Connect with us

kerala

മാസാവസാനമായി, രണ്ടാം ഗഡു ശമ്പളമെത്തിയില്ല; അനിശ്ചിതകാല സമരത്തിലേക്ക് കെഎസ്ആർടിസി

കെ എസ് ആർ ടി സി യിൽ അടുത്തമാസം മുതൽ ഒറ്റത്തവണയായി ശമ്പളം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയെങ്കിലും, ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു പോലും നൽകിയിട്ടില്ല.

Published

on

കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും മെയ് മാസത്തെ രണ്ടാം ഗഡു ശമ്പളം പോലും നൽകിയിട്ടില്ല.ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ടി ഡിഎഫിന്റെ നേതൃത്വത്തിൽ നാളെ ചീഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തും.

കെ എസ് ആർ ടി സി യിൽ അടുത്തമാസം മുതൽ ഒറ്റത്തവണയായി ശമ്പളം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയെങ്കിലും, ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു പോലും നൽകിയിട്ടില്ല.

ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു നൽകിയത് മാസം പകുതി ആയപ്പോയാണ്.എല്ലാമാസവും അഞ്ചാം തീയതിക്ക് മുന്നേ ശമ്പളം നൽകും എന്നതായിരുന്നു സർക്കാരിന്റെ ഉറപ്പ്.
കഴിഞ്ഞ മാസങ്ങളിലെല്ലാം പ്രതിഷേധവും ശക്തമാക്കിയിരുന്നു. ശമ്പള പ്രതിസന്ധി ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരം എന്ന ആലോചനയിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സംഘടനകൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പച്ചക്കള്ളമാണ് പറയുന്നത്, ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ; സന്ദീപ് വാര്യര്‍

സുരേന്ദ്രനെ പിണറായി വിജയന്‍ തൊടില്ല. അറസ്റ്റും പ്രതീക്ഷിക്കേണ്ട

Published

on

റമദാന്‍ മാസം മലപ്പുറം ജില്ലയില്‍ പച്ചവെള്ളം കിട്ടില്ലെന്ന വിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കുന്ന കെ. സുരേന്ദ്രനെ പിണറായി വിജയന്‍ തൊടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ‘റമദാന്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ അമുസ്ലിംകള്‍ക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്. ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ? പച്ചക്കള്ളമാണ് സുരേന്ദ്രന്‍ പറയുന്നത്. പക്ഷേ, സുരേന്ദ്രനെ പിണറായി വിജയന്‍ തൊടില്ല. അറസ്റ്റും പ്രതീക്ഷിക്കേണ്ട’ -സന്ദീപ് വാര്യര്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ റമദാന്‍ മാസം ഒരു തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ലെന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞത്. ‘ശബരിമല വ്രതം നോല്‍ക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ കച്ചവടമേ നടത്താന്‍ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയില്‍ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മള്‍ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ വാക്സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല. പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. നിര്‍ബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ ആരും നിര്‍ബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാര്‍ട്ടികള്‍ തന്നെ രംഗത്ത് വന്ന് അതിനെതിരെയുള്ള സമീപനമെടുക്കണം. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ ലീഗിന് അവകാശമില്ല’ എന്നായിരുന്നു അവരുടെ വാക്കുകള്‍.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ച് ദിവസം മഴക്ക് സാധ്യത

കേരളത്തില്‍ പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും നിലവില്‍ നല്‍കിയിട്ടില്ല

Published

on

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറയാനാണ് സാധ്യത.

ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം, കേരളത്തില്‍ പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും നിലവില്‍ നല്‍കിയിട്ടില്ല.

Continue Reading

kerala

മലപ്പുറം ജില്ലയ്ക്കെതിരായ വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളിയെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണന്നായിരുന്നു സുരേന്ദ്രന്റെ വാദം.

Published

on

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണന്നായിരുന്നു സുരേന്ദ്രന്റെ വാദം. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ ലീഗിന് അവകാശമില്ലെന്നും കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ശബരിമല വ്രതം നോല്‍ക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ കച്ചവടമേ നടത്താന്‍ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയില്‍ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മള്‍ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ വാക്‌സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല. പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. നിര്‍ബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ ആരും നിര്‍ബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാര്‍ട്ടികള്‍ തന്നെ രംഗത്ത് വന്ന് അതിനെതിരെയുള്ള സമീപനമെടുക്കണം. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ ലീഗിന് അവകാശമില്ല.

മലപ്പുറം ജില്ലയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്ക അവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.

Continue Reading

Trending