Connect with us

india

നിയമസഭാ,ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍; പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്

മധ്യപ്രദേശും തെലങ്കാനയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്.

Published

on

ഹൈദരാബാദ്: മധ്യപ്രദേശും തെലങ്കാനയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്. ഹൈദരാബാദില്‍ നടന്ന രണ്ടു ദിവസത്തെ പ്രവര്‍ത്തക സമിതി യോഗം സംഘടനാ തലത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് മുന്നേറാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് രൂപം നല്‍കി. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമാണ് ഹൈദരാബാദില്‍ നടന്നത്. അധികാരത്തിലെത്തിയാല്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന ആത്മവിശ്വാസവുമായാണ് പ്രവര്‍ത്തക സമിതിക്ക് കൊടിയിറങ്ങിയത്. ഇതിന്റെ ആദ്യ പ്രഖ്യാപനം തെലങ്കാനയില്‍തന്നെ നടത്തി. വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ചു നടന്ന വിജയഭേരി റാലിയിലാണ് കര്‍ണാടക മോഡലില്‍ വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്ന മഹാലക്ഷ്മി പദ്ധതി അടക്കം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

രാജ്യം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയം പറയുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക വിധിയെഴുത്തുണ്ടാകും. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. ക്രമസമാധാനം, സ്വാതന്ത്ര്യം, സാമൂഹിക – സാമ്പത്തിക നീതി, സമത്വം, സുസ്ഥിരത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രമേയം പറയുന്നു. നിലപാടുകളില്‍ വ്യക്തത വേണമെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ആശയപരമായ പോരാട്ടമാണ് നയിക്കേണ്ടത്. ബി.ജെ.പി ഒരുക്കുന്ന കെണികളില്‍ വീണുപോകരുതെന്നും രാഹുല്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു. സാധാരണ ജനങ്ങളെ ഒരു നിലയിലും ബാധിക്കാത്ത വിഷയങ്ങള്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കും. അത് അവര്‍ ഒരുക്കുന്ന കെണിയാണ്. സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും അഴിമതിയും മൂടിവെക്കാനാണത്. അതില്‍ വീഴാതെ സൂക്ഷിക്കേണ്ടത് നമ്മളാണെന്നും രാഹുല്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നിയമ ഭേദഗതി നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. തിടുക്കപ്പെട്ട് നടത്തുന്ന നിയമ ഭേദഗതി നീക്കം ഗൂഢ ലക്ഷ്യങ്ങളോടെ ഉള്ളതാണ്. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെ നിയമം പാസാക്കാനുള്ള ശ്രമം അപലനീയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കപ്പെട്ടിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളും ഭേദഗതിയോടെ ഇല്ലാതാകും. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ ശേഷിയെ അട്ടിമറിക്കാനാണ് ശ്രമമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ഇന്ത്യ സഖ്യവുമായി പൂര്‍ണമായും സഹകരിച്ചു മുന്നോട്ടു പോകണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തിന്റെ ആദ്യ ദിനം സോണിയാഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നുള്ള അംഗങ്ങള്‍ ചില ആശങ്കകള്‍ പങ്കുവെച്ചു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ടായിരുന്നു ഇതില്‍ ഏറെയും. സംസ്ഥാന ഘടകങ്ങളുമായി കൂടിയാലോചിച്ചു മാത്രമേ സീറ്റു വിഭജനം സംബന്ധിച്ച തീരുമാനത്തില്‍ എത്തൂവെന്ന് ഖാര്‍ഗെ യോഗത്തില്‍ ഉറപ്പു നല്‍കി. പ്രവര്‍ത്തക സമിതി സ്ഥിരാംഗങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും പുറമെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാക്കളും പി.സി.സി അധ്യക്ഷന്മാരും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും ഉള്‍പ്പെടെ 140ലധികം പ്രതിനിധികളാണ് ഇന്നലെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.

പ്രവര്‍ത്തക സമിതിക്കു സമാപനം കുറിച്ച് നടന്ന കോണ്‍ഗ്രസിന്റെ വിജയഭേരി റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ചെറിയ ഇടവേളക്കു ശേഷം തെലുങ്കാനാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നത് കൂടിയായിരുന്നു മെഗാറാലി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

india

ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

രാജധാനി എക്‌സ്പ്രസിന് പിന്നാലെ എത്തിയ കാത്‌ഗോടം എക്‌സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.

Continue Reading

Trending