Connect with us

Video Stories

ബലിപെരുന്നാള്‍ ത്യാഗത്തിന്റെ അടിത്തറയില്‍

Published

on

ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending