Connect with us

kerala

ആശാവര്‍ക്കര്‍മാരുടെ സമരം 13-ാം ദിനത്തിലേക്ക്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഇന്ന് വീണ്ടും സമരപ്പന്തലില്‍ എത്തും.

Published

on

സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 13-ാം ദിനത്തിലേക്ക് കടന്നു. ഇതിനിടയില്‍ സമരത്തെ നേരിടുന്നതിന് സര്‍ക്കാര്‍ ചില നീക്കങ്ങള്‍ ആരംഭിച്ചു എന്നാണ് റിപ്പോട്ടുകള്‍.

സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുകയാണ്. ഗൂഗിള്‍ ഫോം വഴിയാണ് വിവരശേഖരണം. എന്തൊക്കെ പ്രതികാര നടപടി എടുത്താലും ശക്തമായി സമരവുമായി മുന്നോട്ടു പോകുമെന്നനിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍. രണ്ടാഴ്ചയോളമായ സമരത്തിന് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഇന്ന് വീണ്ടും സമരപ്പന്തലില്‍ എത്തും. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും എം ലിജുവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ആശാവര്‍ക്കര്‍മാരെ കൈവിട്ടത് ക്രൂരമായിപ്പോയെന്നാണ് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുവാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.

kerala

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി

ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു .

Continue Reading

kerala

“ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാന്‍ എമ്പുരാന്‍ കാണും”; വി.ഡി. സതീശന്‍ 

നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെ നിലപാട് മാറ്റി

Published

on

എമ്പുരാന്‍ സിനിമക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്കും ബഹിഷ്‌കരണത്തിനുമിടെ താന്‍ ചിത്രം കാണുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും’, വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ എമ്പുരാന് പിന്തുണയറിയിച്ച് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം എമ്പുരാന്‍ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാ നിര്‍മാണത്തില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.

Continue Reading

kerala

പ്ലസ് വണ്‍ പരീക്ഷയിലെ ആള്‍മാറാട്ടം; വിദ്യാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യത

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.

Published

on

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി വന്നതില്‍ സംശയം തോന്നി പിന്നാലെം നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം മനസ്സിലാകുന്നത്.

സംഭവത്തില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.

ആര്‍എസി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓപ്പണ്‍സ്‌കീമില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പകരമായാണ് ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പരീക്ഷയെഴുതാനെത്തിയത്.

എന്നാല്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്. അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Continue Reading

Trending