Connect with us

kerala

ആശമാര്‍ നിരാഹാരത്തില്‍; ആരോഗ്യമന്ത്രി ഡല്‍ഹിയില്‍

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് ഇന്നു മുതല്‍ നിരാഹാര സമരം നടത്തുക.

Published

on

ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരം മുപ്പത്തിയൊമ്പതാം ദിവസമാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് പുതിയ ഘട്ടത്തിലേയ്ക്കു കടക്കുകയാണ്.
ഇന്ന് മുതല്‍ സമരസമിതി പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങും. ഡോ. കെ ജി താര ഉദ്ഘാടനം ചെയ്യും.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് ഇന്നു മുതല്‍ നിരാഹാര സമരം നടത്തുക. പൊരിവെയിലും കനത്ത മഴയും തളര്‍ത്താത്ത സമരാവേശവുമായി ആശ മാരുടെ സമരം പുതിയ തലത്തിലേക്ക് മാറുകയാണ്.ഇവരുടെ സമരവേദിക്ക് സമീപമായി അംഗന്‍വാടി ജീവനക്കാരും രാപ്പകല്‍ സമരം തുടരുകയാണ്.അംഗന്‍വാടി ജീവനക്കാരുടെ സമരം നാലാം ദിനത്തിലേക്ക് കടന്നു. വിഷയ മിന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തും.

ആരോഗ്യമന്ത്രിയും എന്‍എച്ച്എം ഡയറക്ടറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണാനാണ് മന്ത്രിയുടെ ശ്രമം. എന്നാല്‍ ഈ കൂടിക്കാഴ്ച എപ്പോള്‍ നടക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആശമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.വിനയ് ഗോയല്‍ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു.

പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ആശമാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ അതും അലസിപ്പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ മന്ത്രി തയ്യാറായില്ല. പക്ഷേ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമരം തുടരാന്‍ ആശമാര്‍ തീരുമാനിച്ചത്. മുന്‍ നിശ്ചയപ്രകാരം വ്യാഴാഴ്ച തന്നെ നിരാഹാരസമരം തുടങ്ങും.

kerala

പട്ടിണിക്യൂബയില്‍നിന്ന് ആര്‍ക്ക് എന്തു പഠിക്കാന്‍ ? വീണാജോര്‍ജ് പിണറായി വിജയനു പഠിക്കുന്നെന്ന് കെ സുധാകരന്‍

കേരളത്തിന് അപമാനമാണ് ഇവരെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Published

on

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ക്യൂബന്‍ സംഘത്തെ കാണാന്‍ ആശാവര്‍ക്കര്‍മാരുടെ ചെലവില്‍ ഡല്‍ഹിക്കു പോയി അപമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഓര്‍മവരുന്നത്.

നേരത്തെ നിശ്ചയിച്ചിരുന്ന ഡല്‍ഹി പരിപാടിയാണ് മന്ത്രി പൊടുന്നനവെ ആശാ വര്‍ക്കേഴ്‌സിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഫെബ്രുവരി 10 മുതല്‍ സമരവും തുടര്‍ന്ന് നിരാഹാര സമരവും നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരിയ പ്രതീക്ഷ നല്കിയ ശേഷം അവരെ പിന്നില്‍നിന്നു കുത്തുകയായിരുന്നു. കേന്ദ്രമന്ത്രിയെ കാണാന്‍ പോകുകയാണെന്ന് മന്ത്രിയുടെ ഓഫീസാണ് പ്രചരിപ്പിച്ചത്. അതു നടക്കാതെ വന്നപ്പോള്‍ മീഡിയയെ കുറപ്പെടുത്തുന്നു.

ഡല്‍ഹിക്കു പോകുന്നതിനു തൊട്ടുമുമ്പു നടത്തിയ ചര്‍ച്ചകളും മന്ത്രി പ്രഹസനമാക്കി. അധ്വാനിക്കുന്ന സ്ത്രീ സമൂഹത്തിന്റെ പ്രയാസങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയാത്ത വിധത്തില്‍ മന്ത്രി ആളാകെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മന്ത്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് അപമാനമാണ് ഇവരെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ കേന്ദ്രവും കണ്ടില്ലെന്നു നടിക്കുന്നു. സമരക്കാരെ പലതവണ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തീരുമാനവുമായി വന്നാല്‍ മതിയെന്നു സമരക്കാര്‍ പറഞ്ഞതില്‍ പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. കോണ്‍ഗ്രസ് സമരക്കാരോടൊപ്പം അടിയുറച്ചു നില്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

പട്ടിണിയും പരിവട്ടവുമായി നട്ടംതിരിയുന്ന ക്യൂബയില്‍നിന്ന് കേരളത്തിന് എന്താണ് വാരിക്കോരി കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും അതിരൂക്ഷമായതിനെ തുടര്‍ന്ന് മെയ്ദിന പരേഡുപോലും ഉപേക്ഷിച്ച രാജ്യമാണ് ക്യൂബ. തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും ഏറ്റവും ഉയര്‍ന്ന നിലയില്‍. ജനാധിപത്യത്തെ തൂക്കിലേറ്റി ഏകകക്ഷി സമ്പ്രദായത്തില്‍ ഭരിച്ചു കുളമാക്കിയ രാജ്യമാണ് ക്യൂബ.

മുഖ്യമന്ത്രിയും മന്ത്രി വീണാജോര്‍ജുമൊക്ക രണ്ടു വര്‍ഷം മുമ്പാണ് ക്യൂബയില്‍ പഠിക്കാന്‍ പോയത്. അതിന്റെ തുടര്‍ച്ചയായാണ് ക്യൂബന്‍ ഉപപ്രധാനമന്ത്രി ഉള്‍പ്പെടുന്ന ക്യൂബന്‍ സംഘത്തെ മന്ത്രി കണ്ടത്. പിണറായി വിജയന്‍ ക്യൂബയില്‍നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചു. അതു നടപ്പാക്കിയാണ് കേരളം ക്യൂബയുടെ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

Trending