ഓരോ റിപ്പോര്‍ട്ടും തെളിയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യമുറപ്പിച്ചിരുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കായുള്ള സംവരണം നിര്‍ത്തലാക്കി.

മാത്രവുമല്ല രാജ്യത്ത് 12 സംസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രേരിതമായ മതപരിവര്‍ത്തന നിരോധന നിയമം ആവിഷ്‌കരിച്ചിട്ടുണ്ട്. യുഎപിഎക്ക് സമാനമായ നടപടികള്‍ ഉള്‍പ്പെടുത്തി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിബില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടന അനുച്ഛേദം 25ന് എതിരാണെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷം അതിക്രമങ്ങള്‍ക്ക് ഇരയായപ്പോള്‍ വിദേശകാര്യ സെക്രട്ടറിയെയാണ് മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് അയച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങള്‍ക്കുനേരെ കേന്ദ്രം കണ്ണടക്കരുതെന്നും യുസിഎഫ് ആവശ്യപ്പെട്ടു.

Continue Reading

india

അതിശൈത്യത്തില്‍ ആശ്വാസത്തിന്റെ സ്പര്‍ശം: ലാഡര്‍ ഫൗണ്ടേഷന്‍ പുതപ്പ് വിതരണം നടത്തി

ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

Published

on

അതിശൈത്യത്തിൽ പ്രയാസപ്പെടുന്ന ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽ പുതപ്പ് വിതരണം നടത്തി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തിൽ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

 

ബീഹാർ, ജമ്മു, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി പതിനായിരം ഗ്രാമീണരിലേക്കാണ് കമ്പിളി പുതപ്പ് വിതരണം നടത്തുക. ഒരു കമ്പിളി പുതപ്പിന് 500 രൂപയാണ് വില വരുന്നത്.

Continue Reading

india

5ജി രാജ്യവ്യാപകമാക്കും: സമദാനിക്ക് കേന്ദ്രത്തിന്റെ മറുപടി

‘ദിക്ഷ’ക്ക് കീഴില്‍ ‘നിഷ്ഠ’ഓണ്‍ലൈനും

Published

on

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5 ജി നെറ്റ്വര്‍ക്കുകള്‍ നടപ്പാക്കിവരുന്നതായി കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഡോ. പി ചന്ദ്രശേഖര്‍ ഡോ.എംപി അബ്ദു സ്സമദ് സമദാനി എംപി യെ അറിയിച്ചു. ആകെയുള്ള 783 ജില്ലകളില്‍ 779ലും 5ജി സര്‍വീസുകള്‍ ഇപ്പോള്‍ ലഭ്യമാണ് രാ ജ്യത്താകെ 4.6 ക്ഷം 5ജി ബേസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയുണ്ടായി. സംസ്ഥാനങ്ങളും ജില്ലകളും തിരിച്ചുള്ള 5ജി ലഭ്യതയുടെ സ്ഥിതികളെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അധ്യാപകര്‍ക്ക് തുടര്‍പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ‘ദിക്ഷ’ക്ക് കീഴില്‍ ‘നി ഷ്ഠ’ഓണ്‍ലൈന്‍ പദ്ധതി നടപ്പിലാക്കി വരുന്നതായി വി ദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഡോ.എം.പി അബ്ദു സ്സമദ് സമദാനിയെ അറിയിച്ചു.

അധ്യാപനവുമായി ബന്ധപ്പെട്ട നിര്‍മ്മിത ബുദ്ധി അടക്കമുള്ള നിരവധി സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നുണ്ട് അധ്യാപക പരിശീലനത്തിലൂടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ ത്താന്‍ വേണ്ടിയാണ് നിഷ്ഠ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പ്രൈവറ്റ് സ് കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കുന്നതും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോ ഗപ്പെടുത്തുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

 

Continue Reading

Trending