Connect with us

Video Stories

സഹകരണ മേഖലയുടെ നടുവൊടിക്കുന്ന കേരള ബാങ്ക്

Published

on

കുറുക്കോളി മൊയ്തീന്‍

കേരളത്തിനു സ്വന്തമായൊരു ബാങ്ക്, ഒരു വലിയ ബാങ്ക് എന്ന ആശയം കുറേ കാലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. തിയ്യതി പലയാവര്‍ത്തി മാറ്റി മാറ്റി പറഞ്ഞുവെങ്കിലും ബാങ്ക് തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. സാധാരണക്കാരുമായി ബന്ധപ്പെട്ട, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടങ്ങിയ, മറ്റു പല നിര്‍ദേശങ്ങളും പ്രകടന പത്രികയിലുണ്ടായിരുന്നെങ്കിലും അവയ്ക്ക് പ്രാധാന്യം നല്‍കിയില്ലെങ്കിലും ബാങ്ക് തുടങ്ങിയേ തീരൂ എന്ന നിലപാടിലാണ് സാര്‍ക്കാറ്. അഞ്ചു വര്‍ഷത്തേക്കു വിലക്കയറ്റമുണ്ടാവില്ലെന്നും കര്‍ഷകര്‍ക്ക് മതിയായ വരുമാനം ഉറപ്പുവരുത്തുമെന്നു പറഞ്ഞതുമെല്ലാം അവര്‍ മറന്നിരിക്കുന്നു. കേരള ബാങ്കിന്റെ കാര്യം മാത്രം മറക്കാനാവുന്നില്ല.
കേരളത്തിനു സ്വന്തമായി വലിയൊരു ബാങ്ക് എന്നതുതന്നെ തൊഴിലാളി വര്‍ഗപരമായ ആശയമല്ല. മുതലാളിത്ത സംസ്‌കാരത്തിന്റേതും ഒപ്പം ആഗോളവത്കരണ ഉത്പന്നം കൂടിയാണ്. ആഗോള വത്കരണത്തിനെ വല്ലാതെ എതിര്‍ക്കുന്നവര്‍ തന്നെ അതിന്റെ സംസ്‌കാരങ്ങളെ ഏറ്റെടുക്കുന്നുവെന്നത് എക്കാലത്തും കാണാറുള്ള കമ്യൂണിസ്റ്റ് ആഭാസത്തിന്റെ ഭാഗമാണ്.
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഷെഡ്യൂള്‍ഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്കില്‍ ആദ്യ ഘട്ടത്തില്‍ പതിനാല് ജില്ലാ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കാന്‍ തീരുമാനിച്ചത്. 75 കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളേയും ലയിപ്പിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അത് പറഞ്ഞുകേള്‍ക്കുന്നില്ല. ഇവകള്‍ മിക്കതും നഷ്ടത്തിലാണ് എന്നതുകൊണ്ടായിരിക്കാം ആ നീക്കം വേണ്ടെന്ന്‌വെച്ചത്. കേരള സഹകരണ ബാങ്ക് രൂപം കൊണ്ടാല്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എന്ത് നേട്ടമാണുണ്ടാവുക എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിനായിട്ടില്ല. വന്‍കിടക്കാര്‍ക്കും രാഷ്ട്രീയമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും നേട്ടങ്ങള്‍ ഉണ്ടാക്കാനായേക്കാം. ജനങ്ങള്‍ക്ക് നിലവിലുള്ള സൗകര്യങ്ങള്‍കൂടി തടയപ്പെടുക മാത്രമായിരിക്കും അനന്തരഫലം. കേന്ദ്ര ഭരണം നിയന്ത്രിക്കുന്നവരെ പോലെ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും സാധാരണക്കാര്‍ കാഴ്ചവെട്ടത്തില്ലാതായിരിക്കുന്നു. സഹസ്ര കോടികളുടെ വായ്പയെടുക്കാന്‍ സമ്പന്നര്‍ക്ക് ഒരു ബാങ്ക് കൂടി കേരളത്തില്‍ ഉണ്ടാകുന്നു എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഇതിനുണ്ടാവില്ല.
സഹകരണ മേഖല നന്നായി വളര്‍ന്നു ശക്തി പ്രാപിച്ച പ്രധാന കേന്ദ്രമാണ് കേരളം. കേരളത്തില്‍ വായ്പ മേഖലയിലാണ് അസൂയാവഹമായ വളര്‍ച്ച കൈവരിച്ചത്. രാജ്യത്താകെയുള്ള സഹകരണ മേഖലയിലെ വായ്പയുടേയും നിക്ഷേപത്തിന്റെയും 60 ശതമാനം കേരളത്തിന് സ്വന്തമാണ്. കോടിക്കണക്കിന് ജനങ്ങളുടെ അംഗത്വമാണ് സഹകരണ മേഖലയില്‍ ഉള്ളത്. വായ്പാസംഘങ്ങളുടെ പിറവി കാര്‍ഷിക മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഐക്യ നാണയ സംഘങ്ങളായി തുടങ്ങി പിന്നീട് സഹകരണ സംഘങ്ങളായി വളര്‍ന്ന് തുടര്‍ന്ന് സഹകരണ ബാങ്കുകളായി പന്തലിച്ചുകിടക്കയാണ്. കാര്‍ഷിക വായ്പ സംഘങ്ങളായാണ് ഇപ്പോഴും സഹകരണ ബാങ്കുകള്‍ അറിയപ്പെടുന്നത്. കേരളത്തില്‍ സഹകരണ വായ്പ സംഘങ്ങള്‍ (സഹകരണ ബാങ്കുകള്‍) മൂന്നു തട്ടായാണ് പ്രവര്‍ത്തിച്ചു വരുന്നത്. പ്രാഥമിക വായ്പ സഹകരണ ബാങ്കുകള്‍, അവകള്‍ക്ക് അംഗത്വമുള്ള ജില്ലാ തല സഹകരണ ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍ ഓഹരി പങ്കാളികളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക്. പുതിയ ബാങ്ക് നിലവില്‍വന്നാല്‍ അത് രണ്ടു തട്ടായി മാറും. പ്രാഥമിക സഹകരണ ബാങ്കുകളും കേരള സഹകരണ ബാങ്കും മാത്രം.
സംസ്ഥാനത്ത് 1670 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്. അവക്കെല്ലാംകൂടി 6000ത്തിലധികം ശാഖകളും പ്രവര്‍ത്തിച്ചുവരുന്നു. 14 ജില്ലാ ബാങ്കുകള്‍ക്കുംകൂടി 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളുമായി സഹകരണ ബാങ്കിങ് മേഖല വളരെ വ്യാപരിച്ചുകിടക്കുന്നു. സഹകരണ ബാങ്കുകളെ സാധാരണക്കാരുടെ ധനകാര്യ സ്ഥാപനങ്ങളായാണ് അറിയപ്പെടുന്നത്. മുപ്പതിനായിരത്തോളം ജീവനക്കാരാണ് പ്രൈമറി ബാങ്കുകളിലായുള്ളത്. 6200 ജീവനക്കാര്‍ 14 ജില്ലാ ബാങ്കുകളിലും മുന്നൂറോളം പേര്‍ സംസ്ഥാന സഹകരണ ബാങ്കിലും നിലവിലുണ്ട്. പ്രാഥമിക ബാങ്കുകളിലെ ജീവനക്കാര്‍ക്കു പ്രശ്‌നങ്ങള്‍ വരില്ലെങ്കിലും ജില്ലാ ബാങ്ക് ജീവനക്കാര്‍ക്കു പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.
കേരള ബാങ്കിനെപറ്റി പഠിക്കാന്‍ നിയോഗിച്ച എം.എസ് ശ്രീറാം (ഐ.ഐ.എം ബംഗ്ലൂരു) ചെയര്‍മാനായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ കേരള ബാങ്കിനു 1341 ജീവനക്കാര്‍ മതിയാകുമെന്നാണ് അഭിപ്രായപ്പെട്ടത്. അതനുസരിച്ച് അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഭീഷണി ഉണ്ടാവും. പ്രസ്തുത സമിതി മൂന്നു മേഖലാഓഫീസും 100 ശാഖകളുമാണ് നിര്‍ദേശിച്ചിരുന്നത്. എഴുന്നൂറിലേറെ ശാഖകള്‍ അതനുസരിച്ച് പൂട്ടേണ്ടിവരും. ബാങ്കുകളില്‍ ജീവനക്കാര്‍ അധികമാണെന്നുതന്നെയാണ് ടാസ്‌ക് ഫോഴ്‌സിന്റെയും റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജില്ലാ സഹകരണ ബാങ്കുകള്‍ 12 എണ്ണം വലിയ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരവും എറണാകുളവും മാത്രമാണ് മറിച്ചൊരവസ്ഥയിലുള്ളത്. എന്നാല്‍ നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക് ഭീമമായ നഷ്ടത്തിലാണ്. 250 കോടിയോളം രൂപയുടെ നഷ്ടം. ഈ നഷ്ട സ്ഥാപനത്തിലേക്കാണ് വളരെ വലിയ ലാഭം കാണിക്കാനായ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നത്. സര്‍ക്കാര്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ജില്ലാ ബാങ്കുകളെ പലയാവര്‍ത്തി സഹായത്തിനായി സമീപിക്കുകയുണ്ടായി. ഓരോ ജില്ലകളിലും അതതു പ്രദേശത്തെ സാധ്യതകളെ ഉപയോഗപ്പെടുത്തി, നയവും പരിപാടികളും ആവിഷ്‌കരിച്ച് വൈവിധ്യപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയതാണ് ജില്ലാ ബാങ്കുകളില്‍ വലിയ ലാഭം ഉണ്ടാക്കിയെടുക്കാനായത്. പുതിയ സംവിധാനത്തില്‍ ഒരു നയം ഒറ്റ നേത്യത്വം സംസ്ഥാനത്താകെ വരുന്നതോടെ അതിന്റെ സാധ്യതകളെ കുറയ്ക്കുകയും ലാഭക്ഷമതയെ ബാധിക്കാനും സാധ്യതയുണ്ട്.
കേരള ബാങ്ക് രൂപീകരണംകൊണ്ട് ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്ന രണ്ട് നേട്ടങ്ങളില്‍ ഒന്ന് കേരളത്തിലെ വന്‍കിട വായ്പാ ആവശ്യം നിറവേറ്റാന്‍ സാധിക്കുമെന്നതാണ്. സഹകരണ വായ്പാ മേഖലയിലെ ത്രിതല സംവിധാനം ദ്വിതല സംവിധാമാവുമ്പോള്‍ വായ്പകള്‍ക്ക് പലിശ കുറയുമെന്നതാണ് മറ്റൊന്ന്. ഈ രണ്ട് വാദവും കഴമ്പുള്ളതല്ല. ഒന്ന് വന്‍കിടക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ ഇഷ്ടം പോലെ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. നാഷണലൈസ് ബാങ്കുകള്‍ വായ്പക്കാരെ തിരക്കി നടക്കുന്ന കാലമാണ്. വായ്പ ലഭിക്കാത്തതുകൊണ്ട് ഏതെങ്കിലും വ്യവസായങ്ങളോ വന്‍കിട സംരംഭങ്ങളോ മുടങ്ങിയതായി കേട്ടിട്ടില്ല. വായ്പ ലഭിക്കാന്‍ പാവങ്ങള്‍ക്കുള്ളതുപോലെ കടമ്പകളൊന്നും വന്‍കിടക്കാര്‍ക്കില്ലതാനും. അതിന്റെയൊക്കെ പരിണിതഫലമാണല്ലോ നീരവ് മോദിയും നിതിന്‍ സന്ദേസരയും വിജയ് മല്യയും മെഹുല്‍ ചൊക്‌സിയുമെല്ലാം സഹസ്ര കോടികള്‍ കൈക്കലാക്കി രാജ്യത്തെ കബളിപ്പിച്ചത്. നിലവില്‍ ജില്ലാ ബാങ്കുകളില്‍ 65,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. അതുകൊണ്ട്തന്നെ ജില്ലാ ബാങ്കുകളൊന്നും സംസ്ഥാന സഹകരണ ബാങ്കിനെ ആശ്രയിച്ചല്ല പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ ബാങ്കുകളുടെ നിക്ഷേപങ്ങളെ ആശ്രയിച്ചുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ട് ത്രിതല സംവിധാനം നിലനില്‍ക്കുന്നുവെന്ന് കരുതി ജനങ്ങള്‍ക്ക് അതിന്റെ ഭാരം ഏല്‍ക്കേണ്ടിവരുന്നില്ല. ഇഷ്ടം പോലെ വായ്പ നല്‍കാന്‍ ജില്ലാ ബാങ്കുകളുടെ സ്വന്തം നിക്ഷേപങ്ങളില്‍നിന്നും സാധിക്കുന്നു. പലിശ കുറച്ചുകൊടുക്കാനും അവര്‍ക്കാകുന്നു. മലപ്പുറം ജില്ലയിലെ പല ബാങ്കുകളും സംസ്ഥാനത്തെ ശരാശരി പലിശയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വായ്പ കൊടുത്തുവരുന്നുണ്ട്. മലപ്പുറം ജില്ലാ ബാങ്ക് നബാര്‍ഡ് നിര്‍ദേശിച്ചതിനേക്കാള്‍ ഒരു ശതമാനം പലിശ കുറച്ച് കര്‍ഷകര്‍ക്ക് വായ്പ കൊടുത്ത ചരിത്രമുണ്ട്. എന്നാല്‍ പുതിയ ബാങ്കിന്റെ വരവ് പ്രാദേശികമായി ലഭിച്ചിരുന്ന ഇളവുകളും ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇല്ലാതാക്കുകയാണുണ്ടാവുക.
കേരള ബാങ്കിന്റെ രൂപീകരണം സഹകരണ മേഖലയുടെ തകര്‍ച്ചക്കുകാരണമാകും. സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്കുള്ള ആകര്‍ഷകത്വം നഷ്ടപ്പെടുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്ക് തുടങ്ങുന്നതിന് മുന്നോടിയായി 19 വ്യവസ്ഥകള്‍ മുന്നോട്ട്‌വെച്ചിട്ടുണ്ട്. അതില്‍ ഒന്ന് പുതിയ സഹകരണ സംഘങ്ങള്‍ തുടങ്ങുമ്പോള്‍ ‘ബാങ്ക്’ എന്ന പദം ഉപയോഗിക്കരുത് എന്നാണ്. ഇത് ആ മേഖലക്കു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. ആര്‍.ബി.ഐയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായി കേരള ബാങ്ക് നിലവില്‍ വന്നാല്‍ അത്തരം നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കഴിയാതെ വരും. അത് സഹകരണ മേഖലയുടെ വലിയ തകര്‍ച്ചക്കുതന്നെ കാരണമാകും.
കേരള ബാങ്കില്‍ ആദ്യ ഘട്ടത്തില്‍ ജില്ലാ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്. പിറകെ മറ്റു ചില ബാങ്കുകളേയും ചേര്‍ത്തേക്കാം. അര്‍ബന്‍ ബാങ്കുകളും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും പരിഗണിക്കാന്‍ സാധ്യതയുള്ളവയാണ്. അനവധി വ്യക്തികളുടെ ബുദ്ധിയും കര്‍മ്മ ശേഷിയും ഉപയോഗപ്പെടുത്തിയാണ് ഈ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നത്. പ്രാദേശികമായി കഴിവുറ്റ അനവധി ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഭരണ സമിതികളാണവക്കുള്ളത്. അവകളെ എല്ലാം തകര്‍ത്ത് ഈ ഭരണ സംവിധാനത്തിലേക്കുള്ള കേന്ദ്രീകരണം വഴി വലിയ വികേന്ദ്രീകരണ സംരംഭത്തെ തകര്‍ക്കുകകൂടിയാണ് ചെയ്യുന്നത്. അധികാര കേന്ദ്രീകരണത്തിന്റെ മറ്റൊരു പതിപ്പാണിത്. കേരള ബാങ്കും കാലക്രമേണ പൊതു മേഖലാ ബാങ്കുകളുടെ ശൈലി സ്വീകരിക്കേണ്ടിവരും. ഇന്ത്യയിലെ ബാങ്കുകള്‍ ആകെ നല്‍കിയ വായ്പകളുടെ 56 ശതമാനവും വന്‍കിടക്കാര്‍ക്കാണ്. അതിന്റെ 86 ശതമാനവും നിഷ്‌ക്രിയ ആസ്തിയായി മാറിയിരിക്കുന്നു. വലിയ പ്രതിസന്ധിയെയാണ് പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്നത്. അതിന് ജനങ്ങളെ പിഴിയുന്ന തിരക്കിലാണ് ബാങ്കുകള്‍. ഭീമമായ തോതിലാണ് 2017 ജൂണ്‍ ഒന്നു മുതല്‍ പത്തു തരം സേവനങ്ങള്‍ക്കുള്ള നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചത്. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഉപാധികളോടെയാണ് എ.ടി.എം സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് പന്‍വലിച്ചത്. സഹകരണ മേഖലയിലും അത്തരത്തിലുള്ള ചൂഷണത്തിന് കാരണമാവും സഹകരണ മേഖലയെ തകര്‍ത്ത് രൂപീകരിക്കുന്ന കേരളത്തിന്റെ വലിയ സ്വന്തം ബാങ്ക്.
സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ സംഘങ്ങളാണെങ്കിലും അതൊക്കെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ആദ്യകാലത്ത് 50 ശതമാനത്തിലധികം കാര്‍ഷിക വായ്പ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് 40 ശതമാനമായി കുറച്ചു. പിന്നീട് 20 ആക്കി ഇപ്പോള്‍ 18 ശതമാനവും കാര്‍ഷിക വായ്പയായിരിക്കണമെന്ന നിബന്ധനയാണുള്ളത്. എന്നാല്‍ അതുപോലും നല്‍കാന്‍ വിമുഖത കാണിക്കുകയാണ്. കാര്‍ഷിക വായ്പ നയങ്ങള്‍ തന്നെ ബാങ്കുകള്‍ തകിടംമറിച്ച് അവയും വന്‍കിടക്കാരുടെ കൈകളിലേക്കാണ് എത്തിപ്പെടുന്നത്. 2016ല്‍ 58,561 കോടി രൂപയുടെ കാര്‍ഷിക വായ്പ 615 ബാങ്ക് എക്കൗണ്ടുകളിലേക്കാണ് ചാര്‍ത്തിയത്. 2015ല്‍ 52,143 കോടിയും 2014ല്‍ 60,156 കോടിയും 2013ല്‍ 56,000 കോടിയും ഇതേ പോലെ അപഹരിക്കപ്പെട്ടു. പ്രാദേശിക തലങ്ങളിലെ കയ്യെത്തും ദൂരത്തുനിന്നും അകലങ്ങളിലേക്കും ഉയരങ്ങളിലേക്കും പോകുമ്പോള്‍ കര്‍ഷകനും സാധാരണക്കാരനും കഞ്ഞി കുമ്പിളില്‍ തന്നെ എന്ന അവസ്ഥ സംജാതമാവും. നിര്‍ബന്ധമെങ്കില്‍ കേരള ബാങ്ക് രൂപീകരിക്കാം സഹകരണ മേഖലയെ തകര്‍ക്കാതെതന്നെ. അതിനുള്ള ചര്‍ച്ചയും പഠനവുമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

സി.പി.എം എന്ന വർഗീയതയുടെ കാളിയൻ

രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Published

on

മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.

സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.

ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading

Video Stories

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു

ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം.

Published

on

നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര  വിധിയെഴുതുന്നു. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ.

ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

 

Continue Reading

Trending