Connect with us

GULF

അൽഘാത്തിൽ മലപ്പുറം സ്വദേശി ഹൃദയഗാതം മൂലം മരണപെട്ടു

കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃദദ്ദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു

Published

on

ഉനൈസ: അബുദാബി യിൽ നിന്ന് ഉംറക്ക് വന്ന മലപ്പുറം സ്വദേശി മുഹമ്മദ്കുട്ടി (63 ) 1/02/2024 വെള്ളിയാഴ്ച ഉംറ നിർവഹിച്ചു അബുദാബി യിലേക്ക് പോകുന്നവഴിയിൽ മദീന – റിയാദ് എക്സ്പ്രസ് ഹൈവേയിൽ വെച്ച് യാത്ര മധ്യേ അൽഘാത്തിൽ വെച്ച് കുഴഞ്ഞു വീണ് ഹൃദയാഗാതം മൂലം മരണപ്പെട്ടു.

മൃദദേഹം അൽഘാത്ത് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഭാര്യ :ആയിഷ മക്കൾ :മുംതാസ്, അഫ്സൽ, മുഹമ്മദ്‌ ആഷിഖ്

കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃദദ്ദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിട്ട് ഇന്ത്യ; ക്വാട്ടയിൽ മാറ്റമില്ല

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല

Published

on

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

Continue Reading

GULF

 മദ്ജൂൽ ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു 

Published

on

ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് കരുത്തെകാൻ ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ജൂൽ ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റർ പ്രകാശനം പിവി അബ്ദുൽ വഹാബ് എംപി നിർവഹിച്ചു. ഡോക്ടർ: അൻവർ അമീൻ , പികെ അൻവർ നഹ,അസ്ലം ബിൻ റാഷിദ്,ചെമുക്കൻ യാഹൂ മോൻ,സിവി അഷറഫ്,ലത്തീഫ് തെക്കഞ്ചേരി,മുജീബ് കോട്ടക്കൽ,ഇസ്മായിൽ എറയസ്സൻ ,പിടി അഷറഫ്,ഫക്രുദ്ദീൻ മാറാക്കര, അബൂബക്കർ തലകാപ്പ്,അലി കോട്ടക്കൽ ,അസീസ് വേലേരി ,സലാം ഇരിമ്പിളിയം ,ഷെരീഫ് പിവി കരേക്കാട് ,മുസ്തഫ കുറ്റിപ്പുറം ,റസാഖ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
സൗദി അറേബ്യയിൽ നിന്നുള്ള മദ്ജൂൽ ഈത്തപഴം റംസാന് മുമ്പായി ഓർഡർ നൽകുന്നവരുടെ വീടുകളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഓർഡർ നൽകാനും കൂടുതൽ വിവരങ്ങൾക്കും മണ്ഡലം കമ്മിറ്റിയുമായും,മണ്ഡലത്തിലെ പഞ്ചായത്ത്,മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളുമായും ബന്ധപ്പെടണമെന്നും ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം ഭാരവാഹികൾ അറിയിച്ചു

Continue Reading

GULF

യുഎഇയില്‍ സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ വര്‍ധന

Published

on

യുഎഇയില്‍ (UAE) സന്ദര്‍ശക വിസയ്ക്ക് അനുമതി ലഭിക്കുന്നതില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായി യുഎഇ വൃത്തങ്ങള്‍. 2024 നവംബറിലാണ് യുഎഇയില്‍ പുതുക്കിയ വിസാ ചട്ടം പ്രാബല്യത്തില്‍ വന്നത്. തൊട്ടുപിന്നാലെ വിസാ ചട്ടത്തെക്കുറിച്ച് അധികൃതരും ട്രാവല്‍ ഏജന്‍സികളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശക വിസകളുടെ അംഗീകാരം വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുക്കിയ വിസ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. റിട്ടേണ്‍ എയര്‍ടിക്കറ്റ്, താമസസൗകര്യത്തിനുള്ള രേഖകള്‍, നിശ്ചിത കരുതല്‍ തുക എന്നീ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നതാണ് സന്ദര്‍ശക വിസ അനുമതി വര്‍ധിക്കാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു.

2024ലെ ആദ്യ 11 മാസങ്ങളില്‍ ദുബായില്‍ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. റിട്ടേണ്‍ എയര്‍ ടിക്കറ്റ്, താമസസൗകര്യം തുടങ്ങിയ വിവരങ്ങള്‍ അപേക്ഷകര്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് യുഎഇയിലെ ട്രാവന്‍ ഏജന്റുമാര്‍ പറയുന്നു. എല്ലാ രേഖകളും കൃത്യമായി നല്‍കുന്ന അപേക്ഷകരുടെ വിസയ്ക്ക് അനുമതി ലഭിക്കുന്നുവെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

നിലവില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സന്തുലിതമായ സമീപനമാണ് യുഎഇ പിന്തുടരുന്നത്. വിസ അനുമതിയ്ക്കായി കര്‍ശനമായ പരിശോധനകളും നടത്തിവരുന്നുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വരുംമാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.

Continue Reading

Trending