Connect with us

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എംപോക്സിനെ അടുത്തറിയാം ജാഗ്രത പാലിക്കാം

മറ്റു മൃഗങ്ങളെ ഈ രോഗം ബാധിക്കുമെങ്കിലും കുരങ്ങുകളിൽ നിന്ന് വേർതിരിച്ചെടുത്തതിനാലാണ്  ഇങ്ങനെ ഒരു പേര് വന്നത്.

Published

on

ഡോ. ഗംഗപ്രസാദ്. ജി

ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് അഥവാ(Monkey Pox)തീവ്രമായി പടർന്നു പിടിയ്‌ക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുന്നതിനായി പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ 2022 എം പോക്സ് ഒരുപാട് രാജ്യങ്ങളിൽ പൊട്ടി പുറപ്പെട്ടിട്ടുണ്ടായിരുന്നു. അന്ന് 6 ഭൂഖണ്ഡങ്ങളിലായി 104 രാജ്യങ്ങളിൽ വ്യാപിച്ച രോഗം പ്രധാനമായും അമേരിക്കയിലെയും യൂറോപ്പിലെയും പൊതുജനാരോഗ്യത്തിന് പ്രതികൂലമായി ബാധിച്ചിരുന്നു. 64,290 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

1959 ൽ ആണ് മങ്കി പോക്സ്വൈറസിനെ(MPXV)കുരങ്ങുകളുടെ ശരീരത്തിൽ നിന്നും വേർതിരിച്ചെടുത്തത്. മറ്റു മൃഗങ്ങളെ ഈ രോഗം ബാധിക്കുമെങ്കിലും കുരങ്ങുകളിൽ നിന്ന് വേർതിരിച്ചെടുത്തതിനാലാണ്  ഇങ്ങനെ ഒരു പേര് വന്നത്. എന്നാൽ 1970 മുതൽ പ്രധാനമായും പടിഞ്ഞാറൻ മധ്യ ആഫ്രിക്കയിലെ പ്രാദേശിക രാജ്യങ്ങളിൽ മനുഷ്യർക്കിടയിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താരതമ്യേന അവഗണിക്കപ്പെട്ട ഈ വൈറൽ രോഗം 2022 ൽ അഭൂതപൂർവ്വമായ വേഗതയിൽ വീണ്ടും ഉയർന്നുവന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതും ചില പ്രദേശങ്ങളിൽ സമൂഹവ്യാപനം ഉണ്ടാക്കിയതും പ്രത്യേക ആശങ്ക പരത്തി. ചിക്കൻപോക്സ് പരത്തുന്ന വൈറസിന്റെ അതേ ജനുസ്സിൽ പെടുന്ന ഓർത്തോപോക്സ് വൈറസുകളാണ് മങ്കിപോക്സ് വൈറസ്. (MPXV ).ഈ വൈറസുകളുടെ പ്രത്യേകത മനുഷ്യരിൽ മാത്രമല്ല,അണ്ണാൻ മുതൽ കുരങ്ങുകൾ വരെയുള്ള ഒട്ടനവധി മൃഗങ്ങളിൽ അണുബാധ ഉണ്ടാക്കുവാൻ ഇവയ്ക്ക് കഴിവുണ്ട് എന്നതാണ്.

ആയതിനാൽ ഒരു കാടിനുള്ളിൽ പെട്ടെന്ന് തന്നെ വലിയ വിസ്തീർണത്തിൽ ഇവയ്ക്ക് രോഗബാധ ഉണ്ടാക്കുവാൻ സാധിക്കും.
വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ആണെങ്കിലും വളരെ മയം ഉള്ളതും രോഗപ്പകർച്ച വസൂരിയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ വളരെ കുറവാണ്. ക്ലാസ്സ് വൺ, ക്ലാസ്സ് ടു, ക്ലാസ്സ് വൺ ബി എന്നിങ്ങനെ എംപോക്സിൻ്റെ മൂന്ന് വകഭേദങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ക്ലാസ്സ് വൺ ബി എന്ന വകഭേദത്തിന്റെ വ്യാപനം വളരെ അപകടകരമാണെന്നാണ് ഡെമോക്രാറ്റിക്  റിപ്പബ്ലിക് ഓഫ് കോങ്ങോയിലെ ഗവേഷകർ സൂചിപ്പിക്കുന്നത്. ഇതിന് വ്യാപനശേഷി വളരെ കൂടുതലാണ്.ഗുരുതരമായ രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാം. മുൻവർഷങ്ങളിൽ ആക മൊത്തം മരണ നിരക്ക്( Case fatality rate ) 8.7% ആണ്. ക്ലാസ്സ് ടു 3.6% മരണനിരക്ക് ആണെങ്കിൽ ക്ലാസ്സ് 1 10.6% ആണ്.

ഇപ്പോഴത്തെ ഔട്ട്‌ ബ്രേക്ക്‌ ൽ രോഗബാധയുള്ളവർ സജീവ നിരീക്ഷണത്തിൽ ഉള്ളതിനാൽ ( Active Surveillance ) വളരെ പെട്ടെന്ന് തന്നെ രോഗനിർണ്ണയം നടത്തി കൃത്യമായ ചികിത്സ നൽകുന്നതുകൊണ്ടും മരണനിരക്ക് 1%ത്തിലും താഴെകൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്. റീപ്രൊഡക്ഷൻ നമ്പർ (R0) അഥവാ ആദ്യ രോഗി എത്ര പേർക്ക് രോഗം പരത്തുവാനുള്ള കഴിവ് 0.8 ൽ നിന്നും 2.44 ആയി കൂടിയിരിക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർച്ച കൂടുന്നതിന് ജനസംഖ്യ വർദ്ധനവ്മാത്രമല്ല സാമൂഹികവും ലൈംഗിക പരവുമായ കാരണങ്ങൾ വളരെ ഏറെയാണ്. എന്നാൽ സ്ഥായി ആയിട്ടുള്ള  ഈരോഗത്തിന്റെ വ്യാപനം മുൻപത്തേക്കാൾ കുറവാണ്. ജീവിതരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടും മുൻപ് രോഗം വന്നതുകൊണ്ടോ വാക്സിനേഷൻ നൽകിയ പ്രതിരോധശേഷി മൂലമോ ആവാം. മുൻകാലങ്ങളിൽ (1970-2015) കുട്ടികളിലാണ് (10 വയസ്സിനു താഴെ) കൂടുതലായി കണ്ടു വന്നിട്ടുള്ളത്. എന്നാൽ 2017-18 കാലഘട്ടങ്ങളിൽ നൈജീരിയയിലെ കണക്കനുസരിച്ച് 29 വയസ്സുള്ളവരാണ് കൂടുതൽ രോഗബാധിതർ ആയത്.

പുരുഷന്മാരാണ് അന്ന് കൂടുതലും ഉണ്ടായിരുന്നതും. 2022 ആയപ്പോഴേക്കും 34 വയസ്സുള്ള പുരുഷന്മാരാണ് കൂടുതലും ഉണ്ടായത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് (zoonotic)  പകരുവാനുള്ള സാധ്യതയുണ്ട്. കൂടാതെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും (interhuman )പകരാം. രോഗബാധിതനുമായുള്ള സമ്പർക്കത്തിലൂടെയാണ്സാധാരണയായി പകരുന്നത്. മൃഗത്തിൻ്റെ ശരീര ദ്രാവകം അല്ലെങ്കിൽ ഒരു കടിയിലൂടെയോ പോറലിലൂടെയോ പ്രത്യേകിച്ച് രോഗ സാന്ദ്രത  കൂടുതൽ ഉള്ള പ്രദേശങ്ങളിൽ സാധ്യത ഏറെയാണ്.വനനശീകരണം മൃഗ-മനുഷ്യ സമ്പർക്കം വർദ്ധിക്കുന്നതും വേവിക്കാത്ത മാംസം ഭക്ഷിക്കുന്നതും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുവാനുള്ള സാധ്യതവർദ്ധിപ്പിക്കുന്നു.

2022ലെ പഠനങ്ങൾ അനുസരിച്ചു മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകർന്നത് വായുവിലൂടെയും, ശരീരസ്രവങ്ങൾ, രോഗിയുടെ സ്പർശനം, നിത്യോപയോഗ വസ്തുക്കളിൽക്കൂടെയും, കൂടാതെ മലത്തിലൂടെയും ആണ് എന്നാണ് അനുമാനിക്കുന്നത്. ഈ വൈറസിന് പ്ലാസെന്റ (Placenta ) മറികടന്ന് ഗർഭസ്ഥ ശിശുവിനെ ബാധിക്കുവാനുള്ള കഴിവുണ്ടെങ്കിലും 2022 ലെ രോഗംബാധിച്ച 12 ഗർഭിണികളിലും കുഞ്ഞുങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എം പോക്സ് വൈറസ് നെ മനുഷ്യബീജങ്ങളിൽ നിന്ന് വേർ തിരിച്ചെടുത്തതിനാൽ ഇതിനെ ലൈംഗിക ജന്യരോഗമായും കണക്കാക്കുന്നു. പുരുഷ സ്വവർഗ അനുരാഗികളിൽ ആണ് കൂടുതലായും രോഗം ഉണ്ടായതായി കാണുന്നത്. പണ്ടുകാലത്ത് ഏറെ മരണം വിതച്ച വസൂരിരോഗത്തിന്റെ വാക്സിനേഷൻ (Small pox vaccination ) ഈരോഗത്തിന് 85% സംരക്ഷണം നൽകുന്നുണ്ട്. കാരണം 1980 ൽ ഈ വാക്സിനേഷൻ നിർത്തിയതിനു ശേഷമുള്ളവർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും.രോഗപ്രതിരോധശേഷി കുറഞ്ഞ (ഉദാ : എയ്ഡ്സ് രോഗബാധിതർ ) വരാണ് കൂടുതലായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മിക്കവാറും പുതിയ രോഗികൾ എല്ലാം തന്നെ ലൈംഗികമായി അണുബാധ പകർന്നവരാണ്. സ്ത്രീകളിൽ ഗർഭം അലസുന്നതിനും കാരണമായേക്കാം. രോഗം മാറിയവർക്ക്‌ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടായിട്ടുണ്ട് വായയുടെയും നാസാരന്ധ്രങ്ങളുടെയുംതൊലിയുടെയും ഒക്കെ  സമ്പർക്കം കൊണ്ട് മനുഷ്യ ശരീരത്തിലേക്ക് ഇവ പ്രവേശിക്കും. എന്നാൽ ലൈംഗികജന്യമായും പകരാം. ഒന്നു മുതൽ മൂന്ന് ആഴ്ചവരെയാണ്  പകർച്ച കാലാവധി. പനിയാണ് ആദ്യരോഗലക്ഷണം.
മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും പാടുകൾ ഉണ്ടാവും. നടുവേദന, തൊണ്ടവേദന, ശ്വാസ തടസ്സം, പനി, വിറയൽ, കഴല വീക്കം, അസ്വാസ്ഥ്യം, തലവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കാട്ടുമൃഗങ്ങളുമായി സമ്പർക്കത്തിൽ ഇരിക്കുന്നവർ
ഇലക്ട്രോൺ മൈക്രോസ്കോപ്പി, ഇമ്മ്യൂണോഹിസ്റ്റോ കെമിക്കൽ ഡിറ്റക്ഷൻ, എം പോക്സ്വൈറൽ പ്രോട്ടീനുകൾ, കൂടാതെ തൊലിപ്പുറത്തെ മാറ്റങ്ങൾആരംഭിച്ചതിന് ശേഷം 4 മുതൽ 56 ദിവസം വരെ ഉണ്ടാവുന്നആന്റിബോഡികൾ എന്നിവ രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്നു. എന്നാൽ എല്ലാ രീതികളും നിർദ്ദിഷ്ടമല്ല

സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ചു എം പോക്സ് കേസുകൾ തത്സമയ പോളിമറേസ് ചെയിൻ റിയാക്ഷൻ (qPCR)വഴിരോഗം സ്ഥിരീകരിക്കണം. രോഗം ആരംഭിച്ച് 21 ദിവസത്തിനകം സി ഡി സി യുടെ അനുമാനപ്രകാരം മുള്ള മാനദണ്ഡങ്ങൾക്ക്‌ കീഴെ വരുന്നുണ്ടോ എന്ന് കൃത്യമായിനോക്കണം.  എം പോക്സിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിർണായക മാർഗങ്ങളിലൊന്നാണ്കോൺടാക്റ്റ് ട്രെയ്‌സിംഗ്.  എം പോക്സ് രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ 21 ദിവസത്തേക്ക് നിരീക്ഷിക്കണത്തിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം സ്ഥിരീകരിച്ചവരും മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.

മനുഷ്യ-മനുഷ്യ സമ്പർക്കത്തിന് വളരെയധികം ശ്രദ്ധ നൽകിയിട്ടുണ്ടെങ്കിലും മൂല്യസ്രോതസ്സ് നിർദ്ദിഷ്ട മല്ലാത്തതിനാൽ മൃഗ-മൃഗ, മൃഗ -മനുഷ്യ സമ്പർക്കത്തിന്റെ പഠനങ്ങൾക്കായി കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. രോഗത്തിൻ്റെ എപ്പിഡെമിയോളജി നന്നായി മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യും. നൈജീരിയയിൽ അവിടുത്തെ ഔട്ട്‌ ബ്രേക്ക്‌ റെസ്പോൺസ് മാനേജ്മെന്റ് അനാലിസിസ്  സിസ്റ്റം അവിടുത്തെ 8 സംസ്ഥാനങ്ങളിലായി  2017 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൃത്യമായ ആന്റിവൈറൽ മരുന്നുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നാൽ ടീകോവിരിമാറ്റ് ( tecovirimat),ഒരേ കുടുംബത്തിൽപ്പെട്ട (ഓർത്തോപോക്സ്വൈറസുകൾ) വൈറസുകൾ മൂലമുണ്ടാകുന്ന മൂന്ന് അണുബാധകൾ, വസൂരി, എം പോക്സ്, കൗപോക്സ് എന്നിവ ചികിത്സിക്കുന്നതിനുള്ള ആന്റി വൈറൽ മരുന്നാണ്. വസൂരിക്കെതിരായ വാക്സിനേഷനുശേഷംസംഭവിക്കാവുന്ന സങ്കീർണതകൾ ചികിത്സിക്കാനും ഇത് ഉപയോഗിക്കുന്നു.എയ്ഡ്‌സ് രോഗികളിലെ കാഴ്ചയേ ബാധിക്കുന്നററ്റിനൈറ്റിസ്( Retinitis )ചികിത്സിക്കുവാൻ ഉപയോഗിക്കുന്ന സിഡോഫോവിർ (Cedofofir )മരുന്നുകളുംബ്രിൻസിഡോഫോവിർ ഗുളികകളും ഈ രോഗത്തിന് ഉപയോഗിക്കുന്നുണ്ട്.

Continue Reading

Health

മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള  എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.

Continue Reading

Health

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

Published

on

കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.

ഏതെങ്കിലും രീതിയിലുള്ള ലക്ഷണമുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കേന്ദ്ര മാർഗനിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു.

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് യുവാവ് ചികിത്സ തേടിയത്.

Continue Reading

Trending