india
പൗരത്വമില്ലെന്ന് പറഞ്ഞ് ഒന്നവര്‍ഷം ജയിലിലടച്ചു; ഒടുവില്‍ പൗരന്‍മാരെന്ന് കോടതി
കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് വിദേശ ട്രൈബ്യൂണലിനോട് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഗുവാഹതി: ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് ആരോപിച്ച് ഒന്നരവര്‍ഷം തടവറയിലിട്ട കുടുംബം ഇന്ത്യക്കാരെന്ന് കോടതി. അസമിലെ മുഹമ്മദ് നൂര്‍ ഹുസൈനും ഭാര് ഷെഹ്ന ബീഗത്തിനും രണ്ടു മക്കള്‍ക്കുമാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 2017 ആഗസ്റ്റിലാണ് ഷെഹ്റ ബീഗം വിദേശിയെന്ന് കാണിച്ച് അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ നൂര്‍ ഹുസൈനെതിരെയും കേസെടുത്തു.
1951 ലെ ദേശീയ പൗരത്വ രജിസ്റ്ററിലും 1956 ലെ വോട്ടര്‍പട്ടികയിലും ഇരുവരുടെയും കുടുംബത്തിന് സ്വന്തമായി ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന 1958 ലെ രേഖയും ഉണ്ടായിരിക്കെയാണ് ഇരുവര്‍ക്കെതിരെയും ഗുവാഹത്തി പൊലീസ് കേസെടുത്തത്.
അഭിഭാഷകര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ആരും ഇവരുടെ കേസേറ്റെടുക്കാന്‍ തയ്യാറായില്ല. റിക്ഷാ തൊഴിലാളിയായ നൂര്‍ ഹുസൈന്‍ ഒടുവില്‍ 4000 രൂപ സ്വരൂപിച്ച് അഭിഭാഷകനെ ഹുസൈന്‍ നിയമിച്ചെങ്കിലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇയാള്‍ പിന്‍മാറി. കേസ് മുന്നോട്ട് നടത്തിക്കൊണ്ടു പോവാനുള്ള പണം നൂറിന്റെ കൈവശം ഉണ്ടാവില്ല എന്നു പറഞ്ഞാണ് അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്‍മാറിയത്. അറസ്റ്റ് ഒഴിവാക്കാന്‍ ഗുവാഹത്തിയില്‍ നിന്നും പാലായനം ചെയ്യുന്നതാണ് നല്ലതെന്ന് ഈ അഭിഭാഷകന്‍ ഉപദേശവും നല്‍കി. പക്ഷെ താനെന്തിനാണ് നാടുവിടുന്നതെന്നായിരുന്നു നൂര്‍ ഹുസൈന്‍ ചോദിച്ചത്.
ഒടുവില്‍ കേസ് നടത്താനാവാതെ വന്നതോടെ 2018 മെയ് 29 ന് വിദേശ ട്രൈബ്യൂണല്‍ ഷെഹ്റ ബീഗം വിദേശിയെന്ന് വിധിച്ചു. 2019 മാര്‍ച്ച് 30 ന് നൂര്‍ ഹുസൈനെതിരെയും വിധി വന്നു. 2019 ജൂണിലാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തില്‍ അടച്ചത്. മറ്റാരും നോക്കാനില്ലാത്തതിനാല്‍ ഏഴും അഞ്ചു വയസ്സുള്ള കുട്ടികളെയും ഇവരുടെ കൂടെ തടങ്കലിലേക്ക് കൊണ്ടു വന്നു.
പിന്നീട് ഗുവാഹതിയിലെ മനുഷ്യാവകാശ അഭിഭാഷകരായ അമന്‍ വദൂദ്, സൈദ് ബുര്‍ഹനൂര്‍, റഹ്മാന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരെ നൂര്‍ ഹുസൈന്റെ കുടുംബം സമീപിച്ചതോടെയാണ് ഹൈക്കേടതിയിലേക്ക് കേസ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് വിദേശ ട്രൈബ്യൂണലിനോട് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
‘ ഞങ്ങള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. ഞങ്ങള്‍ അസമിലാണ്. അവര്‍ ഞങ്ങളെ ബംഗ്ലാദേശികളാണെന്ന് ആരോപിക്കുകയും. ഞങ്ങള്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതായും പറഞ്ഞു. അതെങ്ങനെ സാധ്യമാവും. ഞാന്‍ ഇവിടെയാണ് ജനിച്ചത്,’ നൂര്‍ ഹുസൈന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അസമിലെ ഉദല്‍ഗുരി ജില്ലയിലെ ലോഡോംഗ് ഗ്രാമമാണ് നൂര്‍ ഹുസൈന്റെ ജന്‍മദേശം.
india
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി
ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.
സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.
india
യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.
‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.
യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.
india
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി
ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.
ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്