Connect with us

india

അരുണാചല്‍ പ്രദേശിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്തു

2019ലാണ് വിമാനത്താവളത്തിന്റെ പദ്ധതിക്ക് തുടക്കമിട്ടത്

Published

on

അരുണാചല്‍ പ്രദേശിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ മോദിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 2019ലാണ് വിമാനത്താവളത്തിന്റെ പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് പദ്ധതിക്ക് കല്ലിട്ടതും പ്രധാനമന്ത്രിയായിരുന്നു.

640 കോടിയിലധികം രൂപയാണ് നിര്‍മാണത്തിനായി ചെലവാക്കിയത്. വിമാത്താവളത്തിന്റെ പേര് അരുണാചല്‍ പ്രദേശിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. 690 ഏക്കറോളം സ്ഥലത്താണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. 2300 മീറ്റര്‍ റണ്‍വേയുള്ള വിമാനത്താവളം ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായതാണ്.

india

ഫലസ്തീന്‍ പതാക വീശി; മുസ്ലിം ജീവനക്കാരനെ യുപി വൈദ്യുതി വകുപ്പ് പിരിച്ചുവിട്ടു

ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ച് ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി

Published

on

ലഖ്‌നൗ: ഈദ് ദിനത്തില്‍ ഫലസ്തീന്‍ പതാക വീശിയതിന് മുസ്ലിം ജീവനക്കാരനെ യുപി വൈദ്യുതി വകുപ്പ് പിരിച്ചുവിട്ടു. പതാക വീശിയത് ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ച് സഹാറന്‍പൂര്‍ ജില്ലയിലെ കൈലാശ്പൂര്‍ പവര്‍ ഹൗസിലെ താത്കാലിക ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി.

മാര്‍ച്ച് 31ന് ഈദ് ഗാഹിന് ശേഷം സാഖിബ് ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പതാക വീശുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധത്തില്‍ 70 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജീവനക്കാരന്റെ നടപടി ദേശവിരുദ്ധമാണ്. അതാണ് നടപടിക്കു കാരണമെന്ന് വൈദ്യുതി വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ അവകാശപ്പെട്ടു. ‘കൈലാശ്പൂര്‍ പവര്‍ഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഫലസ്തീന്‍ പതാക വീശുകയും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതൊരു ദേശവിരുദ്ധ പ്രവൃത്തിയായി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധപ്പെട്ട കരാര്‍കമ്പനിക്ക് ഒരു കത്ത് എഴുതുകയും ഖാനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു’- കുമാര്‍ പറഞ്ഞു.

നേരത്തെ, ഫലസ്തീന്‍ പതാകകള്‍ വീശി മുദ്രാവാക്യം വിളിച്ചതിന് ജില്ലയിലെ എട്ട് വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ‘സോഷ്യല്‍മീഡിയ വഴി ചില യുവാക്കള്‍ മറ്റൊരു രാജ്യത്തിന്റെ പതാക വീശുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും’- മാര്‍ച്ച് 31ന് സിറ്റി പൊലീസ് സൂപ്രണ്ട് വ്യോമ് ബിന്‍ഡാല്‍ പറഞ്ഞിരുന്നു.

Continue Reading

india

ബിജെപി എംപിയടക്കം പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്‍ ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം

ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍, ലെഫറ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധായ്, അജയ് രഹിര്‍കാര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കേസിലെ പ്രതികള്‍

Published

on

ബിജെപി എംപിയടക്കം പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്‍ ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം. ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എ.കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. നാസിക്കിലേക്കാണ് സ്ഥലംമാറ്റം. ജില്ലാ ജഡ്ജിമാരുടെ വാര്‍ഷിക ജനറല്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെടുത്തിയാണ് സ്ഥലം മാറ്റിയത്.

2008ല്‍ നടന്ന സ്‌ഫോടനക്കേസില്‍ 17 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ജഡ്ജിമാരെ സ്ഥലംമാറ്റുന്നത്. ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ലാഹോട്ടിയടക്കമുള്ള ജഡ്ജിമാരെ സ്ഥലംമാറ്റി ഉത്തരവിട്ടത്. സ്ഥലംമാറ്റം വേനല്‍ക്കാല അവധിക്ക് ശേഷം ജൂണ്‍ ഒമ്പതിന് കോടതികള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രാബല്യത്തില്‍ വരും.

ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍, ലെഫറ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധായ്, അജയ് രഹിര്‍കാര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ജഡ്ജിയെ സ്ഥലംമാറ്റിയത് നീതിയെ കൂടുതല്‍ വൈകിപ്പിക്കുമെന്ന് സ്‌ഫോടനത്തിന്റെ ഇരകള്‍ പറയുന്നു. ‘ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഞങ്ങള്‍. വിധി പറയുംവരെ ജഡ്ജിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു’- ഇരകളുടെ അഭിഭാഷകന്‍ ഷാഹിദ് നദീം പറഞ്ഞു.

ശനിയാഴ്ച നടന്ന അവസാന വാദം കേള്‍ക്കലില്‍, ഏപ്രില്‍ 15നകം ബാക്കി വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജഡ്ജി ലഹോട്ടി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിര്‍ദേശിച്ചിരുന്നു. അടുത്ത ദിവസം വിധി പറയാന്‍ കേസ് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിഭാഗം അഭിഭാഷകരിലൊരാള്‍ പറഞ്ഞു.

2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 323 സാക്ഷികളെയും പ്രതിഭാഗം എട്ട് പേരെയും വിസ്തരിച്ചു. 2011ല്‍ എന്‍ഐഎയ്ക്ക് കൈമാറുംമുമ്പ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.

Continue Reading

india

പൊതു സ്ഥലത്ത് വച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Published

on

കര്‍ണാടകയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഇലക്ട്രോണിക് സിറ്റിയിലെ ഭീം നഗറില്‍ വച്ചാണ് അക്രമം ഉണ്ടായത്. 35 കാരന്‍, ജോലി കഴിഞ്ഞു വരികയായിരുന്ന ഭാര്യയെ വഴിയില്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊതു സ്ഥലത്ത് വച്ച് കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

Continue Reading

Trending