Connect with us

india

ആം ആദ്മി പദയാത്രയ്ക്കിടെ അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം

പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു.

Published

on

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ പദയാത്രയ്ക്കിടെയാണ് കെജ്‌രിവാളിനു നേരെ ആക്രമണമുണ്ടായത്. ഇന്ന് പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടനടി ഇടപെട്ടതാണ് കെജ്രിവാളിന് രക്ഷയായത്. കെജ്‌രിവാളിന്റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി.

സംഭവത്തിന് പിന്നാലെ എഎപി ദില്ലിയിലെ ക്രമസമാധാനം നഷ്ടപ്പെട്ടതിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ബിജെപി നേതാക്കള്‍ ഡല്‍ഹിയിലുടനീളം റാലികള്‍ നടത്തുന്നുണ്ടെന്നും അവര്‍ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപി നിരന്തരം അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുകയാണ്. നാഗോലയിലും ഛാത്തര്‍പൂരിലും കെജ്രിവാള്‍ ആക്രമിക്കപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പരാജയപ്പെടുകയാണെന്നും എ.എ.പി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ പെണ്‍കരുത്ത്; ആരാണ് സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും

Published

on

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ‌ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഇതിന് നേതൃത്വം നൽകിയതും രണ്ട് വനിതാ സൈനിക ഓഫീസർമാരും. പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിക്കാൻ ഇതാദ്യമായി രാജ്യം നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയതും ഇവർ തന്നെ. ഹിമാൻഷി നർവാൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകാൻ രാജ്യം നിയോഗിച്ചവർ.

കേണൽ സോഫിയ ഖുറേഷി

ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ൽ ഗുജറാത്തിലെ വഡോദരയിൽ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛൻ കരസേനയിൽ സേവനമനുഷ്ഠിച്ചു. അച്ഛൻ വർഷങ്ങളോളം സേനയിൽ മതാധ്യാപകനായി ജോലി ചെയ്തു. 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള കേണൽ സോഫിയ ഖുറേഷിയുടെ ഭർത്താവ് മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനാണ്.

വിങ് കമാൻഡർ വ്യോമിക സിങ്

സൈന്യത്തിൽ‌ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതൽ‌ വ്യോമിക സിങ്ങിന്റെ ആഗ്രഹം. ആകാശത്തിന്റെ മകൾ എന്നർഥമുള്ള പേരുകാരിയായ ആ പെൺകുട്ടി ഒടുവിൽ‌ വ്യോമസേനയിലെത്തി. പഠനകാലത്ത് എൻസിസി കെഡറ്റായിരുന്ന വ്യോമിക എൻജിനീയറിങ്ങാണ് പഠിച്ചത്. അവരുടെ കുടുംബത്തിൽ‌നിന്ന് സായുധസേനാംഗമാകുന്ന ആദ്യയാളാണ് വ്യോമിക. 2019 ൽ ഹെലികോപ്റ്റർ പൈലറ്റായാണ് സേനയിൽ ചേർന്നത്. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു. 2500ൽ അധികം മണിക്കൂറുകൾ വിമാനം / ഹെലിക്കോപ്റ്റർ പറത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ ഹെലിക്കോപ്റ്ററുകൾ പറത്തിയിട്ടുമുണ്ട്.  2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ‌ മികവു തെളിയിച്ചിട്ടുണ്ട് അവർ.

 

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം റദ്ദാക്കി

നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്

Published

on

ഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് പര്യടനങ്ങൾ നിശ്ചയിച്ചിരുന്നത്. നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്. നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലിങ്ങിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ ഏഴ് പൗരൻമാർ കൊല്ലപ്പെട്ടു. അവധിയിലുള്ള അർധസൈനിക ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരവാദികൾക്ക് സഹായം നൽകുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Continue Reading

india

ബഹവൽപൂരിലെ തിരിച്ചടി; മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന

ഐക്യരാഷ്ട്രസഭ ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസർ

Published

on

പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 1.44നായിരുന്നു ആക്രമണം.

ആക്രമണം നടത്താനായി ബഹവൽപൂരിനെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തത് ഇന്ത്യൻ സായുധ സേന നന്നായി ആലോചിച്ചെടുത്ത ഒരു തന്ത്രമായിരുന്നു. പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതുമായ ഈ നഗരം, ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. ബഹവൽപൂരിനുള്ളിൽ ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് സമുച്ചയം സ്ഥിതിചെയ്യുന്നുണ്ട്. 18 ഏക്കർ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭ ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസർ. കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവ സമയത്ത് മസൂദ് അസർ അവിടെ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്.

 

 

Continue Reading

Trending