Connect with us

india

സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്

രണ്ട് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിനടുത്തുവച്ചായിരുന്നു ആക്രമണം.

Published

on

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണ ക്ഷേത്രത്തിന് ഉള്ളില്‍ വെച്ച് ഇയാള്‍ക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു.ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തില്‍വെച്ചാണ് സുഖ് ബീര്‍ സിഘ് ബാദലിന് നേരെ അക്രമമുണ്ടാവുന്നത്. രണ്ട് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിനടുത്തുവച്ചായിരുന്നു ആക്രമണം.

സുവര്‍ണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികില്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ ഉടന്‍ തന്നെ സുഖ്ബീര്‍ സിങിന്റെ ഒപ്പമുണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

സുഖ് ബീര്‍ സിങ് ബാദല്‍ സുവര്‍ണക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ഒരു വ്യക്തി വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നാരായണ്‍ സിങ് എന്നയാളാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

പ്രതിയെ പൊലീസും സുവര്‍ണക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

india

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി

നിലവില്‍ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

ഡല്‍ഹി മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേര്‍ കൂടി മരിക്കുകയായിരുന്നു. നിലവില്‍ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിട ഉടമ അടക്കം 25 ഓളം പേര്‍ കെട്ടിടത്തില്‍ താമസിസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കെട്ടിടം നിലം പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

india

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു; ഉത്തര്‍ പ്രദേശില്‍ മുസ്ലിം ബാലനെ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു

കാലില്‍ വീഴാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെടുകയായിരുന്നു.

Published

on

ഉത്തര്‍ പ്രദേശില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് മുസ്ലിം ബാലനെ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് 13 കാരന് നേരെ ആക്രമണമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. കാണ്‍പൂരിലെ സര്‍സൗള്‍ നിവാസിയായ കുട്ടി ബസ് സ്റ്റോപ്പില്‍ നില്‍ക്കെ പ്രതികളായ അക്രമികള്‍ വന്ന് കാലില്‍ വീഴാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കുട്ടി അനുസരിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് പൊട്ടിയ ഗ്ലാസെടുത്ത് 13 കാരനെ മര്‍ദിക്കുകയായിരുന്നു. ഇതേ വിഷയത്തില്‍ താന്‍ മുമ്പും ഇത്‌പോലെ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് കുട്ടി ദേശീയ മാധ്യമത്തോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു.

Continue Reading

india

അമിത് ഷാ ആയാലും മറ്റേതെങ്കിലും ഷാ ആയാലും ആര്‍ക്കും തമിഴ്നാടിനെ ഭരിക്കാന്‍ കഴിയില്ല: എംകെ സ്റ്റാലിന്‍

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു

Published

on

കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും ദേശീയ വിഷയങ്ങളില്‍ ഡിഎംകെയുടെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു, ”ഒരു ഷായ്ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ല, ഇത് തമിഴ്നാടാണ്,”സ്റ്റാലിന്‍ ഓര്‍മ്മിപ്പിച്ചു.

ഡിഎംകെയുടെ പോരാട്ടം തത്വത്തിലും ഫെഡറല്‍ മൂല്യങ്ങളിലും അടിയുറച്ച ഒന്നായാണ് മുഖ്യമന്ത്രി രൂപപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്, അതില്‍ നിന്നാണ് ചരിത്രപരമായ വിധി ഉണ്ടായതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെയുടെ ശക്തി ഇപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാവര്‍ക്കും പ്രകടമാണ്.

തുടര്‍ന്ന് അദ്ദേഹം കേന്ദ്രത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു: ‘നീറ്റ് ഇളവ് അനുവദിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാമോ? ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമോ? തമിഴ്‌നാടിന് അനുവദിച്ച പ്രത്യേക ഫണ്ടുകളുടെ വിശദാംശം വ്യക്തമാക്കാമോ? വരാനിരിക്കുന്ന ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്ന് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാമോ?’

ഷായുടെ പരാമര്‍ശത്തെ പരാമര്‍ശിച്ച് സ്റ്റാലിന്‍ ചോദിച്ചു, ”ഞങ്ങള്‍ ചെയ്യുന്നത് ശ്രദ്ധ വ്യതിചലനം എന്ന് വിളിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ഈ നിര്‍ണായക വിഷയങ്ങളില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തത്?”

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിന്റെ വികസനത്തെ സാധ്യമായ എല്ലാ വിധത്തിലും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

”നിങ്ങള്‍ ഞങ്ങളെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ ആ തടസ്സങ്ങള്‍ തകര്‍ക്കും,” സ്റ്റാലിന്‍ പറഞ്ഞു.

പാര്‍ട്ടികളെ തകര്‍ക്കാനും റെയ്ഡുകളിലൂടെ അവരെ ഭയപ്പെടുത്താനുമുള്ള ബി.ജെ.പിയുടെ തന്ത്രം മറ്റെവിടെയെങ്കിലും പ്രവര്‍ത്തിക്കുമെങ്കിലും തമിഴ്നാട്ടില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

Trending