അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി. ചാവടിയൂരിൽ ജനവാസ കേന്ദ്രത്തിലാണ് കട്ടാ മുട്ടുക്കൽ സ്വദേശി തമണ്ടന്റെ വീടിന് മുന്നിലാണ് ഇന്ന് രാവിലെ 6 മണിക്ക് മാങ്ങാക്കൊമ്പൻ എത്തിയത്. ഈ മേഖലയിൽ മേഖലയിൽ സ്ഥിരമായി ഇറങ്ങി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വീണത്. സാധാരണയായി രാത്രി ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെപുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് പതിവ്. എങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
അട്ടപ്പാടി ജനവാസമേഖലയിൽ വീണ്ടും എത്തി മാങ്ങാകൊമ്പൻ; ജാഗ്രത വേണമെന്ന് വനംവകുപ്പ്
Tags: attappadiwildelephant
Related Post