Connect with us

kerala

ഉലമ-ഉമറ കൂട്ടായ്മ- അനിവാര്യതയും പ്രസക്തിയും- chandrika article

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലൂടെ കേരള മുസ്ലിംകള്‍ നേടിയെടുത്ത ആത്മ വിശ്വാസം ചെറുതല്ല. പല പ്രതിസന്ധികളെയും അരക്ഷിതാവസ്ഥകളെയും നാം മറികടന്നതും പ്രതിരോധിച്ചതും രാഷ്ട്രീയമായ നമ്മുടെ കരുത്തു കൊïാണ്.മത രംഗത്ത് സക്രിയമായ ചര്‍ച്ചകളും സംവാദങ്ങളും അനവരതം തുടരുമ്പോഴും പൊതു വിഷയങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള പൊതു വേദിയൊരുങ്ങുന്നത് മുസ്ലിം ലീഗിന്റെ സാന്നിധ്യമുള്ളത് കൊണ്ടു കൂടിയാണ്.

Published

on

അബ്ദുസ്സമദ് പൂക്കോട്ടൂര്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി സഞ്ചരിക്കാനുള്ള അവസരം സമ്മാനിച്ച പാഠം അവിസ്മരണീയമാണ്. അനേകം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ അവിടങ്ങളിലെല്ലാമുï്. അത്യാധുനിക സൗകര്യങ്ങളുള്ള ഇസ്ലാമിക കലാലയങ്ങളും മറ്റും ഉത്തരേന്ത്യയില്‍ കുറവല്ല. ലോക പ്രശസ്തരായ പണ്ഡിതരും ഗ്രന്ഥകാരന്‍മാരും കേരളത്തിലുള്ളതിലും കുടുതല്‍ അവിടങ്ങളില്‍ കാണാം. സമ്പന്നരുടെയും പൗര പ്രമുഖരുടെയും എണ്ണവും ഇതു പ്രകാരം തന്നെയാണ്. ഈ വിധം അനുകൂല സാഹചര്യങ്ങളുïായിട്ടും അവിടങ്ങളില്‍ മുസ്ലിം ഉമ്മത്തിന് പ്രതാപത്തോടെയുള്ള നിലനില്‍പോ പ്രദീപ്തമായ വര്‍ത്തമാനമോ ഇല്ല എന്നത് ആലോചനയര്‍ഹിക്കുന്ന വിഷയമാണ്.കേരളത്തെയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയും താരതമ്യം ചെയ്താല്‍ അതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. 3287263 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ഇന്ത്യയില്‍ കേവലം 38863 ചകിമീ. മാത്രമുള്ള കൊച്ചു സംസ്ഥാനമായ കേരളം ഇന്ത്യക്ക് മാതൃകകാണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
1206 മുതല്‍ 1857 വരെയുള്ള 651 വര്‍ഷം നാല്‍പത്തിയെട്ടിലധികം മുസ്ലിം ഭരണാധികാരികള്‍ ഉത്തരേന്ത്യയടങ്ങുന്ന ഭാഗത്ത് ഭരണം നടത്തിയിട്ടുï്. കേരളത്തില്‍ ഇത്തരമൊരു ഭരണ സാഹചര്യമുïായിട്ടില്ല. എന്നിട്ടും കേരള മുസ്ലിംകള്‍ ഇതര ഇന്ത്യന്‍ മുസ്ലിംകളില്‍ നിന്നും വ്യതിരിക്തമായി നില്‍ക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന സംഘടിത ശക്തിയാലാണ്.
ഒരു ഉമ്മത്ത് എന്ന നിലയില്‍ മുസ്ലിംകളെ ചുരുങ്ങിയ നിലയില്‍ മൂന്നായി നമുക്ക് വിഭജിക്കാം. ഒന്ന്: പണ്ഡിതന്‍മാര്‍, രണ്ട് പൗരപ്രമുഖര്‍, മൂന്ന്: സാധാരണ ജനങ്ങള്‍.സാമൂഹ്യ ഘടനയിലും നിര്‍മിതിയിലും വ്യത്യസ്ത ധര്‍മങ്ങളാണ് ഈ മൂന്ന് വിഭാഗത്തിനും നിര്‍വഹിക്കാനുള്ളത്. പണ്ഡിതരുടെ ധര്‍മം ധൈഷണികമായി സമൂഹത്തെ സമുദ്ധരിക്കുക എന്നതാണ്. സമൂഹത്തിലുള്ള സ്വീകാര്യതയും പിന്‍ബലവും ഉപയോഗപ്പെടുത്തി ഉലമാക്കളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക എന്നതാണ് പൗരപ്രമുഖര്‍ ചെയ്യേണ്ടത്.

നേതൃ സ്ഥാനത്തിരിക്കുന്ന ഉലമാഇന്റെയും ഉമറാഇന്റെയും ആജ്ഞാനുസാരം കര്‍മ ഗോദയെ സജീവമാക്കുക എന്നതാണ് സാധാരണ ജനങ്ങളുടെ ദൗത്യം. എണ്ണയിട്ട യന്ത്രം കണക്കെ ഈ മൂന്ന് ഘടകങ്ങളും പ്രവര്‍ത്തനക്ഷമമായത് കൊïാണ് അനുകരണീയമായ ഒരു ‘കേരള മോഡല്‍’സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചത്.
‘എന്റെ ഉമ്മത്തിലെ രï് വിഭാഗം നന്നായാല്‍ ജനങ്ങള്‍ മുഴുവന്‍ നന്നായി. അവര്‍ മോശമായാല്‍ ജനങ്ങള്‍ മുഴുവന്‍ ദുഷിച്ചു. ഉലമാക്കളും ഉമറാക്കളുമാണവര്‍’
എന്ന വചനത്തെ സാമൂഹ്യ നിര്‍മിതിയില്‍ സക്രിയമായി ആവിഷ്‌കരിക്കുന്നതില്‍ നമുക്ക് വിജയിക്കാനായിട്ടുണ്ട. സ്വാതന്ത്ര്യാനന്തര മലബാറിന്റെ ചിത്രം ചരിത്ര ഗ്രന്ഥങ്ങളില്‍ നമുക്ക്
വായിക്കാമല്ലോ..? പതിറ്റാïുകള്‍ പിന്നിട്ട ബ്രിട്ടീഷ് വിരുദ്ധ പേരാട്ടത്തിന്റെ പാരമ്പര്യം ഈ മണ്ണിനുï്. ജന്‍മ നാടിന്റെ മോചനത്തിനായി രണ ഭൂമിയിലിറങ്ങിയ മാപ്പിള സമൂഹത്തിന് നികത്താനാവാത്ത പല നഷ്ടങ്ങളുമാണ് ബാക്കിയായത്. മലബാര്‍ സമരം കഴിഞ്ഞ് പതിറ്റാïുകള്‍ പിന്നിട്ടിട്ടും
സമരാഘാതത്തില്‍ നിന്ന് മുസ്ലിംകള്‍ മുക്തമായിരുന്നില്ല. അരക്ഷിതമായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ചുറ്റുപാടില്‍ അവബോധത്തിലേക്കും ആത്മവിശ്വാസത്തിലേ ക്കും ഉമ്മത്തിനെ കൈ പിടിക്കുക എന്ന ദൗത്യമാണ് മുസ്ലിം നേതൃത്വത്തിന് പ്രാഥമികമായി ചെയ്യാനുïായിരുന്നത്. ക്രാന്ത ദര്‍ശികളായ നമ്മുടെ നേതാക്കള്‍ അവധാനതയോടെ അവരുടെ ദൗത്യം നിര്‍വഹിച്ചു. പല അടിസ്ഥാന ഘടകങ്ങളെയും ആശ്രയിച്ചാണ് ഒരു ജനതയുടെ വിജയം നിര്‍ണയിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാകും വിധം വളര്‍ച്ച പ്രാപിക്കാന്‍ സ്വാതന്ത്ര്യത്തിന് ശേഷം കേരള മുസ്ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട. ഓത്തുപള്ളിയില്‍ തുടങ്ങി പള്ളി ദര്‍സില്‍ എത്തി നില്‍ക്കുന്നതായിരുന്നു ഒരു കാലത്ത് നമ്മുടെ വിദ്യാഭ്യാസം. ഭൗതിക വിദ്യാഭ്യാസ രംഗം അതിലും പിന്നിലായിരുന്നു.

നമ്മുടെ വിദ്യാഭ്യാസ രംഗം സമ്പൂര്‍ണമായി മാറിയത് മദ്റസ പ്രസ്ഥാനത്തിന്റെ ഉദയത്തോടെയാണ്.1945 ല്‍ കാര്യവട്ടത്ത് നടന്ന സമസ്ത പതിനാറാം സമ്മേളനത്തില്‍ പ്രാഥമിക മത വിദ്യാഭ്യാസത്തിന് മദ്റസകള്‍ അനിവാര്യമാണെന്ന ആശയം മുന്നോട്ട് വെച്ചത് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളാണ്. പി.എം.എസ്.എ പൂക്കോയ തങ്ങളും, കെ.പി ഉസ്മാന്‍ സാഹിബുമാണ് മദ്റസ പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികള്‍. ഓരോ പ്രദേശത്തും ഉലമ – ഉമറ കൂട്ടായ്മകള്‍ സൃഷ്ടിച്ചാണ് മദ്റസ പ്രസ്ഥാനത്തെ അവര്‍ ശക്തിപ്പെടുത്തിയത്. ഇന്ന് വിവിധ സംഘടനകള്‍ക്ക് കീഴിലായി നിരവധി മത -ഭൗതിക പഠന കേന്ദ്രങ്ങള്‍ കേരളത്തിലുï്.
ഉലമ – ഉമറ കൂട്ടായ്മയിലൂടെ വിജയത്തിലെത്തിയ കേരളത്തിലെ ഉന്നത മത കലാലയമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജ്. 1963- ലാണ് ജാമിഅ നൂരിയ്യ സ്ഥാപിതമാകുന്നത്.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരാണ് ജാമിഅ നൂരിയ്യയുടെ പ്രധാന ശില്പി കള്‍. കേരളത്തിലെ പ്രമുഖ പണ്ഡിതരും പൗര പ്രമുഖരുമടങ്ങുന്ന മുപ്പത്തിമൂന്ന് പേരായിരുന്നു ജാമിഅയുടെ പ്രഥമ കമ്മിറ്റി. മലബാറിലെ പ്രധാന സമ്പന്ന കുടുംബങ്ങളെയെല്ലാം ജാമിഅയുടെ ദൈനംദിന പ്രവര്‍ത്തനങ്ങില്‍ പങ്കാളികളാക്കാന്‍ ബാഫഖി തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1963 ഫെബ്രുവരി മൂന്നിനാണ് ജാമിഅയുടെ ആദ്യ തറക്കല്ലിടല്‍ കര്‍മം നിര്‍വ ഹിക്കപ്പെട്ടത്. കോയ വീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു കാര്‍മികന്‍. ആ ചടങ്ങിന്റെ അധ്യക്ഷന്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു.
1964 -ല്‍ നവംബര്‍ 12 -നാണ് ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ഉലമാ – ഉമറാ കൂട്ടായ്മയാല്‍ സമ്പന്നമായിരുന്നു പ്രസ്തുത ചടങ്ങും. ശംസുല്‍ ഉലമയുടെയും ഖാഇദേ മില്ലത്തിന്റെയും ഉജ്വലമായ പ്രസംഗങ്ങളാണ് ആ ചടങ്ങിനെ ചരിത്ര സംഭവമാക്കിയത്. 1969 -ല്‍ നടന്ന ജാമിഅ നൂരിയ്യ ഏഴാം വാര്‍ഷികത്തില്‍ അഞ്ചാം സനദ് ദാനം നിര്‍വഹിച്ചത് ഖാഇദേ മില്ലത്തായിരുന്നു.
ഇതെല്ലാം ചില സന്ദേശങ്ങള്‍ പുതിയ കാലത്ത് നമുക്ക് നല്‍കുന്നുï്. ഉലമാഇനെയും ഉമറാഇനേയും ഇഴ പിരിയാതെ ചേര്‍ത്തു പിടിച്ച പാരമ്പര്യമാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കാണിച്ചു തന്നത്. മത വിഷയത്തില്‍ ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരെ പോലും പൊതു വിഷയത്തില്‍ അവര്‍ ഒന്നിച്ചു നിര്‍ത്തി.ഉലമാഉം ഉമറാഉം രïായി പിരിഞ്ഞാല്‍ ഉമ്മത്ത് മൂന്നാമതൊരു വഴിയില്‍ ചിതറിപ്പോകും.രാഷ്ട്രീയമായ ഇച്ഛാ ശക്തിയാണ് സമൂഹത്തിന്റെ പുരോഗതി നിര്‍ണയിക്കുന്ന മറ്റൊരു ഘടകം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലൂടെ കേരള മുസ്ലിംകള്‍ നേടിയെടുത്ത ആത്മ വിശ്വാസം ചെറുതല്ല. പല പ്രതിസന്ധികളെയും അരക്ഷിതാവസ്ഥകളെയും നാം മറികടന്നതും പ്രതിരോധിച്ചതും രാഷ്ട്രീയമായ നമ്മുടെ കരുത്തു കൊïാണ്.മത രംഗത്ത് സക്രിയമായ ചര്‍ച്ചകളും സംവാദങ്ങളും അനവരതം തുടരുമ്പോഴും പൊതു വിഷയങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള പൊതു വേദിയൊരുങ്ങുന്നത് മുസ്ലിം ലീഗിന്റെ സാന്നിധ്യമുള്ളത് കൊï് കൂടിയാണ്.
ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയതിനാല്‍ തന്നെയാവാം ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍, കെവി മുഹമ്മദ് മുസ്ലിയാര്‍, കെസി ജമാലുദ്ദീന്‍ മുസ്ലിയാര്‍, കെടി മാനു മുസ്ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ മുസ്ലിം ലീഗിനെ ചേര്‍ത്തുപിടിച്ചത്. ഇസ്ലാമിക ശരീഅത്ത് വലിയ വെല്ലുവിളികള്‍ നേരിട്ട എണ്‍പതുകളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ മുസ്ലിം സംഘടനകളെല്ലാം ഒരു വേദിയില്‍ അണിനിരന്നു.മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും, ഇബ്റാഹീം സുലൈമാന്‍ സേട്ടു സാഹിബും നടത്തിയ ചര്‍ച്ചയാണ് പ്രശ്നാധിഷ്ടിതമായ ഐക്യത്തിലേക്ക് ഉമ്മത്തിനെ നയിച്ചത്. ഈ ഐക്യം ശരീഅത്ത് വിരുദ്ധമായ നീക്കത്തെ ചെറുത്തു തോല്‍പിക്കാന്‍ സഹായകമായി. ശരീഅത്ത് സംവാദ കാലത്തെന്ന പോലെ മുസ്ലിം ഉമ്മത്തിനെ പൊതുവായി ബാധിക്കുന്ന പല വിഷയങ്ങിലും പിന്‍ കാലത്ത് നാം ഒന്നിച്ചിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഒന്നിക്കേï സന്ദര്‍ഭങ്ങളില്‍ ഐക്യത്തിലൂടെ ഉമ്മത്തിനെ ശക്തിപ്പെടുത്തി.നിലവില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആ ദൗത്യത്തിന് മുന്നിട്ടിറങ്ങുന്നു. അഭിപ്രായ ഭിന്നതകളുള്ളപ്പോഴും ആദര്‍ശത്തില്‍ ഉറച്ചു നിന്ന് പൊതു പ്രശ്നങ്ങളില്‍ യോജിച്ചു നില്‍ക്കാന്‍ നമുക്ക് സാധിക്കണം. ഭിന്നത സമൂഹത്തിന്റെ നാശത്തിന് ആക്കം കൂട്ടുമെന്നതിന് ചരിത്രം സാക്ഷിയാണ്. എട്ടു നൂറ്റാïു കാലം പ്രതാപത്തിന്റെ ചരിത്രം രചിച്ച മുസ്ലിം സ്പെയ്ന്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നത് രാഷ്ട്രീ യമായ ഭിന്നത മൂലമാണ്. ഉലമ – ഉമറ ബന്ധത്തെ ശക്തിപ്പെടുത്തി നമ്മള്‍ സമാര്‍ജിച്ച എല്ലാ നന്‍മകളും നില നിര്‍ത്താന്‍ നമുക്ക് സാധിക്കണം.
കേരള മുസ്ലിംകള്‍ക്ക് മത രംഗംത്തും പൊതു രംഗത്തും അനുഗ്രഹീത നേതൃത്വത്തെ അള്ളാഹു നല്‍കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ ബുദ്ധി പൂര്‍വ്വമുള്ള നീക്കങ്ങളാണ് അനിവാര്യം. അപ്പ കഷ്ണങ്ങള്‍ എറഞ്ഞുതന്ന് ഈ ഐക്യ കൂട്ടായ്മയില്‍ നിന്ന് സമുദായാങ്ങളെയും’ പിന്നാക്ക ന്യൂന പക്ഷങ്ങളെയും അടര്‍ത്തിയെടുത്ത് സംഘ ബോധം തകര്‍ക്കാനുള്ള ശ്രമം കരുതിയിരിക്കണം. നഷ്ടമായ അനുഗ്രഹം തിരിച്ചുവരല്‍ അത്യ പൂര്‍വ്വമാണെന്ന പ്രവാചക ഉപദേശം സമൂഹം മറക്കാതിരിക്കട്ടെ

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ഉപകാരമുണ്ടായില്ല. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന സിപിഐ യോഗത്തിലായിരുന്നു പിണറായിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാന്‍ കാരണമായി. ട്രോളി ബാഗ് വിവാദവും പത്രപരസ്യവും മറ്റൊരു കാരണം. വിവാദം യുഡിഎഫില്‍ ഐക്യമുണ്ടാക്കിയെന്നും യോഗത്തില്‍ ആരോപിച്ചു. യോഗത്തിന്റെ റിപ്പോര്‍ട്ടിന് സിപിഐ ജില്ലാ കൗണ്‍സിലും എക്സിക്യൂട്ടീവും അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇ.പി ജയരാജന്റെ ആത്മകഥ എന്ന രീതിയില്‍ പ്രചരിച്ച കുറിപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുശേഷം ഒരുതവണ മാത്രമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് നീക്കങ്ങളും ചര്‍ച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്. നെല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിനോടുള്ള വിരോധം കര്‍ഷക വോട്ടുകള്‍ ലഭിക്കാത്തതിന് കാരണമായെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില

56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില

Published

on

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.

ഈ മാസം ആദ്യം 57,200 രൂപയായിരുന്നെങ്കിലും 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. പിന്നീട് വില കുറഞ്ഞിരുന്നു. 20 ന് 56,320 രൂപയണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഒമ്പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; സൗഹൃദ കരോളുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു

Published

on

പാലക്കാട്: നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ സൗഹൃദ കരോള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകളായ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. ഇരു സംഘടനകളും ചേര്‍ന്ന് ഇന്ന് സൗഹൃദ കാരള്‍ നടത്തും. സംഭവത്തില്‍ അധ്യാപക സംഘടനയും പ്രതിഷേധിക്കും. ഒന്‍പത് മണിക്ക് ഡിവൈഎഫ്ഐയുടെയും 10 മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും പരിപാടികള്‍ നടക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ കരോള്‍ നടത്തുമ്പോള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനാധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറയുകയും ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു.

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ഇവര്‍ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ് എന്നായിരുന്നു പരിഹാസം.

Continue Reading

Trending