Connect with us

News

ആമസോണ്‍ വനനശീകരണം ഉയര്‍ന്ന നിലയില്‍

ഈ മാസം ഗ്ലാസ്‌ഗോയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ 2028 ഓടെ അനധികൃത വനനശീകരണം അവസാനിപ്പിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ പ്രതിജ്ഞ ചെയ്തിരുന്നു.

Published

on

ബ്രസീലിയ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം ഒരു വര്‍ഷത്തിനുള്ളില്‍ 22 ശതമാനം ഉയര്‍ന്ന് 2006 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളില്‍ 13,235 ചതുരശ്ര കിലോമീറ്റര്‍ വനനശീകരണം നടന്നതായി ബ്രസീലിന്റെ ബഹിരാകാശ ഗവേഷണ ഏജന്‍സി (ഐ.എന്‍.പി.ഇ) അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നിര്‍ണായക പ്രതിരോധമായി കണക്കാക്കപ്പെടുന്ന ആമസോണിനെ സംരക്ഷിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ബോള്‍സൊനാരോ പറയുമ്പോഴും വനനശീകരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ മാസം ഗ്ലാസ്‌ഗോയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ 2028 ഓടെ അനധികൃത വനനശീകരണം അവസാനിപ്പിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ പ്രതിജ്ഞ ചെയ്തിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണി; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ

സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു.

Published

on

തിരുനെല്‍വേലി- ചെന്നൈ റൂട്ടിലുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ഈടാക്കി.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. ലഭിച്ച ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.

ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. സംഭവത്തില്‍ ഏജന്‍സിക്ക് 50,000 രൂപ പിഴയും ചുമത്തി.

 

 

Continue Reading

kerala

ഐ.എ.എസ് ക്ഷാമം; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍

Published

on

സംസ്ഥാനത്ത് ഐ.എ.എസ് ക്ഷാമം രൂക്ഷമാകുന്നു. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റില്‍ ലക്ഷക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജോലിഭാരത്തെ തുടര്‍ന്ന് വകുപ്പ് മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നു.

പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥര്‍ പോയത് പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കി.

അതിനിടെ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെ.എ.എസുകാര്‍ പരാതി നല്‍കിയിരുന്നു. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

 

Continue Reading

india

ബാബ സിദ്ദിഖി വധം: 25ാം പ്രതിയെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

Published

on

എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് 25ാം പ്രതിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 25 ആയി. മറ്റൊരു പ്രതി ആകാശ്ദീപ് കരാജ്‌സിങ് ഗില്‍ പഞ്ചാബ്-പാകിസ്താന്‍ അതിര്‍ത്തിയിലെ പച്ച ചിസ്തി ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇരുവരെയും കില്ല കോടതിയില്‍ ഹാജരാക്കിയശേഷം നവംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുജറാത്തില്‍ ഓട്ടോ ഓടിക്കുന്ന സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറ അറസ്റ്റിലായ പ്രതികളായ ഗുര്‍മെയില്‍ സിംഗ്, രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ നിഷാദ് എന്നിവരുടെ സഹോദരന് സാമ്പത്തിക സഹായം നല്‍കിയതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

 

Continue Reading

Trending