Connect with us

india

നിയമം ലംഘിച്ച് അസം മുഖ്യമന്ത്രിയും ജഗ്ഗി വാസുദേവും; കാസിരംഗയിലെ രാത്രി സഫാരി വിവാദത്തില്‍

വന്യജീവി സംരക്ഷണനിയമം ലംഘിച്ചെന്ന് ആരോപിച്ച് അസമിലെ പരിസ്ഥിതി പ്രവര്‍ത്തകരായ സോനേശ്വര്‍ നാര, പ്രഭിന്‍ പെഗു എന്നിവരാണ് പരാതി നല്‍കിയത്.

Published

on

ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തില്‍ രാത്രി സഫാരി നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, സദ്ഗുരു ജഗ്ഗി വാസുദേവ്, ടൂറിസം മന്ത്രി ജയന്ത മല്ല ബറുവ എന്നിവര്‍ക്കെതിരെ പരാതി. വന്യജീവി സംരക്ഷണനിയമം ലംഘിച്ചെന്ന് ആരോപിച്ച് അസമിലെ പരിസ്ഥിതി പ്രവര്‍ത്തകരായ സോനേശ്വര്‍ നാര, പ്രഭിന്‍ പെഗു എന്നിവരാണ് പരാതി നല്‍കിയത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, മൃഗങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് നിശ്ചിത സമയത്തിനുശേഷം ദേശീയോദ്യാനത്തില്‍ രാത്രിയാത്രകള്‍ നിരോധിച്ചിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ വസിക്കുന്ന കാസിരംഗ ദേശീയോദ്യാനത്തില്‍ വൈകിട്ട് നാലിനുശേഷം സഫാരി നടത്തുന്നതിന് അനുവാദമില്ല. എന്നാല്‍ ശനിയാഴ്ച വൈകിട്ട് 6നു ശേഷം മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും സദ്ഗുരുവും പ്രവേശിച്ചെന്നാണ് ആരോപണം.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും മുന്‍പ് ഇങ്ങനെ പ്രവേശിച്ചവരെ വനപാലകര്‍ കൊല്ലുകയും വേട്ടക്കാരായി മുദ്രകുത്തുകയും ചെയ്തതായും അവര്‍ പറഞ്ഞു. ഗോലാഘട്ട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലും പ്രാദേശികമാധ്യമങ്ങളിലും പ്രചരിക്കുന്ന വിഡിയോയില്‍, തുറന്ന സഫാരി എസ്‌യുവിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, സദ്ഗുരു, ടൂറിസംമന്ത്രി ജയന്ത മല്ല ബറുവ എന്നിവരെ കാണാം. സദ്ഗുരുവാണ് വാഹനം ഓടിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ വ്യാപക വിമര്‍ശനമുണ്ട്. എന്നാല്‍ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടു വിശദീകരിച്ചു. ‘വന്യജീവി നിയമമനുസരിച്ച്, രാത്രിയില്‍ സംരക്ഷിത പ്രദേശത്തേക്ക് പ്രവേശിക്കാന്‍ വാര്‍ഡന് അനുമതി നല്‍കാം. രാത്രിയില്‍ ആളുകള്‍ പ്രവേശിക്കുന്നത് ഒരു നിയമവും തടയുന്നില്ല. ശനിയാഴ്ച, ഈ വര്‍ഷത്തെ സീസണിന്റെ ഔപചാരിക തുടക്കമായിരുന്നു. സദ്ഗുരുവും ശ്രീശ്രീ രവിശങ്കറും എത്തിയിരുന്നു. അവര്‍ക്ക് ലക്ഷക്കണക്കിന് അനുയായികള്‍ ഉള്ളതിനാല്‍, ഇത്തവണ കാസിരംഗ ടൂറിസ്റ്റ് സീസണ്‍ വളരെ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ഹിമന്ത പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍ മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി

Published

on

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ അനുശോചിച്ച് പി.വി വഹാബ് എം.പി. ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. സൗമ്യമായും ശക്തമായും അദ്ദേഹം രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ധനകാര്യ മന്ത്രി, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം ലോകപ്രശസ്തനാണ്.

രാജ്യം വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ട കാലത്താണ് അദ്ദേഹം ധനകാര്യമന്ത്രിയായി ചുമതലയേറ്റത്. ആ സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ വലിയ വിപത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. ആ അപകടത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായി അടയാളപ്പെടുത്തി. ഇന്ത്യ ഇന്ന് കാണുന്ന മുന്നേറ്റങ്ങളുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്.

രാജ്യസഭാംഗമെന്ന നിലയില്‍ വ്യക്തിപരമായി പലപ്പോഴും അദ്ദേഹവുമായി കാണാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. എന്ത് ആവശ്യം ഉന്നയിച്ചാലും സമാധാനത്തോടെ കേള്‍ക്കുകയും ചെറുപുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് ഇടപെടലുകളെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. എപ്പോഴും രാജ്യതാല്‍പര്യത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്തിന് ഈ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം അനുശോചിച്ചു.

Continue Reading

india

ഡോ.മൻമോഹൻ സിംഗ്‌ രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിവരച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധനാണെന്നു രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു.

Published

on

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു -മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു.

പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി -മോദി അനുശോചിച്ചു.

Continue Reading

Trending