Connect with us

kerala

ഇന്ത്യൻ രാഷ്ട്രീയ അവസ്ഥകൾ കേരളത്തിലേക്കും കൊണ്ടുവരാൻ ശ്രമിക്കുന്നത് തടയണം: ശശി തരൂർ

സമകാലിക ഇന്ത്യയിൽ കേരളത്തെ കുറിച്ച് അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നവർക്ക് മുമ്പിൽ കാണിക്കാനുള്ള മറുപടിയാണ് ‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഇംഗ്ലീഷ് ഡോക്യൂമെന്ററി.

Published

on

തിരുവനന്തപുരം: സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥകൾ കേരളത്തിലേക്കും ചിലർ കൊണ്ടുവരാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. കലങ്ങി മറിയുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മത സൗഹാർദ്ദത്തിന് മാതൃകയാണ് കേരളം.

മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരി സംവിധാനം നിർവ്വഹിച്ച വടക്കേ മലബാറിലെ മാപ്പിളത്തെയ്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ‘മുക്രി വിത്ത് ചാമുണ്ഡി ദി സാഗാ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ നിയമസഭയിലെ ആർ. ശങ്കര നാരായണൻ തമ്പി മെംബേർസ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ എൻ ശംസീറിനൊപ്പം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു തരൂർ.

സമകാലിക ഇന്ത്യയിൽ കേരളത്തെ കുറിച്ച് അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നവർക്ക് മുമ്പിൽ കാണിക്കാനുള്ള മറുപടിയാണ് ‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഇംഗ്ലീഷ് ഡോക്യൂമെന്ററി. മതമൈത്രിയുടെ എക്കാലത്തേയും ഉദാഹരണങ്ങളാണ് ഡോക്യുമെന്ററിയിലൂടെ വരച്ചു കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ കുറിച്ച് കള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയാ കാലത്ത് അതല്ല കേരളമെന്ന് ഇത്തരം ഡോകുമെന്ററികൾ തെളിവു നൽകുമെന്ന് സ്പീക്കർ എ എൻ ശംസീർ പറഞ്ഞു.

കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം എൽ എമാരായ ടി. വി ഇബ്രാഹിം, കെ കെ രമ ആശംസകൾ നേർന്നു. യുവസംരഭകൻ ടി. പി ഹാരിസ്, സയ്യിദ് അശ്‌റഫ് തങ്ങൾ അതിഥികൾക്ക് ഉപഹാരം കൈമാറി. മജീദ് പുളിക്കൽ അവതാരാകനായിരുന്നു. പി. മുസ്തഫ പുളിക്കൽ സ്വാഗതവും അശ്റഫ് തൂണേരി നന്ദിയും പറഞ്ഞു

kerala

‘മാര്‍ക്കോ’ സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി

Published

on

എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സിനിമാറ്റോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സൈബർ സ്റ്റേഷനിൽ എത്തിയിരുന്നു.

Continue Reading

kerala

ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്; പരാതിയുമായി നടി

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്

Published

on

ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.

 

 

Continue Reading

kerala

ക്രിസ്മസിന് റെക്കോർഡ് വിൽപന; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേന്നും മദ്യവിൽപനയില്‍ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

 

Continue Reading

Trending