Connect with us

kerala

കൃത്രിമ ജലപാത; ഏകപക്ഷീയ സര്‍വെ നടപടികള്‍ കോണ്‍ഗ്രസ് തടയുമെന്ന് കെ.സുധാകരന്‍ എംപി

Published

on

ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നതും വ്യാപകമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരായ സമരം കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

കെ.റെയില്‍ പോലെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു പദ്ധതിയാണിത്. പ്രദേശവാസികളെപ്പോലും അറിയിക്കാതെ പാതയുടെ സര്‍വെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമായിട്ടാണ് നടത്തിവരുന്നത്. ഇത് ഇനിയും തുടരാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.ജനവികാരം ഉള്‍ക്കൊള്ളാതെ സര്‍വെ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പൊതുജനത്തെ അണിനിരത്തി അത് കോണ്‍ഗ്രസ് തടയും.പിറന്നമണ്ണില്‍ ജീവിക്കാനുളള അവകാശം നിഷേധിച്ച് നൂറുകണക്കിനാളുകളുടെ വീടുകളും മറ്റു സ്ഥാപനങ്ങളും തകര്‍ത്തുകൊണ്ടാണ് പാതനിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നത്.വികസനത്തിന്‍റെ പേരില്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന പദ്ധതികളോട് യോജിക്കാനാവില്ലെന്നും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും നാടിനും ദോഷകരമല്ലാത്തതും ഉപകാരപ്രദവുമായ പദ്ധതികളാണ് ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും മാത്രമല്ല പ്രകൃതിക്കും ദോഷകരമായ പദ്ധതിയാണിത്. ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്ന കൃത്രിമ ജലപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റാതെയും വേണ്ടത്ര പഠനവും ചര്‍ച്ചകളും നടത്താതെ യുക്തി രഹിതമായ നപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.വരും തലമുറയ്ക്ക് കൂടി ദോഷകരമായ പദ്ധതിയാണെന്നാണ് പാരിസ്ഥിതിക പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുടിവെള്ള ക്ഷാമത്തിനും ജലമലിനീകരണത്തിനും വ്യാപക കൃഷിനാശത്തിനും പദ്ധതി ഇടയാക്കുമെന്ന ആക്ഷേപമുണ്ട്.ടൂറിസം വികസനത്തിന്‍റെ പേരില്‍ നിര്‍മ്മിക്കുന്ന ജലപാതയുമായി ബന്ധപ്പെട്ട് വ്യാപകമായി സ്വകാര്യഭൂമി ഏറ്റെടുത്ത് അവിടത്തെ ആളുകളെ കുട്ടത്തോടെ കുടിയൊഴിപ്പിക്കേണ്ടി വരും. ഈ പദ്ധതി കൊണ്ട് സംസ്ഥാനത്തിന് കാര്യമായ പ്രയോജനമില്ലെന്നതാണ് മറ്റൊരു വസ്തുത. അത് തിരിച്ചറിഞ്ഞിട്ടാണ് പാനൂരിലെ സിപിഎം നേതൃത്വം പോലും പദ്ധതിയെ പരസ്യമായി എതിര്‍ക്കാന്‍ തയ്യാറായതെന്നും സുധാകരന്‍ പറഞ്ഞു.

കോടികള്‍ പൊടിച്ച് സംസ്ഥാനത്തിന്‍റെ തെക്ക്-വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കാന്‍ 590 കിലോമീറ്റര്‍ നീളത്തില്‍ 40 മീറ്റര്‍ വീതിയിലും 2.2 മീറ്റര്‍ ആഴത്തിലുമാണ് ജലപാത നിര്‍മ്മിക്കുന്നത്. നിലവില്‍ ഉപയോഗക്ഷമമല്ലാത്ത ജലപാതകളെ വികസിപ്പിച്ച് കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ച് പുതിയ ജലപാത നിര്‍മ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി 1963 ല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മാഹി മുതല്‍ വളപട്ടണം വരെയുള്ള ജലപാതനിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending