Connect with us

kerala

സ്വപ്നക്ക് ജോലി കൊടുത്തത് ക്വിഫ്ഹൗസിലെ ബക്കറ്റില്‍ നിന്നാണോയെന്ന് ഷാഫി പറമ്പില്‍

കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.
‘സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്‍ വഴി അവര്‍ ജോലിക്ക് കയറുന്നു. ആ ശിവശങ്കര്‍ അവര്‍ക്ക് ഫ്ളാറ്റ് ഒരുക്കി കൊടുക്കുന്നു. ആ ശിവശങ്കര്‍ തന്നെ സ്പെയ്സ് പാര്‍ക്കില്‍ നിയമനം കൊടുക്കുന്നു. ആ ശിവശങ്കറിനൊപ്പം ദുബായില്‍ സന്ദര്‍ശനം നടത്തുന്നു. ആ ശിവശങ്കര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ഏര്‍പ്പാടാക്കി നല്‍കുന്നു’. ഷാഫി പറഞ്ഞു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഒരു സര്‍ക്കാരും ഇന്നേവരെ രാജ്യദ്രോഹ കേസിന് അന്വേഷണ വിധേയരാവേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍എ. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള ഭരണകാലയളവില്‍ എന്തൊക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും എന്‍.ഐ.എ കേരളത്തിന്റെ സെക്രട്ടറിയേറ്റിന്റെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളും ഉണ്ടാക്കിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇതുവരെയുണ്ടായ ഒരുഭരണകാലത്തും എന്‍ഐഎ സെക്രട്ടറിയേറ്റില്‍ കയറിയിട്ടില്ലെന്നും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്‍റെ ഓരോ വിവരവും പുറത്ത് വരുമ്പോഴും അതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

‘സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്‍ വഴി അവര്‍ ജോലിക്ക് കയറുന്നു. ആ ശിവശങ്കര്‍ അവര്‍ക്ക് ഫ്ളാറ്റ് ഒരുക്കി കൊടുക്കുന്നു. ആ ശിവശങ്കര്‍ തന്നെ സ്പെയ്സ് പാര്‍ക്കില്‍ നിയമനം കൊടുക്കുന്നു. ആ ശിവശങ്കറിനൊപ്പം ദുബായില്‍ സന്ദര്‍ശനം നടത്തുന്നു. ആ ശിവശങ്കര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ഏര്‍പ്പാടാക്കി നല്‍കുന്നു’. ഷാഫി പറഞ്ഞു.

ഇതൊന്നും ഈ ന്യായീകരണ തിലകങ്ങള്‍ക്കൊന്നും അറിയാഞ്ഞിട്ടില്ല. പക്ഷേ പാര്‍ട്ടി പറയുന്നതിലപ്പുറം പാടാന്‍ ആര്‍ജവമില്ലാത്തവരായി മാറിയതുകൊണ്ടാണ് ഇങ്ങനെ വന്ന് ന്യായീകരിക്കേണ്ടി വരുന്നത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിന്റെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസായി മാറികൊണ്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.

ഒരു ഗണ്‍മാന്റെ പേരില്‍ ഇപ്പോഴും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍, സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഉണ്ടാക്കി കൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു

Published

on

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍. ഐടി പാര്‍ക്കുകളില്‍ പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുള്ള നീക്കങ്ങള്‍ക്കെതിരെയാണ് സഭയുടെ വിമര്‍ശനം. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

ലഹരിക്കെതിരെ കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കുകയാണ്. ലഹരിയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായര്‍ ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലര്‍ വായിച്ചത്.

Continue Reading

kerala

കോഴിക്കോട് ക്ഷേത്ര മുറ്റത്ത് നോമ്പുതുറന്ന് പ്രദേശവാസികള്‍

ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.

Published

on

കോഴിക്കോട് കാപ്പാട് താവണ്ടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുതുറ ഒരുക്കി ക്ഷേത്ര കമ്മിറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തില്‍ ഉടനീളം പങ്കെടുക്കാന്‍ പറ്റാതായി. ഇതോടെയാണ് ഇത്തവണ ഉത്സവത്തിന് ഒരുമിച്ച് നോമ്പുതുറക്കാമെന്ന തീരുമാനത്തിലേക്ക് ക്ഷേത്രകമ്മിറ്റി എത്തുന്നത്.

സമീപ പ്രദേശത്തെ മഹലുകളും നാട്ടുകാരുമെല്ലാം പിന്തുണയോടെ ക്ഷേത്രമുറ്റത്ത് കൂടി. ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.എല്ലാവര്‍ക്കും ഇത് ആദ്യത്തെ അനുഭവം. ജാതി മത രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അതീതമായി വീണ്ടുമൊരു പന്തിഭോജനം.

Continue Reading

kerala

തൊടുപുഴ കൊലപാതകം; മൃതദേഹം കുഴിച്ചിടുമ്പോള്‍ പൊലീസ് ഗോഡൗണിന് പുറത്ത്

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്

Published

on

തൊടുപുഴ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ പ്രദേശത്ത് പൊലീസ് ഉണ്ടായിരുന്നതായി സൂചന. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. കലയന്താനി-ചെലവ് റോഡിലെ ഗോഡൗണില്‍ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിന്റെ കൊലപാതകത്തില്‍ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

ആഷിക്കിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം മറ്റു പ്രതികള്‍ കുഴിച്ചിടുന്നത്. തുടര്‍ന്ന് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷം
മുഖ്യപ്രതി ജോമോനെ ഉള്‍പ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തില്‍ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. ഗോഡൗണിലെ അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending