Connect with us

News

ഈസ്റ്റര്‍ ആഘോഷത്തിനിടെ പള്ളികളില്‍ സ്‌ഫോടനം; 25 മരണം നിരവധി പേര്‍ക്ക് പരിക്ക്

Published

on

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 25 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു്.

ആള്‍നാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായി ട്വീറ്റുകള്‍ വരുന്നുണ്ട്. കൊളംബോയിലെ സെന്റ ആന്റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്‌ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്‌സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനങ്ങളുണ്ടായി. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്‌ഫോടനത്തിലെ ദൃശ്യങ്ങള്‍ ട്വീറ്റുകള്‍ വഴി പുറത്തുവരുന്നുണ്ട്.

കൊച്ചിക്കേഡ് പള്ളി, കടവപ്പിട്ടിയ പള്ളി, ഷാങ്ക്രി ലാ ഹോട്ടല്‍, സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടല്‍, ബറ്റികാലോയിലെ ഒരു തുടങ്ങി അഞ്ച് സ്ഥലങ്ങളില്‍ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതായാണ് പൊലീസ് വിവരം.

കൊളംബോയിലും ബറ്റാലിയയിലുമുണ്ടായ സ്‌ഫോടനങ്ങളിലെ സ്ഥിതിഗതികള്‍ കൂടുതല്‍ നിരീക്ഷിച്ചുവരികായാണെന്ന് വിദേകാര്യ മന്ത്രി സുശമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാന്‍ കോള്‍ സെന്റര്‍ തുറന്നു. സഹായത്തിനായി താഴെപ്പറയുന്നവയെ വിളിക്കാം:
+94777903082 +94112422788 +94112422789
+94777902082 +94772234176

kerala

‘അവരെ കണ്ടത് വളവു തിരിഞ്ഞപ്പോള്‍, പലതവണ ഹോണ്‍ അടിച്ചു’: ലോക്കോ പൈലറ്റ്

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Published

on

ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ പുഴയിലേക്ക് തെറിച്ചു വീണ നാലാമത്തെ ആള്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്. നാളെ രാവിലെ സ്‌കൂബ ടീം എത്തി തിരച്ചില്‍ പുനരാരംഭിക്കും.

തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. വളവു തിരിഞ്ഞ ഉടനെയാണ് പാളത്തില്‍ ഇവരെ കണ്ടതെന്നും പലതവണ ഹോണ്‍ അടിച്ചെന്നും എമര്‍ജന്‍സി ഹോണും മുഴക്കിയെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. എന്നാല്‍ അവര്‍ വളരെ അടുത്തായിരുന്നെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. മൂന്ന് പേരുട മൃതദേഹം റെയില്‍ പാളത്തിന് സമീപത്തു നിന്നാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

india

‘ആര്‍എസ്എസിനെ വിദ്വേഷ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം’, ജസ്റ്റിന്‍ ട്രൂഡോക്ക് കത്തയച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍

കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Published

on

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തുറന്ന കത്തയച്ച് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങള്‍. ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും വിദ്വേഷ ഗ്രൂപ്പുകളുടെയോ, തീവ്ര വലതുപക്ഷ സംഘടനകളുടെയോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങളില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ബന്ധം കാട്ടി നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പ്രസ്താവനയും പുറത്തിറക്കി. 2023ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ഇനിയും കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മാന്നാര്‍ കടലിടുക്കിന് മുകളിലായും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം, ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പില്‍ ശ്യാമള ഉത്തമന്‍ (58) ആണ് മരിച്ചത്.

 

 

Continue Reading

Trending