Connect with us

kerala

വന്ദേഭാരതില്‍ സഹയാത്രികരോട് മതസ്പര്‍ധയോടെ സംസാരിച്ചു; യുകെ പൗരനായ മലയാളി പിടിയില്‍

ഇന്ന് രാവിലെ കാസര്‍കോടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം

Published

on

തൃശൂര്‍: വന്ദേഭാരത് ട്രെയിനില്‍ സഹയാത്രികരായ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി പിടിയില്‍. കോട്ടയം സ്വദേശിയായ ആനന്ദ് മാത്യു ( 54 ) വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിക്കുകയായിരുന്നു.

ഇന്ന് രാവിലെ കാസര്‍കോടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. വന്ദേഭാരതിനെ എതിര്‍ത്തവര്‍ വന്ദേഭാരതില്‍ ഇപ്പോള്‍ കയറി തുടങ്ങിയോ എന്നായിരുന്നു ഇയാള്‍ ദമ്പതികളോട് ചോദിച്ചത്. ആനന്ദ് മാത്യു ബ്രിട്ടനില്‍ നഴ്‌സാണ് എന്നാണ് വിവരം.

kerala

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്

Published

on

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അതേസമയം, വവ്വാക്കാവില്‍ കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

എറണാകുളത്ത് അണ്ടര്‍-19 ക്രിക്കറ്റ് ടീം അംഗമായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്

Published

on

എറണാകുളത്ത് യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. പുത്തന്‍വേലിക്കരയിലെ ഇളന്തിക്കര മണല്‍ ബണ്ടിന് സമീപമായിരുന്നു അപകടം. മാനവ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെയായിരുന്നു അപകടം. വൈകിട്ടു നാല് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയില്‍ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുകികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കറുപ്പിനോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രിക്ക്; കെ. മുരളീധരന്‍

കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ ചില ശിഷ്യന്മാര്‍ നിറത്തിനെതിരെയും പറഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു

Published

on

കറുപ്പിനോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ ചില ശിഷ്യന്മാര്‍ നിറത്തിനെതിരെയും പറഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്ന തുറന്നുപറച്ചിലില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നലെ ചീഫ് സെക്രട്ടറി ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും മുന്‍ ചീഫ് സെക്രട്ടറി വി. വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുത്തവളെന്ന മുദ്രകുത്തലില്‍ മുമ്പും വളരെ അസ്വസ്ഥയായിരുന്നെന്നും അവര്‍ പറഞ്ഞു.

”കറുപ്പിനെ എന്തിനാണ് അധിക്ഷേപിക്കുന്നത്. ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുണ്ട് കറുപ്പിന്. എന്നെ ഏറ്റവും വിഷമിപ്പിച്ചത് ‘കറുപ്പ്’ എന്ന വാക്ക് ഉപയോഗിച്ച രീതിയാണ്. ഒരു നിറമായി മാത്രമല്ല, ലജ്ജിക്കേണ്ടതോ നിരാശപ്പെടേണ്ടതോ ആയ ഒന്നായി കറുപ്പ് ലേബല്‍ ചെയ്യപ്പെടുന്നു. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നു കൂടി ജനിപ്പിക്കുമോ എന്ന് നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. മതിയായ നിറമില്ലെന്ന വിശേഷണത്തിലാണ് 50 കൊല്ലമായി ജീവിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി എന്റെ മുന്‍ഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്റെ ഘോഷയാത്രയാണ്’ എന്നാണ് ‘കറുപ്പ് ലജ്ജിക്കേണ്ട നിറമാകുന്നു’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ വെളിപ്പെടുത്തിയത്.

Continue Reading

Trending