Connect with us

india

വന്ദേഭാരതിന് തിരൂരിലെ സ്റ്റോപ്പ് ഉപേക്ഷിച്ചത് ബി.ജെ.പി സമ്മര്‍ദം മൂലം

സ്റ്റോപ്പ് ഉപേക്ഷിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷവിരോധമാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

Published

on

കേരളഘടകത്തിന്റെ സമ്മര്‍ദമാണ് തിരൂരിലെ സ്റ്റോപ്പ് വേണ്ടെന്ന് വെച്ചതിന് പിന്നിലെന്ന് ആരോപണം. ആദ്യട്രയല്‍ റണ്ണില്‍ തിരൂരില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു.മൊത്തം 9 സ്റ്റോപ്പുകളാണ് ട്രെയിനിന് ഉണ്ടായിരുന്നത്. തിരൂര്‍ അടക്കമായിരുന്നു ഇത്. തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ 7 സ്റ്റോപ്പുകള്‍. രണ്ടാം ട്രയല്‍ റണ്ണിന് തൊട്ടുമുമ്പാണ് റെയില്‍വെയില്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തി തിരൂരിലെ സ്റ്റോപ്പ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചത്. കോഴിക്കോടും ഷൊര്‍ണൂരും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നാണ ്കാരണമായി പറയുന്നതെങ്കിലും ഒരു ജില്ലയില്‍ മാത്രമാണ് സ്റ്റോപ്പില്ലാതിരിക്കുന്നത്. മറ്റെല്ലാജില്ലകളിലും സ്റ്റോപ്പുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്നും ബി.ജെ.പി നേതൃത്വവും റെയില്‍വെയും മറുപടി പറയണമെന്നുമാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. തിരൂരില്‍ വന്ദേഭാരത് നിര്‍ത്തിയാല്‍ തന്നെ ചെലവാകുന്ന സമയം വെറും മൂന്നുമിനിറ്റ് മാത്രമാണ്. എന്നിട്ടും സ്റ്റോപ്പ് ഉപേക്ഷിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷവിരോധമാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

india

അയോധ്യയിലെ രാംപഥില്‍ മത്സ്യ-മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചു

ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

Published

on

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാന്‍, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും രാംപഥില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

അയോധ്യയില്‍ മാംസവും മദ്യവും വില്‍പ്പന നടത്തുന്നത് നേരത്തെ വിലക്കിയിരുന്നെങ്കിലും ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാംപഥില്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നഗരത്തിന്റെ യഥാര്‍ഥ ആത്മീയ മുഖം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ പ്രമേയം പാസാക്കിയെന്നും മേയര്‍ അറിയിച്ചു.ബിജെപിയില്‍ നിന്നുള്ള സുല്‍ത്താന്‍ അന്‍സാരി മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്‌ലിം കോര്‍പ്പറേറ്റര്‍.

അയോധ്യയിലെ സരയു തീരത്ത് നിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ച് കിലോമീറ്റര്‍ ദൂരം ഫൈസാബാദ് നഗരത്തിലാണ് വരുന്നത്. നിലവില്‍ ഈ ഭാഗത്ത് മാംസവും മദ്യവും വില്‍ക്കുന്ന നിരവധി ഔട്ട്ലെറ്റുകള്‍ ഉണ്ട്.

Continue Reading

india

ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നിരവധി കുട്ടികള്‍ ആശുപത്രിയില്‍

കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് വീണ ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പട്ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളിലെ ഭക്ഷണത്തിലാണ് ചത്ത നിലയില്‍ പാമ്പിനെ കിട്ടിയത്. കഴിഞ്ഞ 26-നാണ് സംഭവം. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കാനാണ് എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. 500 കുട്ടികള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.

Continue Reading

india

കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസില്‍ കൊലക്കേസിലെ പ്രതി

കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി

Published

on

കര്‍ണാടകയിലെ ബജ്പെയില്‍ കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി. കഴിഞ്ഞ ദിവസം രാത്രി കിന്നിപ്പടവില്‍ നടുറോഡിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. ഫാസില്‍ വധക്കേസില്‍ അടുത്തിടെയാണ് സുഹാസ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

മംഗളൂരുവിലെ കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

‘രാത്രി 8.27 ഓടെ, കിന്നിപ്പടവ് ക്രോസിന് സമീപം ഒരു ആക്രമണവും കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സഞ്ജയ്, പ്രജ്വാള്‍, അന്‍വിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘം തടഞ്ഞുനിര്‍ത്തി. അഞ്ച് -ആറ് പേരടങ്ങുന്ന അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു,’ – അഗര്‍വാള്‍ അറിയിച്ചു.

ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ ആക്രമണകാരികളെ എത്രയും വേഗം പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

2022 ജൂലൈ 28 ന് കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്‍ താമസിച്ച മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ ഒരു വസ്ത്രശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷെട്ടി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ അഞ്ച് കേസുകളാണ് ഷെട്ടിക്കെതിരെയുള്ളത്. ഒരു കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടു, രണ്ടെണ്ണത്തില്‍ വിട്ടയച്ചു, ബാക്കിയുള്ളവ വിചാരണയിലാണ്.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെട്ടിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് നിരോധനാജ്ഞ. വിഎച്ച്പി ബന്ദിനിടെ വിവിധ സ്ഥലങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

Continue Reading

Trending