Connect with us

kerala

ഇടുക്കി ഗ്രാമ്പിയില്‍ പരിക്കേറ്റ കടുവ അവശനിലയില്‍, മയക്കുവെടിവെക്കാനുള്ള ശ്രമം ഇന്നും തുടരും

വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Published

on

ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്ന് കോട്ടയം ഡിഎഫ് ഒഎന്‍ രാജേഷ് അറിയിച്ചു. ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്. തനിയെ നടന്ന് കൂട്ടില്‍ കയറാനാകില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി എത്തിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫീസര്‍ കെ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടില്‍ വെച്ച് ചികിത്സ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും, സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് പരിമിതിയുണ്ട് – ഹൈക്കോടതി

അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന വാദം സിനിമ മേഖലകളില്‍ നിന്നും ഉയര്‍ന്നിരുന്നെന്നും സിനിമ മാതൃകയാക്കി മയക്കുമരുന്നിന്റെ ഉപയോഗവും കൂടിയതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Published

on

സിനിമയിലെ വയലന്‍സുകള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി. അതേസമയം സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കുമെന്നും അത്തരം സിനിമകള്‍ ചെയ്യുന്ന സംവിധായകരോ, നിര്‍മ്മാതാക്കളോ ആണ് അതേകുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി സിനിമയിലെ വയലന്‍സുകളെ കുറിച്ച് അഭിപ്രായപ്പെട്ടത്. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന വാദം സിനിമ മേഖലകളില്‍ നിന്നും ഉയര്‍ന്നിരുന്നെന്നും സിനിമ മാതൃകയാക്കി മയക്കുമരുന്നിന്റെ ഉപയോഗവും കൂടിയതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമ നയരൂപീകരണത്തിന്റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി രേഖപെടുത്താന്‍ എസ്.ഐ.ടി ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എസ്.ഐ.ടി മൊഴി നല്‍കുന്നതിന് നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ നേരിട്ട് സമീപിക്കാമെന്നും കോടതി അറിയിച്ചു.

 

Continue Reading

india

‘കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത്’: സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി

കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Published

on

കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും അവര്‍ രാജ്യസഭയില്‍ ആഞ്ഞടിച്ചു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സിപിഎം അംഗം മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ നിര്‍മലാ സീതാരാമന്‍ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിക്കുകയായിരുന്നു.

ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നെന്നും കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്നും ധനമന്ത്രി വിമര്‍ശിച്ചു.

Continue Reading

kerala

കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ആലുവയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലന്‍സിനെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി വഴുമുടക്കിയത്.

Published

on

കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. 7000 രൂപ പിഴയും ഈടാക്കി. യുവതിയോട് എറണാകുളം ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ആലുവയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലന്‍സിനെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി വഴുമുടക്കിയത്. കലൂര്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ സിഗ്‌നല്‍ വരെ ആംബുലന്‍സിന് മുന്നില്‍ നിന്ന് വഴി മാറിാതെ യാത്ര തുരുകയായിരുന്നു.

കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനെ വഴി മുടക്കിയാണ് സ്‌കൂട്ടര്‍ യാത്രക്കാരി ബുദ്ധിമുട്ടുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലന്‍സിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ അടിച്ചിട്ടും സ്‌കൂട്ടര്‍ സൈഡ് ഒതുക്കിയില്ലെന്നായിരുന്നു പരാതി.

 

 

Continue Reading

Trending