Connect with us

News

അസലാമു അലൈക്കും യാ അമീര്‍

ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്‍ എന്നോട് ചോദിച്ചാല്‍ 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്…

Published

on

കമാല്‍ വരദൂര്‍

ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്‍ എന്നോട് ചോദിച്ചാല്‍ 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്… അദ്ദേഹം എല്ലായിടത്തുമുണ്ട്. സുന്ദരമായ മന്ദഹാസമാണ് എവിടെയും. കുട്ടികളെയാണ് കൂടുതലിഷ്ടം. അധികം സംസാരമില്ല. കൃത്യമായ ആസുത്രണത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടി മുന്നേറുന്നു. ഖത്തല്‍ ലോകകപ്പിന്റെ തുടക്കം തന്നെ നിങ്ങള്‍ അട്ടിമറി കണ്ടില്ലേ…? ലുസൈലില്‍ സഊദി അറേബ്യക്കാര്‍ മെസിയുടെ അര്‍ജന്റീനയെ വീഴ്ത്തുന്നു. അന്ന് സ്‌റ്റേഡിയത്തിലെ വി.വി.ഐ.പി ബോക്‌സില്‍ സഊദി ദേശീയ പതാകയുമായി അറബ് ഐക്യത്തിന്റെ പ്രതീകമായി അദ്ദേഹമുണ്ടായിരുന്നു. മൊറോക്കോ ബെല്‍ജിയത്തെ തകര്‍ത്ത രാത്രിയില്‍ അതാ മൊറോക്കോ പതാകയുമായി ചിരി തൂകി അദ്ദേഹം. കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യം വിന്‍സന്റ് അബുബക്കര്‍ എന്ന മുന്‍നിരക്കാരന്റെ ഗംഭീര ഗോളില്‍ ബ്രസീലിനെ തോല്‍പ്പിച്ച വേളയിലും സ്‌റ്റേഡിയത്തിലെ ക്യാമറകള്‍ ആ ചിരി ലോകത്തിന് സമ്മാനിച്ചു. സെമിയില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും കളിക്കുമ്പോള്‍ പൂര്‍ണ സമയവും അദ്ദേഹമുണ്ട് ലുസൈല്‍ സ്‌റ്റേഡിയത്തില്‍.

അല്‍ബൈത്തില്‍ ഫ്രാന്‍സ് മൊറോക്കോയോ നേരിടുന്നതിന് മുമ്പ് ഒരു ഹെലികോപ്ടര്‍ ശബ്ദം അത് അദ്ദേഹത്തിന്റെ വരവായിരുന്നു. ഖലീഫ സ്‌റ്റേഡിയത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും തമ്മില്‍ മൂന്നാം സ്ഥാന പോരാട്ടംഅവിടെയും അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. ഒപ്പം ഡേവിഡ് ബെക്കാം എന്ന ഇംഗ്ലീഷ് ഇതിഹാസം. അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഇന്നലെ ഖത്തറിന്റെ ദേശീയ ദിനത്തില്‍ ലോകകപ്പ് ഫൈനല്‍ ലുസൈലില്‍ വീണ്ടുമതാ അദ്ദേഹം.വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍. അല്‍ബൈത്തിലെ ഉദ്ഘാടനത്തിലും ലുസൈലിലെ സമാപനത്തിലും അകലെ നിന്ന് കണ്ടു. ചിലര്‍ പറഞ്ഞു കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം സുക് വാകഫിലുണ്ടായിരുന്നെന്ന്. ഞങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയെന്ന്… ഒരു മലയാളി വോളണ്ടിയര്‍ പറഞ്ഞുഞങ്ങള്‍ക്കിടയിലുടെ അദ്ദേഹം പോയെന്ന്. ലോകകപ്പിന്റെ ഐ.ടി സെക്ടറില്‍ ജോലി ചെയ്യുന്ന റാഷിദ് പുളിങ്ങോം പറഞ്ഞു കഴിഞ്ഞ ദിവസം അവരുടെ ഐ.ടി യോഗത്തില്‍ അദ്ദേഹം എത്തിയെന്ന്… എട്ട് സ്‌റ്റേഡിയങ്ങളിലുടെ, നഗര ഹൃദയങ്ങളിലുടെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലുടെ ചുറ്റിയടിച്ചിട്ടും ഒരിടത്ത് പോലും അദ്ദേഹത്തിന്റെ ചിത്രം കണ്ടില്ല.

ഇവിടെയെത്തിയപ്പോള്‍ കേട്ട കഥകളിലെ നായകന്‍ അദ്ദേഹമാണ്. എല്ലാവരും സംസാരത്തില്‍ പ്രകടിപ്പിക്കുന്നത് സ്‌നേഹം മാത്രം. 29 ദിവസമായിരുന്നു ലോകകപ്പില്‍ മല്‍സരങ്ങള്‍. നവംബര്‍ 20 ല്‍ തുടങ്ങി ഡിസംബര്‍ 18 ല്‍ അവസാനിച്ച ദിനരാത്രങ്ങള്‍. ഒരു ദിവസം നാല് മല്‍സരങ്ങള്‍ വീതം നടന്നു. ഈ നാല് മല്‍സര വേദികളിലും അദ്ദേഹമെത്തികളി കണ്ടു, ചാമ്പ്യന്‍ഷിപ്പ് പുരോഗതി വിലയിരുത്തി. അദ്ദേഹത്തിനൊപ്പമുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അപാരമാണ്. എല്ലാ കാര്യത്തിലും സജീവ ഇടപെടലുകള്‍ അവര്‍ നടത്തുന്നു. ലോകത്തെ വരവേല്‍ക്കുന്ന വലിയ മാമാങ്ക വേദികളില്‍ പരാതികള്‍ സ്വാഭാവികംഎന്തെങ്കിലും കാര്യമായ പരാതി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതായി വന്നില്ല. ചില പാശ്ചാത്യ മാധ്യമങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണ വാര്‍ത്തകളെ പോലും അദ്ദേഹം മന്ദഹാസത്തോടെ നേരിട്ടു.

ഇസ്‌ലാം മത വിശ്വാസികളുടെ രാജ്യത്ത് മതം അനുശാസിക്കാത്തത് ഒന്നും വേണ്ട എന്ന നിലപാട് സ്വീകരിച്ചതും മന്ദഹാസത്തില്‍ തന്നെ സ്‌റ്റേഡിയങ്ങളിലും കളി വേദികളിലും മദ്യം വേണ്ട. ഈ തീരുമാനത്തില്‍ ലോകകപ്പിന്റെ മുഖ്യ നടത്തിപ്പുകാരായ ഫിഫയുടെ വലിയ മദ്യ ബ്രാന്‍ഡ് സ്‌പോണ്‍സര്‍ പോലും ഞെട്ടി. പക്ഷേ അദ്ദേഹം അചഞ്ചലനായിരുന്നു. ലേബര്‍ സെക്ടറില്‍ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാര്‍ക്ക് പോലും കളിയെ ആസ്വദിക്കാന്‍ അവര്‍ക്കായി ഫാന്‍ സോണുകള്‍. ആസ്വാദനത്തിന്റെ അത്യാധുനികതയെ അറിയാന്‍ ക്രൂയിസ് കപ്പലുകളില്‍ പോലും താമസ സൗകര്യവും ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവും. യാത്രകളില്‍ തടസമുണ്ടാവാതിരിക്കാന്‍ സമ്പൂര്‍ണ ട്രാഫിക് ജാഗ്രത. എല്ലായിടത്തും എല്ലാവര്‍ക്കും ഓടിയെത്താന്‍ മെട്രോ സര്‍വീസ്. രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും സ്‌റ്റേഡിയങ്ങളിലേക്ക് സൗജന്യ ബസ് സര്‍വീസ്. അയല്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇവിടെയെത്തി കളി കാണാന്‍ അതിര്‍ത്തികളില്‍ ജാഗ്രത കുറച്ചു. പലരുമിപ്പോള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും ലോകകപ്പ് സോവനീറുകള്‍ വാങ്ങുന്നു. എന്നുമെന്നും ഓര്‍മയില്‍ സുക്ഷിക്കാനുള്ള ഖത്തര്‍ ഉപഹാരം. സാധാരണ ഫുട്‌ബോളുകളും കീ ചെയിനുകളും കളിപ്പാവകളുമെല്ലാമാണ് സോവനീറുകള്‍. പക്ഷേ ദോഹ വിടുന്നവരുടെ കൈവശമുള്ള വിദേശികളുടെ പ്രധാന സോവനീര്‍ അദ്ദേഹത്തിന്റെ ചിത്രമാണ്….ഷെയിഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, അസലാമു അലൈക്കും….

kerala

ഷഹബാസ് കൊലക്കേസ്; പ്രതികളായ 6 വിദ്യാര്‍ഥികളുടെയും ജാമ്യാപേക്ഷ തള്ളി

പ്രതികളായ 6 വിദ്യാര്‍ഥികളുടെയും റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാര്‍ഥികളുടെയും റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി.

പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തത് കേസില്‍ പരിഗണിക്കരുതെന്നും ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. നിലവില്‍ പ്രതികളായ 6 വിദ്യാര്‍ത്ഥികളും പേരും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴിലുള്ള കെയര്‍ സെന്ററിലാണ് ഉള്ളത്.

അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവര്‍. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും കുട്ടികളുടെ പേരില്‍ ഇതിന് മുന്‍പും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം കോടതി തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയില്‍ ട്യൂഷന്‍ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് 1ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.

Continue Reading

kerala

കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു;  3 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം

Published

on

കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വീടിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

Continue Reading

kerala

17 കോടി സര്‍ക്കാര്‍ അധികം കെട്ടിവെക്കണം; വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാം

സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു

Published

on

വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തേയില ചെടികള്‍ക്കും ഭൂമിയുടെ ന്യായവിലയ്ക്കും ആനുപാതികമായി തുക ഉയര്‍ത്തണമെന്നായിരുന്നു ഹരജിയി വാദം. വിഷയത്തില്‍ 17 കോടി രൂപ അധികമായി കെട്ടിവെക്കാന്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയില്‍ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. 549 കോടി രൂപ നല്‍കിയശേഷം ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം കോടതി തല്‍ക്കാലം മുഖവിലക്കെടുത്തില്ല. ഇതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.

Continue Reading

Trending