Connect with us

kerala

പ്ലസ് വൺ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; മെറിറ്റ് കം മീൻസ് (ബിപിഎൽ) സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം

പ്രതിവർഷം 5000/- രൂപയാണ്, സ്കോളർഷിപ്പ് തുക

Published

on

സംസ്ഥാനത്തെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചിരിക്കുന്ന ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ബിപിഎൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2007-2008 അധ്യയന വർഷം മുതൽ നടപ്പിലാക്കി വരുന്നതാണ്, ഈ സ്കോളർഷിപ്പ് പദ്ധതി.

പ്രതിവർഷം 5000/- രൂപയാണ്, സ്കോളർഷിപ്പ് തുക. വിദ്യാർത്ഥി, ഇപ്പോൾ പഠിക്കുന്ന സ്‌കൂൾ മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും.

അപേക്ഷകന് , പത്താം ക്ലാസ്സിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലാണ് , തെരഞ്ഞെടുപ്പ് . ഗവണ്മെന്റ് / എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.

മൂന്നു വിഭാഗങ്ങളിൽ ആയാണ് മെറിറ്റ് കം മീൻസ് (ബി.പി.എൽ.) സ്കോളർഷിപ്പ് സ്കോളർഷിപ്പ് നൽകിവരുന്നത്.

1.ജനറൽ വിഭാഗം

2.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം

3.ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം.

1.ജനറൽ വിഭാഗം:

ബിപിഎൽ വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ നിന്ന് സ്കൂൾതലത്തിൽ ഡാറ്റ എൻട്രി നടത്തി ഓൺലൈൻ പോർട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് , സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു.

സ്കൂൾതല സെലക്ഷൻ കമ്മിറ്റി

1. Principal(Chairperson)

2. P.T.A President

3. Head Master/Head Mistress of the High School

4. Staff Secretary

5. One representative from among the teachers elected by the Staff Council.

2.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം

ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയുള്ള അപേക്ഷകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി തുക ട്രഷറി അലോട്ട്മെൻറ് ആയി , അതത് സ്കൂൾ പ്രിൻസിപ്പൽമാർക്ക് ലഭ്യമാക്കുന്നു.

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം

ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയുള്ള അപേക്ഷകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി തുക ട്രഷറി അലോട്ട്മെൻറ് ആയി , അതത് സ്കൂൾ പ്രിൻസിപ്പൽമാർക്ക് ലഭ്യമാക്കുന്നു.

3.ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം.

ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ളവരിൽനിന്നും ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും സംസ്ഥാനതല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് , പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു.

ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗക്കാരുടെ മാത്രം അവരുടെ ആയതിനുള്ള യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി 25-10-2023 തീയതിക്കകം പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പരിശോധനയ്ക്കായി ലഭിക്കേണ്ടതാണ് അല്ലാത്തപക്ഷം ഓൺലൈനായി ലഭിച്ച അപേക്ഷ നിരസിക്കപ്പെടുന്നതാണ്.

വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ;

1.ബിപിഎൽ ആണെന്ന് തെളിയിക്കുന്ന രേഖ.

2.ആർട്സ് /സ്പോർട്സ് /IED സർട്ടിഫിക്കറ്റുകൾ.

3.ഭിന്നശേഷി വിദ്യാർഥികൾ അംഗീകൃത മെഡിക്കൽ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തന്നെ ഹാജരാക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സി.പി.എമ്മിനകത്ത് ജാതി വിവേചനം; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു

ആദിവാസി വിഭാഗത്തില്‍ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Published

on

കല്‍പ്പറ്റ: സി.പി.എമ്മിനകത്ത് ജാതി വിവേചനം ശക്തമാണെന്ന് ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുല്‍ത്താന്‍ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാര്‍ട്ടി കൊളത്തൂര്‍കുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവെച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ(ജെ.ആര്‍പി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്‍ഷം എന്‍ഡി.എ ജില്ലാ കണ്‍വീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേ മൂന്നര വര്‍ഷം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.

ബത്തേരിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേതൃനിരയിലേക്കു കടന്നുവരാന്‍ പാര്‍ട്ടിയിലെ ജാതിചിന്ത വച്ചുപുലര്‍ത്തുന്നവര്‍ അനുവദിക്കുന്നില്ലെന്നും ബിജു കാക്കത്തോട് പറഞ്ഞു.

ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നത് നേതാക്കള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും പാര്‍ട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂസമരം ആരംഭിച്ചതെന്നും അതിപ്പോഴും തുടരുന്നത് സി.പി.എമ്മിന്റെ പട്ടികവര്‍ഗ സ്നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു പറഞ്ഞു.

കൊടകര കുഴല്‍ പണ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബിജു വ്യക്തമാക്കി.

 

Continue Reading

kerala

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍; തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി ഡിജിപി

മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

Published

on

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ നിറയെ അക്ഷരത്തെറ്റുകള്‍. ഇതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ ഇത്തരം അക്ഷരത്തെറ്റുകള്‍ കണ്ടെതിനെ തുടര്‍ന്ന് മേലധികാരികളോട് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

‘അവരെ കണ്ടത് വളവു തിരിഞ്ഞപ്പോള്‍, പലതവണ ഹോണ്‍ അടിച്ചു’: ലോക്കോ പൈലറ്റ്

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Published

on

ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ പുഴയിലേക്ക് തെറിച്ചു വീണ നാലാമത്തെ ആള്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്. നാളെ രാവിലെ സ്‌കൂബ ടീം എത്തി തിരച്ചില്‍ പുനരാരംഭിക്കും.

തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. വളവു തിരിഞ്ഞ ഉടനെയാണ് പാളത്തില്‍ ഇവരെ കണ്ടതെന്നും പലതവണ ഹോണ്‍ അടിച്ചെന്നും എമര്‍ജന്‍സി ഹോണും മുഴക്കിയെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. എന്നാല്‍ അവര്‍ വളരെ അടുത്തായിരുന്നെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. മൂന്ന് പേരുട മൃതദേഹം റെയില്‍ പാളത്തിന് സമീപത്തു നിന്നാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Trending