Connect with us

Video Stories

ടി.എൻ.ജോയിയെപോലും നജ്മൽ ബാബുവായി ഖബറടക്കപ്പെടാൻ അനുവദിക്കാത്ത ഹിന്ദു യുക്തിവാദം അഥവാ ഇടതുലിബറൽ വരേണ്യത

Published

on

അനൂപ് കുമാരന്‍

കൊടുങ്ങല്ലൂരിലെ വലിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് ഈഴവ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായി പിറന്നജോയ്. മകന് മതേതര പേര് 70 വർഷം മുൻപ് തിരഞ്ഞെടുത്ത മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും. അടിയന്തിരാവസ്ഥക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന മനുഷ്യൻ. തോമസ് ഐസക്കും എം.എ.ബേബിയും എൻ.എസ്.മാധവനും ജോയ് മാത്യുവും എൻ.മാധവൻകുട്ടിയും അടങ്ങുന്ന ഉറ്റ സൗഹൃദങ്ങളുടെ വലിയ നിര. കേരളത്തിലെ ബുദ്ധിജീവികളുടെ ബുദ്ധിജീവി. മർദ്ധിത ജാതി മത ന്യൂനപക്ഷ ഐക്യവും മതേതര രാഷ്ട്രീയ പാർട്ടികളുടെ പൊതു പ്ലാറ്റ്ഫോമും പതിറ്റാണ്ടുകൾക്കു മുൻപേ സ്വപ്നം കണ്ടയാൾ.

2013 ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യകാല മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിന്റെ അധികാരികളോട് തന്നെ അവിടെ ഖബറടക്കണമെന്ന് സ്വന്തം കൈപ്പടയിൽ എഴുതി സമർപ്പിക്കുന്നു. 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വവാദം മുസ്ലിമിനെ അപരവൽക്കരിച്ച് തച്ചുകൊല്ലുന്ന പരമ്പരകൾ തുടർന്നപ്പോൾ സൂക്ഷ്മ രാഷ്ട്രീയ നിലപാടായി നജ്മൽ ബാബു വെന്നപേർ സ്വീകരിച്ച് ഇസ്ലാംമതം സ്വീകരിച്ച ജോയ്. പതിറ്റാണ്ടായി ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് (HCI) എന്ന താൻതന്നെ മുൻകയ്യെടുത്ത് തുടങ്ങിയ സ്ഥാപനത്തിൽ ഒറ്റയാനായി ജീവിച്ച അവിവാഹിതൻ. മരണം വരെ സുഹൃത്തുക്കളിൽനിന്നും സ്വീകരിച്ച സമ്പത്തിന്റെ നൂറിലൊരംശംപോലും സ്വന്തം കുടുംബത്തിൽ നിന്നും “സ്വന്തക്കാർ” എന്നലേബലിൽ സ്വീകരിക്കാതിരുന്ന അഭിമാനിയായ യാചകൻ. 20l8 ഒക്ടോബർ 2ന് രാത്രി 8.15ന് മെഡികെയർ ആശുപത്രിയിൽ തന്റെ സുഹ്രത്തുക്കളായ ഡോ.മുഹമ്മദ് സഈദ്, ഡോ.ജോസ് ഊക്കൻ എന്നിവരുടെ പരിചരണം ലഭിച്ചിട്ടും മരണപ്പെട്ടപ്പോൾ തന്റെ സഹോദരങ്ങളുടെ വെറും പ്രോപ്പർട്ടിയായി മാറി.

ജോയിയെ നജ്മൽ ബാബു വെന്ന മുസ്ലിമായി അംഗീകരിക്കാൻ കഴിയാതെ, തങ്ങളിലൊരാളുടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കുമെന്നു തീരുമാനിച്ച ആ ഹിന്ദു കമ്യൂണിസ്റ്റുകളെ, ജോയിയുടെ ഇഷ്ടം അതല്ലെന്നും ജോയിയെ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ മരണത്തിലും വെറുതെ വിടണമെന്നും നേരിട്ടും ഫോണിലും അപേക്ഷിച്ചവരിൽ ചിലരുടെ പേരുകൾ കെ.വേണു, കെ.സച്ചിദാനന്ദൻ, സുനിൽ.പി.ഇളയിടം, പ്രഫ.ബി.രാജിവൻ, കെ.ജി.ശങ്കരപ്പിള്ള, ഷഹബാസ് അമൻ, പി.എൻ.ഗോപീകൃഷ്ണൻ, വി.കെ.ശ്രീരാമൻ,സി.ഗൗരിദാസൻ നായർ, സി.എസ്.വെങ്കിടേശ്വരൻ, ദിലീപ് രാജ് എന്നിങ്ങനെയാണ്.

അഭ്യർത്ഥനകൾക്കു മുന്നിൽ കുലുങ്ങാതിരുന്ന സഹോദരങ്ങൾ ഇങ്ങനെ കൂടി വിശദീകരിച്ചുവത്രേ. തങ്ങൾ മതാചാരങ്ങൾ തങ്ങളുടെ വീടുകളിൽ പ്രാക്റ്റീസ് ചെയ്യുന്നില്ല. ജോയിയുടെ മൃതദേഹത്തിനടുത്ത് ഒരു നിലവിളക്കുപോലും കൊളുത്തുന്നില്ല, മറ്റു കർമ്മങ്ങളോ ചെയ്യുന്നില്ല. തങ്ങളുടെ ഈ ഉയർന്ന മൂല്യത്തിനു വിരുദ്ധമായി ഇസ്ലാം മതാചാരപ്രകാരം ഖബറടക്കുന്നത് മോശം കാര്യമാണ്. ജോയിയുടെ ഇസ്ലാംമത സ്വീകരണവും ഖബറടക്കൽ കുറിപ്പും ജോയിയുടെ തമാശകളിൽ ചിലതു മാത്രം.

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ ശരികളിൽ ജീവിക്കാനും തന്റെ തീരുമാനപ്രകാരം മൃതദേഹം മറവു ചെയ്യാനും അനുവദിക്കാതെ തങ്ങളുടെ ശരികൾ അടിച്ചേൽപ്പിക്കുന്നത് (അവ എത്ര ഉന്നതമോ ആത്യന്തിക ശരിയോ ആകട്ടെ) തികഞ്ഞ അനീതിയാണ്. തങ്ങളുടെ ശരികൾ ന്യായീകരിക്കാൻ പറയുന്ന വാചകങ്ങളാകട്ടെ അളിഞ്ഞ യുക്തിവാദവും ലിബറൽ വരേണ്യതയും. തന്റെ ലോജിക്ക് തന്റെ ജീവിതത്തിൽ അപ്ലേചെയ്യാം എന്നാൽ ജോയിയുടെ ജിവിതത്തിൽ തന്റെ ലോജിക്കല്ല, ജോയിയുടെ ലോജിക്കാണ് അപ്ലേ ചെയ്യേണ്ടതെന്ന പ്രാഥമിക നീതിബോധം പോലുമിവർ സ്വാംശീകരിച്ചിട്ടില്ല. തങ്ങളുടെ യുക്തിവാദം ജോയിയിൽ അടിച്ചേൽപ്പിക്കുന്ന ഈ സഹോദരങ്ങൾ ജോയിയുടെ പ്രസിദ്ധമായ വാചകം മറക്കുന്നു. ഇന്തൃനവസ്ഥയിൽ യുക്തിവാദം, ഹിന്ദുത്വവാദത്തിന്റെ ഇരട്ട സഹോദരനാണ് എന്നത്. ജോയി അടുത്ത കാലത്ത് ഏറ്റവും കലഹിച്ചത് ഈ ഹിന്ദു യുക്തിവാദത്തോടാണ്. ഈ കലഹത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ജോയി ഇസ്ലാം സ്വീകരിച്ചതും നജ്മൽ ബാബുവായതും.

ജോയിയുടെ കുടുംബത്തിനു പോലും സംഭവിക്കുന്ന ഈ അപചയം സൂക്ഷമമായി തിരിച്ചറിയാനോ പ്രതിരോധിക്കാനോ സ്ഥലം MLA യ്ക്കും CPM നേതൃത്വത്തിനും കഴിയുന്നില്ലെന്നതും “RSSനും ഇസ്ലാമിക തീവ്രവാദത്തിനും നാംവടിവെട്ടി കൊടുക്കരുത്, ഈ സന്ദർഭത്തിൽ നാം കുടുംബത്തോടൊപ്പം നിൽക്കണമെന്ന” അഴകൊഴമ്പൻ നിലപാടെടുക്കുന്ന നേതൃത്വങ്ങളും ഉണ്ടാകുന്നത് നമ്മുടെ കമ്യൂണിസ്റ്റു പാർട്ടികൾ നേരിടുന്ന ബൗദ്ധിക പാപ്പരത്വത്തിന്റെയും അതുവഴി അവരെത്തി ചേർന്നിരിക്കുന്ന അപചയത്തിന്റെ ആഴവും വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

Published

on

നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.

അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.

കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.

പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.

 

Continue Reading

Trending