Connect with us

india

ബംഗളൂരുവുല്‍ മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

പോക്‌സോ നിയമപ്രകാരം കേസെടുത്തതായി കാമാക്ഷ്യപാലിയ പൊലീസ് അറിയിച്ചു.

Published

on

ബംഗളൂരുവുല്‍ മനുഷ്യന്റെ ക്രൂരത.മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതിന് അറസ്റ്റ്. കാമുകിയുടെ മകളാണ് പീഡനത്തിനിരയായത്. ഒരുവര്‍ഷമായി ഇയാളോടൊത്ത് താമസിക്കുകയാണ് യുവതി. യുവതിയില്ലാത്ത സമയത്താണ ്ക്രൂരത. പ്രതിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. തുണിമില്ലില്‍ ജീവനക്കാരിയാണ് യുവതി. പോക്‌സോ നിയമപ്രകാരം കേസെടുത്തതായി കാമാക്ഷ്യപാലിയ പൊലീസ് അറിയിച്ചു.

india

റെയില്‍വേ സ്റ്റേഷനില്‍ പാകിസ്താന്‍ പതാക സ്ഥാപിച്ച ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍

പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Published

on

പശ്ചിമ ബംഗാളില്‍ റെയില്‍വേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ച രണ്ടുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ അകായ്പൂറിലാണ് രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ചത്. സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ചന്ദന്‍ മലകാര്‍ (30), പ്രോഗ്യജിത് മോണ്ടല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വാഷ്റൂമില്‍ പതാകകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവര്‍ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വാഷ്റൂമില്‍ ‘ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്’ എന്നെഴുതാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകള്‍ വന്നതിനാല്‍ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികള്‍ മൊഴി നല്‍കി. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുന്നവരെ വെറുതെവിടില്ലെന്ന് ബന്‍ഗാവ് പോലീസ് മേധാവി പറഞ്ഞു.

Continue Reading

india

കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ല; ഹിമാന്‍ഷി നര്‍വാള്‍

ദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാന്‍ഷി പറഞ്ഞു.

‘എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് നമ്മള്‍ അനുവദിക്കാന്‍ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീര്‍ച്ചയായും നമുക്ക് നീതി വേണം’-ഹിമാന്‍ഷി പറഞ്ഞു.

ഏപ്രില്‍ 16നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാന്‍ഷി ഭര്‍ത്താവ് വിനയ് നര്‍വാളിനൊപ്പം പഹല്‍ഗാമില്‍ എത്തിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. നേവിയില്‍ ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.

Continue Reading

india

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാലുപേര്‍ മരിച്ചു

അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു.

Published

on

അജ്മീറിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഹോട്ടല്‍ നാസില്‍ തീപിടിത്തമുണ്ടായത്. അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ ദര്‍ഗയിലേക്ക് തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.

ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഗ്‌നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

Trending