Connect with us

News

അസദും കുടുംബവും മോസ്‌കോയിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്

ബഷര്‍ അസദ് മോസ്‌കോയിലേക്ക് പലായനം ചെയ്യുകയും ദീര്‍ഘകാല സഖ്യകക്ഷിയില്‍ നിന്ന് അഭയം നേടുകയും ചെയ്തുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ബഷര്‍ അസദ് മോസ്‌കോയിലേക്ക് പലായനം ചെയ്യുകയും ദീര്‍ഘകാല സഖ്യകക്ഷിയില്‍ നിന്ന് അഭയം നേടുകയും ചെയ്തുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമത മുന്നേറ്റം ഡമാസ്‌കസിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ 50 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു.

ക്രൂരമായ അടിച്ചമര്‍ത്തലും കലാപത്തിന്റെ ഉയര്‍ച്ചയും രാജ്യത്തെ ഏകദേശം 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുന്നതിനുമുമ്പ്, അറബ് വസന്ത പ്രക്ഷോഭത്തിന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളില്‍ ആയിരക്കണക്കിന് സിറിയക്കാര്‍ തെരുവുകളില്‍ ആഘോഷിക്കുകയും വിപ്ലവ പതാക വീശുകയും ചെയ്തു.

അതിവേഗം നീങ്ങുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെയും വിശാലമായ പ്രദേശത്തിന്റെയും ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സിറിയയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര സമ്മേളനം റഷ്യ അഭ്യര്‍ത്ഥിച്ചതായി ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ യുഎന്നിലെ ഡെപ്യൂട്ടി അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്‌കി പറഞ്ഞു.

വിമത ഗ്രൂപ്പുകളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അസദ് സിറിയ വിട്ടതെന്നും സമാധാനപരമായി അധികാരം കൈമാറാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് റഷ്യ നേരത്തെ പറഞ്ഞിരുന്നത്. സിറിയയിലെ ഏറ്റവും വലിയ വിമത വിഭാഗത്തിന്റെ നേതാവ് അബു മുഹമ്മദ് അല്‍ ഗോലാനി രാജ്യത്തിന്റെ ഭാവി ചാര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്.

 

 

GULF

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍

ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി നടത്താനും തീരുമാനമായി. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ആതിഥേയരാകാന്‍ ഏഷ്യ, ഒഷ്യാനിയ മേഖലകളില്‍നിന്നു മാത്രമായിരുന്നു ഫിഫ ബിഡുകള്‍ ക്ഷണിച്ചിരുന്നത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്.

2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. 2026 ലെ ലോകകപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

 

Continue Reading

kerala

ബോര്‍ഡുകളും ഫ്ളക്സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

Published

on

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ തദ്ദേശവകുപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 5000 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളു സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമാണ് അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്ലെക്സുകളും മറ്റും നീക്കം ചെയ്യാമെന്നും മതസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പേടിയാണെന്നും അവര്‍ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ടെന്നും കോടതി പറഞ്ഞു. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്‍ ജോലി രാജിവച്ചു പോകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

Continue Reading

Trending