Connect with us

kerala

നാലാം ദിവസവും കൃഷ്ണയെ കൂട്ടാൻ അമ്മയെത്തിയില്ല; ആനക്കുട്ടിയെ വനം വകുപ്പ് സ്റ്റേഷനിലേക്ക് മാറ്റും

. രണ്ട് ദിവസം മുന്‍പാണ് അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. തള്ളയാനയോടൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു

Published

on

അഗളിയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെ കൂട്ടാൻ നാലാം ദിവസവും അമ്മയാന എത്താത്തതിനെ തുടർന്ന് ഷെൽട്ടറിൽ നിന്ന് കുട്ടിയാന മാറ്റാൻ തീരുമാനിച്ച് വനംവകുപ്പ്. ബൊമ്മിയാംപ്പടിയിലെ കാട്ടിലേക്കാണ് മാറ്റുക.ഇന്നലെ രാത്രി കൂടിന് സമീപം തള്ളയാന എത്തിയെങ്കിലും കുട്ടിയാനയെ കൊണ്ടുപോയില്ല. ഇനി ആനക്കുട്ടിയെ കൊണ്ടുപോകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.ഇതോടെയാണ് കാടിനകത്ത് വനം വകുപ്പിൻ്റെ ക്യാമ്പ് സ്റ്റേഷൻ്റെ സമീപത്തേക്ക് കൃഷ്ണയെ മാറ്റാൻ തീരുമാനിച്ചത്. രണ്ട് ദിവസം മുന്‍പാണ് അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. തള്ളയാനയോടൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൊണ്ടാണ് കാട്ടാനക്കുട്ടിയ്ക്ക് വനം വകുപ്പ് കൃഷ്ണ എന്ന് പേരിട്ടത്.ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ നാശ നഷ്ടം; സംഘടനയുടെ സ്വത്തു വകകള്‍ വില്പന നടത്തി ഈടാക്കാന്‍ കോടതി ഉത്തരവ്

3,94,97,000 രൂപ ഈടാക്കാനാണ് ഉത്തരവ്

Published

on

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലുമായി ബന്ധപ്പെട്ടുണ്ടായ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകള്‍ വില്പന നടത്തി ഈടാക്കാന്‍ കോടതി ഉത്തരവ്. ക്ലെയിംസ് കമ്മിഷണര്‍ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 3,94,97,000 രൂപ ഈടാക്കാനാണ് ഉത്തരവ്. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകള്‍ വിറ്റ് ഈടാക്കാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

മിന്നല്‍ ഹര്‍ത്താലാക്രമണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് സര്‍വീസ് മുടങ്ങിയത് മൂലമുലം രണ്ട് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ട്. ഈ തുക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഈടാക്കണം. ക്ലെയിം കമ്മീഷണര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 2022 സെപ്റ്റംബര്‍ 23 നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്.

ഹര്‍ത്താലിന് മുന്‍പുള്ള ഏഴ് ദിവസത്തെ കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയാണ്. ഹര്‍ത്താല്‍ ദിനത്തിലെ വരുമാനം 2,13,21,983 രൂപയും. സര്‍വീസ് മുടങ്ങിയതിനാല്‍ ഡീസല്‍ ഇനത്തിലെ ലാഭം 1,22,60,309 രൂപയും. മറ്റ് ക്ലെയ്മുകള്‍ – 10,08,160 രൂപ. യഥാര്‍ഥ നഷ്ടം – 2,42,58,376 രൂപയുമാണ്

 

Continue Reading

kerala

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പുതറ ഒമ്പതേക്കറില്‍ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, മകന്‍ ദേവന്‍ (6), മകള്‍ ദിയ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ ഒമ്പതേക്കറില്‍ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, മകന്‍ ദേവന്‍ (6), മകള്‍ ദിയ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കുടുംബം ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സജീവ് മോഹനന്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Continue Reading

kerala

മാസപ്പടിക്കേസ്; അന്വേഷണം പുനരാരംഭിച്ച് ഇഡി

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഇ.ഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി

Published

on

മാസപ്പടിക്കേസില്‍ അന്വേഷണം പുനരാരംഭിച്ച് എല്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ്. നടപടികള്‍ വേഗമാക്കുന്നതിന്റെ ഭാഗമായി എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഇ.ഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ തെളിവുകള്‍ പരിശോധിച്ച് കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് എസ്എഫ്‌ഐഒയുടെ കുറ്റപത്രം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതെന്നാണ് വിവരം. വീണയ്‌ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇഡി ഡയറക്ടറുടെ അനുമതിയും ലഭിച്ചിരുന്നു. കുറ്റപത്രം വിശദമായി പഠിച്ചശേഷം മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയെ ചോദ്യം ചെയ്യുന്നതില്‍ അടക്കം തീരുമാനം എടുക്കും.

Continue Reading

Trending