Connect with us

film

നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി.

Published

on

നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടുന്നതില്‍ തീരുമാനിക്കാമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.

എന്നാല്‍ അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം കൂടി നീട്ടി നല്‍കണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കൊല്‍ക്കത്തയില്‍നിന്ന് പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്നും ആരുടെ സഹായത്തോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയതെന്ന കാര്യം കണ്ടെത്തേണ്ടതുണ്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അന്വേഷണം അവസാനിച്ചെന്നും പൊലീസ് കസ്റ്റഡി ആവശ്യമില്ലെും പ്രതിഭാഗം വാദിച്ചു.

നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 16നാണ് ബാന്ദ്രയിലെ വസതിയില്‍വെച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. അക്രമിയെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആറ് കുത്തേറ്റിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു താരം.

കൃത്യം നടന്ന് മൂന്ന് ദിവസത്തിനു ശേഷം താനെയിലെ ലേബര്‍ ക്യാമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

 

film

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിനെതിരായ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

പീഡനം നടന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നടനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന മുറിയടക്കം നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. 2016 ജനുവരിയില്‍ 101 ഡി എന്ന മുറിയിലായിരുന്നു സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് നടി നല്‍കിയ പരാതി. എന്നാല്‍ ഈ ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നതായി തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു.

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തത്.

 

 

Continue Reading

film

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

Published

on

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

നാളെ ഒരു സിനിമാ സമരം വന്നാല്‍ മുന്നില്‍ നയിക്കുന്ന, അസോസിയഷന്റെ എത് തീരുമാനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നയാളാണ് ആന്റണി പെരുമ്പാവൂരെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. സുരേഷ് കുമാര്‍ ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു.

2024 മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും അധികം ഹിറ്റുണ്ടായ വര്‍ഷമാണെന്നും എന്നാല്‍ 2025 ലേക്കെത്തുമ്പോള്‍ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒടിടി, സാറ്റ്‌ലൈറ്റ് തങ്ങളെ വേണ്ട രീതിയില്‍ കാണുന്നില്ലേ എന്ന സംശയമുണ്ടെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു

അന്യഭാഷാ ചിത്രങ്ങള്‍ അവര്‍ കൂടുതലായി എടുക്കാന്‍ തയ്യാറാവുന്ന പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നെന്നും അതില്‍ ഫിയോക്, ഡിസ്ട്രിബ്യൂടേഴ്‌സ് അസോസിയേഷന്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

film

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി.

Published

on

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി. കോഴിക്കോട് ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്ലർ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവർത്തകരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്റഫ് നിർവഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി.
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിയേറ്ററിലും ഓ.റ്റി.യിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്സ് ബിജോയ് നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Continue Reading

Trending