Connect with us

kerala

നിയമസഭാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്നു മുതല്‍ മാര്‍ച്ച് 28 വരെ 27 ദിവസമാണ് സഭ ചേരുന്നത്

Published

on

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. ഇന്നു മുതല്‍ മാര്‍ച്ച് 28 വരെ 27 ദിവസമാണ് സഭ ചേരുന്നത്. ജനുവരി 20, 21, 22 തീയതികളില്‍ നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചര്‍ച്ചയും ഫെബ്രുവരി ഏഴിന് ഈ വര്‍ഷത്തെ ബജറ്റ് അവതരണവും നടക്കും.

വയനാട് ദുരന്തത്തില്‍ സഹായം നല്‍കാത്ത കേന്ദ്ര നിലപാട് അടക്കമുള്ളവയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍, സര്‍വകലാശാലകളില്‍ ചാന്‍സിലര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന യുജിസിയുടെ മാര്‍ഗം നിര്‍ദേശം തുടങ്ങിയവ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടെന്നാണ് സൂചന. കേരള നിയമസഭയിലെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടക്കുന്നത്.

പി വി അന്‍വറിന്റെ രാജി, പെരിയ കേസ് വിധി,വന നിയമ ഭേദഗതിയില്‍ സര്‍ക്കാരിന്റെ പിന്മാറ്റം, വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ , ബ്രൂവറി അനുവദിക്കല്‍ തുടങ്ങിയവ സഭയില്‍ ചര്‍ച്ചയ്ക്ക് വരും.

kerala

സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു; സിപിഎം നേതാവ് പിടിയില്‍

സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്.

Published

on

കണ്ണൂരിലെ സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം ജീവനക്കാരന്‍ കവര്‍ന്നു. സംഭവത്തില്‍ ആനപ്പന്തി സഹകരണ ബാങ്കിലെ താത്കാലിക കാഷ്യറായ സുധീര്‍ തോമസിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്.

ഭാര്യയുടെ പേരില്‍ പണയം വെച്ച സ്വര്‍ണവും 18 പാക്കറ്റുകളില്‍ സൂക്ഷിച്ച സ്വര്‍ണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്.

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതി

സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാന്‍സിലര്‍ക്ക് പരാതി നല്‍കി

Published

on

ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തിയ ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം പരാതി നല്‍കി. സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാന്‍സിലര്‍ക്ക് പരാതി നല്‍കി.

ഇക്കഴിഞ്ഞ മെയ് മൂന്നാം തീയതിയാണ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 10 വിഷയങ്ങളിലെ ഫാക്കല്‍റ്റി ഡീനുകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ ആരോപണവും ഉയര്‍ന്നു. അനര്‍ഹരായവര്‍ നിയമനം നേടി എന്നാണ് പരാതി.

നിയമനങ്ങള്‍ സര്‍വകലാശാല സ്റ്റാറ്റിയൂട്ടിന് വിരുദ്ധമാണെന്ന് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം ആരോപിക്കുന്നു. സ്റ്റാറ്റിയൂട്ട് പ്രകാരം സര്‍വകലാശാല വകുപ്പുകളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ക്കാണ് ഫാക്കല്‍റ്റി ഡീന്‍ ആകുവാന്‍ യോഗ്യതയുള്ളത്. നിലവില്‍ രൂപീകരിച്ച 10 ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങളാകട്ടെ സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രൊഫസര്‍മാരും വിരമിച്ചവരുമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടന പറയുന്നു. നിലവില്‍ നല്‍കിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് ചട്ടപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറത്തിന്റെ ആവശ്യം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂട് 39 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും വ്യാഴം പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതോടൊപ്പം കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂട് 39 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് ഉയരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രിയില്‍ എത്താനും സാധ്യതയുണ്ട്.

Continue Reading

Trending