Connect with us

india

കേരള സ്റ്റോറി കേരളത്തില്‍ നിരോധിക്കണമായിരുന്നുവെന്ന് മമത

‘ദ കേരള സ്‌റ്റോറി’ ബംഗാളില്‍ നിരോധിച്ചതു കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചത്

Published

on

ഇന്ത്യയാകെ വിവാദമായ ‘ദ കേരള സ്‌റ്റോറി’ നിരോധിക്കേണ്ടിയിരുന്നത് താനല്ല, സിപിഎമ്മായിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞാന്‍ അല്ല സിപിഎം ആയിരുന്നു ഈ സിനിമ എതിര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുകയാണ്’ മമത പറഞ്ഞു. ‘ദ കേരള സ്‌റ്റോറി’ ബംഗാളില്‍ നിരോധിച്ച സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും  പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചത്.

എന്താണ് കേരള സ്‌റ്റോറി.. ഞാന്‍ സിപിഎമ്മിനെ പിന്തുണക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണക്കുന്നതെന്നും മമത പറഞ്ഞു. ഇത് വരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും മമത വ്യക്തമാക്കി.

വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദ കേരള സ്‌റ്റോറി’ ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ കേരളസ്‌റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമായി ദ കേരള സ്‌റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു.

ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ‘ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്‌റ്റോറിയാണ്. പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു’ അവര്‍ പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹളകളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് 5നാണ് കേരള സ്‌റ്റോറി റിലീസ് ചെയ്തത്.

നേരത്തെ തമിഴ്‌നാട്ടിലും കേരള സ്‌റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍ കൂടി പ്രദര്‍ശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ‘ദ കേരള സ്‌റ്റോറി’ യുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ ഒഴിവാക്കിയത്.

india

പുതിയ സെബി ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര സർ‌ക്കാര്‍ അപേക്ഷ ക്ഷണിച്ചു

മാസം 5.62 ലക്ഷം ശമ്പളം

Published

on

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രാലയം. നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2022 മാർച്ച് 2നായിരുന്നു മാധബി ചുമതലയേറ്റത്. ഫെബ്രുവരി 28ന് കാലാവധി അവസാനിക്കും. സെബി ചെയർമാൻ സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 17നകം സമർപ്പിക്കണം. കാലാവധി അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ് ആണ്.

പുനർ നിയമനത്തിന് അർഹതയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാറിലെ ഒരു സെക്രട്ടറിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും സെബി ചെയർമാനും ലഭിക്കും. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം.

2022 മാർച്ചിൽ സെബി മേധാവി ആയി ചുമതലയേറ്റ മാധബി ബുച്ച് സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ അധ്യക്ഷപദത്തിലേക്ക് എത്തിയ ആദ്യ വ്യക്തിയാണ്. സെബി ചെയർപേഴ്‌സണായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2021 ഒക്‌ടോബർ 4 വരെ സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് സെബി ചെയർപേഴ്സൺ ബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച ഓഫ്‌ഷോർ ഫണ്ടുകളിൽ ഓഹരിയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ ദമ്പതികൾ ആരോപണം നിഷേധിക്കുകയും ചെയ്തു. പിന്നീട് 2024 സെപ്റ്റംബറിൽ ഏകദേശം 500 സെബി ജീവനക്കാർ ‘ടോക്സിക്’ തൊഴിൽ സംസ്കാരത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

 

Continue Reading

india

കളിക്കുന്നതിനിടെ പതിമൂന്നാം നിലയില്‍ നിന്ന് വീണ് കുഞ്ഞ്; രക്ഷകനായെത്തി യുവാവ്

ഭാവേഷ് മാത്രെ എന്ന യുവാവ് ഓടിയെത്തുകയും കുഞ്ഞിനെ കൈയില്‍ പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു

Published

on

മുംബൈയിലെ താനെയില്‍ കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വീണ കുട്ടിക്ക് രക്ഷകനായെത്തി യുവാവ്. കളിക്കുന്നതിനിടെ രണ്ട് വയസുള്ള കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭാവേഷ് മാത്രെ എന്ന യുവാവ് ഓടിയെത്തുകയും കുഞ്ഞിനെ കൈയില്‍ പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കെട്ടിടത്തിന് മുകളില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഭാവേഷ് ഓടിയെത്തുകയും കുഞ്ഞിനെ കൈയില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞ് ഭാവേഷിന്റെ കൈയില്‍ തട്ടി താഴെ വീണു. തൊട്ടടുത്ത നിമിഷം തന്നെ ഭാവേഷ് കുഞ്ഞിനെ വാരിയെടുത്തു. ഭാവേഷിന്റെ കൈയില്‍ തട്ടിയതിനാല്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഭാവേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Continue Reading

india

റിപ്പബ്ലിക് ദിനത്തില്‍ ബീഹാറില്‍ വെടിവെപ്പും ബലാത്സംഗവും; വിരോധാഭാസമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം

സംസ്ഥാനത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുവെന്നും അത് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണെനന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി

Published

on

പട്‌ന: സംസ്ഥാനത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുവെന്നും അത് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണെനന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ റിപ്പബ്ലിക് ദിന പ്രസംഗം നടത്തിയ അതേ ദിവസം രണ്ട് ക്രൂര സംഭവങ്ങളില്‍ നടുങ്ങി ബിഹാര്‍. സ്‌കൂളിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അധ്യാപകന് വെടിയേറ്റ് ഗുരുതര പരിക്ക് പറ്റി. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ 10 വയസുകാരി ബലാത്സംഗത്തിനിരിയായി. ഇതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം വിരോധാഭാസമായി. കേരളത്തില്‍ നിന്ന് വീഹാറിലേക്ക് മാറിയതിനു ശേഷമുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ റിപ്പബ്ലിക് ദിന ചടങ്ങായിരുന്നു ഇത്.

ഭരണാധികാരികള്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ ബീഹാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ ഭോജ്പൂരിലെ ചമ്പാര്‍ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ യോഗേന്ദ്ര പ്രസാദിനെ റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുന്നവഴി മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. അതേസമയം, ഭോജ്പൂരിലെ ഒരു പ്രദേശത്ത് സ്‌കൂളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. കുട്ടിയെ ബലം പ്രയോഗിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. വിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ തെരുവിലിറങ്ങി.

‘സംസ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അത് നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ ഏറ്റവും മുന്‍ഗണന’ എന്നായിരുന്നു പട്നയിലെ ഗാന്ധി മൈതാനിയില്‍ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സര്‍ക്കാര്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നു. അത് മെച്ചപ്പെടുത്തുന്നതിനായി പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുകയും എല്ലാ ഔട്ട്പോസ്റ്റുകളും പൊലീസ് സ്റ്റേഷനുകളാക്കി മാറ്റുകയും ചെയ്തു. സാമുദായിക സൗഹാര്‍ദം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷം പുറത്തുവരുമ്പോള്‍ പൊലീസും ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending