Connect with us

News

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; 655 അംഗ സംഘവുമായി ഇന്ത്യ

വൈകീട്ട് 5-30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരഭിക്കുന്നത്.

Published

on

ഹാങ്ചോ: വിവാദം ഒരു ഭാഗത്ത്. അരുണാചല്‍ പ്രദേശ് താരങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന ചൈനക്കാരുടെ അഹന്ത നിറഞ്ഞ സമീപനത്തോട് അതേ നാണയത്തില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ച വെളളി കാഴ്ച്ചയില്‍ നിന്നും ഇന്നത്തെ ശനിയിലേക്ക് പ്രവേശിക്കുമ്പോള്‍ പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസിന് സുന്ദര നഗരമായ ഹാംഗ്ഷുവില്‍ ഇന്ന് തിരശ്ശീലയുയരുന്നു. ഗെയിംസ് മല്‍സരങ്ങള്‍ നേരത്തെ ആരംഭിച്ചുവെങ്കിലും ഇന്നാണ് ഔദ്യോഗിക ഉദ്ഘാടനം. പതിവ് പോലെ ചൈനീസ് കലാവിരുന്നിന്റെ ഓളത്തിലാവും രണ്ടാഴ്ച്ചയിലെ വന്‍കരാ മേളക്ക് തുടക്കമാവുന്നത്. ആതിഥേയരായ ചൈനക്കാര്‍ തന്നെയാവും മെഡല്‍ വേട്ടയില്‍ കരുത്ത് കാട്ടുക. ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ ഏറ്റവും വലിയ സംഘത്തെയുമായി എത്തിയിരിക്കുന്ന ഇന്ത്യ കടലാസില്‍ കരുത്തരാണ്. പോയ വര്‍ഷത്തില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട ഗെയിംസാണ് കോവിഡ് കാരണം ഒരു വര്‍ഷം നീട്ടിവെക്കപ്പെട്ടത്. കോവിഡിന്റെ പ്രധാന കേന്ദ്രമായിരുന്നു ചൈന. അതിനാല്‍ തന്നെ അങ്ങോട്ട് പോവാന്‍ പലരും ഭയപ്പെട്ടത് കാരണമാണ് ഗെയിംസ് നീട്ടിയത്. ഒക്ടോബര്‍ എട്ട് വരെ ദീര്‍ഘിക്കുന്ന മേളയില്‍ 45 രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചായിരത്തോളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.
വൈകീട്ട് 5-30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരഭിക്കുന്നത്. സോണി ടെന്‍ ചാനലുകളില്‍ തല്‍സമയം. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാക വഹിക്കുക പുരുഷ ഹോക്കിം ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗും വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗഹൈനുമായിരിക്കും.

അതേസമയം പ്രഥമ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ച ഇന്ത്യ പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസിനാണ് ഏറ്റവും വലിയ സംഘത്തെ അയക്കുന്നത്. പുരുഷ-വനിതാ ഫുട്ബോള്‍ ഉള്‍പ്പെടെ 655 അംഗ സംഘത്തെയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക് ചൈന അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2018 ലായിരുന്നു അവസാന ഏഷ്യന്‍ ഗെയിംസ്. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമായിരുന്നു അന്നത്തെ ഇന്ത്യന്‍ സമ്പാദ്യം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും ഇതായിരുന്നു. ഇത്തവണ വലിയ സംഘത്തില്‍ നിന്നും കൂടുതല്‍ മെഡലുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി. ഉഷ പറഞ്ഞു.

ഗെയിംസില്‍ ഇന്ത്യ കാര്യമായ മെഡല്‍ പ്രതീക്ഷിക്കുന്നത് ഷൂട്ടിംഗ്, ഗുസ്തി, ബോക്സിംഗ് മല്‍സര വേദികളില്‍ നിന്നാണ്. ക്രിക്കറ്റില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല. ഫുട്ബോളില്‍ ഇതിനകം പുരുഷ സംഘം ഒരു വിജയം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മല്‍സരവും ജയിച്ചാല്‍ നോക്കൗട്ടിലെത്താം. എന്നാല്‍ വനിതാ വിഭാഗത്തില്‍ ടീമിന് ആദ്യ മല്‍സരത്തില്‍ തോല്‍വി പിണഞ്ഞിരുന്നു. ചെസില്‍ ലോക രണ്ടാം നമ്പറുകാരന്‍ പ്രഗ്യാനന്ദ ഉള്‍പ്പെടെയുളളവരും ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. അത്ലറ്റിക്സ് മല്‍സരങ്ങള്‍ അടുത്തയാഴ്ച്ച മുതലാണ്. നീരജ് ചോപ്രയും മുരളി ശ്രീശങ്കറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യം ഇവിടെയും മെഡലുകള്‍ ഉറപ്പാക്കുന്നു. ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കിയ താരമാണ് നീരജ്. ലോക ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വേദികളില്‍ കരുത്തനായിരുന്നു ശ്രീശങ്കര്‍

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസ്; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 % പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൈപ്പറ്റിയ പെന്‍ഷന്‍ തുക തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു അടക്കേണ്ടത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരായ 1458 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ കോളേജ് അധ്യാപകരും മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ആണ് ഏറ്റവും കൂടുതല്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിയിട്ടുള്ളത്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങി.

പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Continue Reading

kerala

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്‌

സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല

Published

on

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്‌. ഇന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ഡിഡിഇ മനോജ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സംശയമുണ്ടെന്നും യുട്യൂബ് ചാനലുകളാണു പിന്നിലെന്നും ഡിഡിഇ മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആദ്യം ആരോപണം ഉന്നയിച്ച അധ്യാപകരുടെയും മൊഴിയെടുത്തു. മുന്‍പരീക്ഷകളിലും ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് അധ്യാപകര്‍ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയമായ എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തില്ല.

Continue Reading

kerala

പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ കുറ്റവാളി പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിജോ ജോര്‍ജിനെ (37) കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ജിജോയെ നാടുകടത്തിത്. കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ ഈസ്റ്റ് എന്നീ സ്‌റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Continue Reading

Trending