Connect with us

Video Stories

അടിപതറുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം

Published

on

കെ കുട്ടി അഹമദ്കുട്ടി

ലോക സാമ്പത്തിക ശക്തികളില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തായി ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നിലനിന്നിരുന്നുവെന്നത് യു.പി.എയുടെ രണ്ടു ഭരണ കാലയളവിലും ഉണ്ടായിരുന്ന സവിശേഷതയാണ്. ഈ ദ്രുതഗതിയിലെ വളര്‍ച്ചക്ക് അടിസ്ഥാന കാരണം ആധുനിക ഇന്ത്യന്‍ സാമ്പത്തിക നയങ്ങളുടെ ശില്‍പിയുമായ ഡോ. മന്‍മോഹന്‍ സിങായിരുന്നു യു.പി.എ കാലയളവിലെ സര്‍ക്കാറിന്റെ കപ്പിത്താന്‍ എന്നതായിരുന്നു. ഭീഷണിയിലൂടെയും കോഴയിലൂടെയും വിലക്കെടുക്കുന്ന മാധ്യമ കൂട്ടായ്മയെ ഉപയോഗിച്ച് കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചും പൊള്ള വാഗ്ദാനങ്ങള്‍ നടത്തിയും അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ കീഴില്‍ ന്യൂനപക്ഷങ്ങളും ഇന്ത്യന്‍ ഭരണഘടനയും മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ചരിത്രം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തില്‍ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് അവസാനം സര്‍ക്കാര്‍ പുറത്തുവിട്ട ക്വാര്‍ട്ടര്‍ലി വിശകലനത്തില്‍ വെളിവാകുന്നു.

വിവരങ്ങള്‍ പൂഴ്ത്തുകയും പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറങ്കിലടയ്ക്കുകയും വര്‍ഷങ്ങളായി നിലനിന്നിരുന്ന പല നടപടികളും അപ്പാടെ ഇല്ലാതാക്കുകയും ചെയ്തുവരുന്ന മോദി സര്‍ക്കാര്‍തന്നെ പുറത്തുവിട്ട കണക്കിലാണ് ഇന്ത്യ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ച്ചയായും പല വിവരങ്ങളും ഒളിപ്പിച്ചിട്ടാകും മോദി സര്‍ക്കാര്‍ ഈ കണക്കുകള്‍ പുറത്തുവിട്ടതെന്ന് ഒരിന്ത്യകാരനും സംശയമുണ്ടാകില്ല. അങ്ങനെയാണങ്കില്‍ ഇന്ത്യ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സാമ്പത്തിക പതനം എത്രയായിരിക്കുമെന്ന് ഊഹിച്ചു നോക്കുക. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം മോദി അധികാരമേറ്റെടുക്കുന്നതിനുശേഷമുള്ള കഴിഞ്ഞ ആറു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലേക്ക് 2019-20 ല്‍ കൂപ്പുകുത്തിയിരിക്കുന്നു.

ഇത് സാമ്പത്തിക നിരീക്ഷകര്‍ നേരത്തെതന്നെ പ്രവചിച്ചിരുന്നു. ആഭ്യന്തര ഉത്പാദനം കുറയുമെന്നും അത് 5.7 ശതമാനം ആയിചുരുങ്ങുമെന്നും ഈ പ്രവചനത്തെയും കടത്തിവെട്ടിയാണ് അഞ്ച് ശതമാനത്തിലേക്ക് ആഭ്യന്തര ഉത്പാദനം താഴ്ന്നത്. തീര്‍ച്ചയായും പ്രായോഗികവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ പുത്തന്‍ ഉത്തേജന മാര്‍ഗങ്ങളില്ലാതെ ഇന്ത്യന്‍ ആഭ്യന്തര ഉത്പാദനത്തെ ഉയര്‍ത്താന്‍ സാധിക്കില്ല. മാത്രമല്ല അത് ചെയ്യാത്തപക്ഷം 1980 കളിലേക്കാള്‍ മോശം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യ വീഴും എന്നതില്‍ സംശയമില്ല. ഇതിനു മുമ്പത്തെ രണ്ടു ക്വാര്‍ട്ടര്‍ലികളിലും വളര്‍ച്ചാനിരക്ക് കുറവായിരുന്നുവെങ്കിലും കഴിഞ്ഞ ക്വാര്‍ട്ടലിയില്‍ എട്ട് ശതമാനവും അതില്‍ മുമ്പ് 5.8 ശതമാനവും ആയിരുന്നുവെന്നത് ഓര്‍ക്കണം. അതായത് ഈ വളര്‍ച്ചാമുരടിപ്പിന് അടുത്തിടെയുണ്ടായ മോദിയുടെ സാമ്പത്തിക വക്രീകരണമാണെന്നു വ്യക്തം.കഴിഞ്ഞ രണ്ടുവര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് താഴെകാണുന്ന പട്ടികയില്‍ നിന്നു മനസ്സിലാകും.

ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 2018-19

വര്‍ഷം വളര്‍ച്ചാനിരക്ക്(ശതമാനം)
2018-19 Real Nominal
Total for all 6.8
2019 -20
Quarter 1 5 8
Quarter 2 7
Quarter 3 6.6
Quarter 4 5.8
Source RBI Qu Reptor

മുകളില്‍ 2019-20 ലെ നോര്‍മല്‍ ജി.ഡി.പി എട്ട് ശതമാനം എന്നു കാണിച്ചിട്ടുണ്ട്. കാരണം 2002-03 വര്‍ഷത്തിനുശേഷം ആദ്യമായാണ് ചീാശിമഹ ഏഉജ എട്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തുന്നത്. ഇനി മേഖല തിരിച്ചുള്ള ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ അവസ്ഥ പരിഗണിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായ വ്യത്യസ്ത മേഖലകളുടെ പ്രകടനം താഴെയുള്ള പട്ടികയില്‍നിന്നു മനസ്സിലാക്കാം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ-മേഖല തിരിച്ചുള്ള പ്രകടനം മേഖല

Sectors 2018-19 2019-20
Agricultural…. 5.1 2.0
Mining and Querying 0.4 2.7
Manufacturing 12.1 0.6
Utilities 6.7 8.6
Construction 9.7 5.7
Trade, Hi tech Transport 7.8 7.1
Financial Real Estate 6.5 5.9
Public Administration and
Defense 7.5 8.5
Source RBI 2019 Qualtiy Review

മുകളിലെ മേഖല തിരിച്ചുള്ള പ്രകടനം വെളിവാക്കുന്നത് കാര്‍ഷിക മേഖലയില്‍ തന്നെ വളര്‍ച്ചാനിരക്കിലുള്ള കുറവ്് 3.1 ശതമാനത്തിന്റെതാണെന്നു കാണാം. വ്യാവസായിക മേഖലയിലെ കുറവും ഭയാനകമാണ്. 2018-19 ല്‍ 12.1 ശതമാനം ആയിരുന്നത് 2019-20 ല്‍ 0.6 ശതമാനമായി കുറഞ്ഞു. അതായത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഉണ്ടായ ഇടിവ് 11.5 ശതമാനതിന്റെതാണെന്നുകാണാം. ഉപഭോഗ ഉത്പാദന മേഖലയിലും ഇതിന്റെ ഇടിവ് പ്രതിഫലിച്ചിട്ടുണ്ട്. രാജ്യത്തെ വാഹന നിര്‍മ്മാതാക്കളായ മഹേന്ദ്ര ഉള്‍പ്പെടെയുള്ള കമ്പനികള്‍ വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

വ്യാവസായിക മേഖലയുടെ വളര്‍ച്ചയിലുണ്ടാകുന്ന ഇടിവ് എല്ലാ മേഖലകളേയും ഒരുപോലെ ബാധിക്കും. അതിന്റെ തെളിവാണ് ഉപഭോഗ ഉത്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്കായ 8.6 ശതമാനത്തില്‍നിന്നും 2.1 ശതമാനത്തിന്റെ കുറവാണ് 2019-20 ല്‍ ഉപഭോതൃ മേഖലയുടെ വളര്‍ച്ച നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമൂലമായ വളര്‍ച്ചാനിരക്ക്് ഇന്ത്യയില്‍ ഏതെങ്കിലും ഒരു മേഖല രേഖപ്പെടുത്തിയെന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയായുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ (2018-19, 2019-20) പ്രതിരോധ മേഖലയില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

എന്താണ് ഈ സാമ്പത്തിക മുരടിപ്പിന്റെ കാരണം ? ഇന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യം ആകസ്മികമല്ല, മറിച്ച് ക്ഷണിച്ചുവരുത്തിയതാണ്്. അതിന് ഉദാഹരണം സമകാലിക ചരിത്രത്തിലുണ്ട്്. 2007 ല്‍ സാമ്പത്തിക മാന്ദ്യം ലോകത്തെ മുഴുവന്‍ ബാധിച്ചപ്പോഴും അതില്‍നിന്നും ഇന്‍സുലേറ്റ് ചെയ്തുനിന്ന ചുരുക്കം രാഷ്ട്രങ്ങളില്‍ ഒന്ന് നമ്മുടെ ഇന്ത്യയാണ്. അതിന്റെ കാരണം ഇന്ത്യ പുലര്‍ത്തിപ്പോന്നിരുന്ന സാമ്പത്തിക സുതാര്യതയും നയങ്ങളുമായിരുന്നു. ഒരവസരത്തിലും കേന്ദ്ര ബാങ്കായ ആര്‍.ബി.ഐയുടെ സാമ്പത്തിക ഝൗമൃലേൃഹ്യ തകര്‍ക്കാന്‍ മോദി സര്‍ക്കാരിനു മുമ്പുണ്ടായിരുന്ന ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലായിരുന്നു. രണ്ട് ആര്‍.ബി.ഐ ഗവര്‍ണ്ണര്‍മാരെ ശ്വാസംമുട്ടിച്ചു പുറത്തുചാടിച്ചു. അതില്‍ ഒരാള്‍ മോദി തന്നെ നിയമിച്ച ഊര്‍ജിത് പട്ടേലായിരുന്നു എന്നത് വിരോധാഭാസം.

മോദിയുടെ ഈ സാമ്പത്തിക അരാജകത്വ നടപടികളുടെ തുടര്‍ച്ചയാണ് ഏറ്റവും അവസാനം ഉണ്ടായ ആര്‍.ബി.ഐ കരുതല്‍ ധനത്തെ ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര സാമ്പത്തിക പിന്നാക്കവസ്ഥയുണ്ടായിരുന്ന 1960 കളിലാണ് ഉലളശരശ േഎശിമിരശിഴ നായി കേന്ദ്രം ഈ കരുതല്‍ ധനത്തെ ഉപയോഗിച്ചിട്ടുള്ളത്. 1991 ല്‍ നരസിംഹം കമ്മിറ്റിയുടെ സാമ്പത്തിക പരിഷ്്കരണ റിപ്പോര്‍ട്ട് പ്രകാരം Cash Reserve Ratio bpw Statutory Liquidtiy Ratio യും റേറ്റ്് കുറയ്ക്കുകയും ഇല്ലാതാക്കുക പോലും ചെയ്തു. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ 91 ല്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച സാമ്പത്തിക നയങ്ങള്‍ ഒരു കാഴ്ചപാടുമില്ലാതെ മോദി പുനരാരംഭിക്കുകയാണ് ചെയ്തത്. ഇന്ത്യയെ മോദി ഭരണം സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ 30 വര്‍ഷം പിന്നോട്ട്് നടത്തിയെന്നു മനസ്സിലാക്കുക.

മോദി സര്‍ക്കാര്‍ ആര്‍.ബി.ഐയുടെ പക്കലുള്ള 1.76 ലക്ഷം കോടി രൂപയുടെ ശേഖരം രാജ്യത്തിന്റെ സാമ്പത്തിക നടത്തിപ്പിനായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അര്‍ത്ഥം രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ പണം പോലും ഇല്ലാത്ത രീതിയില്‍ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയെ നേരിടുന്നവെന്നാണ്. ഇന്നു ഇന്ത്യ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മുന്നാണെന്നു പറയാം. 1. നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള അശാസ്ത്രീയ സാമ്പത്തിക നയങ്ങള്‍ 2. ജി.എസ്.ടി നടപ്പിലാക്കിയതില്‍ ഉണ്ടായ അനാവശ്യ ധൃതിയും സൂക്ഷ്മത കുറവും 3. ഇന്ത്യന്‍ ഭൂരിപക്ഷത്തെ ബാധിക്കുന്ന സാമ്പത്തിക പരിരക്ഷ പദ്ധതികളെ നിര്‍ത്തലാക്കി കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ പിന്‍തുടരുന്നത്.

ആദ്യത്തേത് നോട്ട് നിരോധനമെന്ന മണ്ടത്തരമാണ്. ഇത്് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയിലെ അസംഘടിത സഹകരണ മേഖലകളെയാണ്. ആര്‍.ബി.ഐ തന്നെ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്് നോട്ട് നിരോധനംമൂലം ഇ വ്യാപാരത്തില്‍ 40 ശതമാനത്തിന്റെ ഇടിവും ചെറുകിട കച്ചവടത്തില്‍ 63 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയാതായാണ്. 2017 ല്‍ റാഞ്ചിയില്‍ നടത്തിയ സര്‍വേയില്‍ വെളിവാക്കുന്നത് Monthly Status പ്രകാരം ഒരു മാസത്തില്‍ 18 ദിവസം ജോലി ചെയ്തിരുന്ന അസംഘടിത തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ 11 ദിവസമായി ചുരുങ്ങി. അതായത്് 39 ശതമാനത്തിന്റെ ഇടിവാണ് അസംഘടിത തൊഴില്‍ ദിനങ്ങളിലെ നോട്ടുനിരോധനംമൂലം ഉണ്ടായത്. ഇന്ത്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ അടുത്തിടെ 48 ജില്ലകള്‍ തെരെഞ്ഞെടുത്ത് നടത്തിയ പഠനം വെളിവാക്കുന്നത് നോട്ട്് നിരോധനം മൂലം Small and Medium Enterprises നല്‍കി വന്ന തൊഴിലില്‍ 74 ശതമാനം കുറവു രേഖപ്പെടുത്തിയെന്നാണ്. വ്യാവസായിക സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്ന ഇഞകടകഘ ഖമിൗലൃ്യ 2017 ലെ അവരുടെ പഠനത്തില്‍ പറയുന്നത്് നോട്ടു നിരോധനം ഇന്ത്യയുടെ നഗര-ഗ്രാമ മേഖലകളിലെ ഉപഭോഗ ഉപഭോക്തൃ മേഖല 16 വര്‍ഷമായി രേഖപ്പെടുത്തിവരുന്ന ഉയര്‍ന്ന സാമ്പത്തിക പ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്നും Fast Mooving Consum-er Goods ലും മോട്ടോര്‍ വാഹന വില്‍പ്പനയില്‍ 20-40 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നുമാണ്. ഈ പ്രവചനത്തിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ ഇന്ന് വാഹന വില്‍പ്പനയും കുറയുന്നുവെന്നത്് യാഥാര്‍ത്ഥ്യമാണ്.

അശാസ്ത്രിയമായി നടപ്പിലാക്കിയ ജി.എസ്.ടി വ്യാവസായിക ഉപഭോഗ നിലവാരത്തെ ഗണ്യമായി ബാധിച്ചുവെന്നുമാത്രമല്ല ഒരു വില്‍പ്പന സ്തംഭനം തന്നെ രാജ്യത്ത് സൃഷ്ടിച്ചു. ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളായ പല സംസ്ഥാനങ്ങളും പ്രതിഷേധിച്ചതുപോലെ വരുമാനം കിട്ടിയില്ലന്ന്്മാത്രമല്ല പ്രതീക്ഷക്കൊത്ത്് അവതരിപ്പിച്ചു ബജറ്റ്് നിര്‍ദ്ദേശങ്ങള്‍പോലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കേരളം അതിനുദാഹരണമാണ്. അശാസ്ത്രീയമായ ജി.എസ്.ടി നടപ്പിലാക്കല്‍ ഒരു പരിധിവരെ വ്യാവസായിക മുരടിപ്പിലേക്ക്് നയിച്ചുവെന്ന്് ഇപ്പോഴത്തെ മാന്ദ്യം വെളിവാക്കുന്നു.

ഭൂരിപക്ഷ അധ:സ്ഥിത ജനങ്ങളെ സഹായിക്കുന്ന നിരവധി പരിപാടികള്‍ മോദി സര്‍ക്കാര്‍ മുഖം തിരിയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തിട്ടുണ്ട്. അതിനുത്തമ ഉദാഹരണമാണ് ദേശീയ തൊഴിലുറപ്പ്് പദ്ധതി (MGNREGA). അതിന് Output ഇല്ല എന്ന തെറ്റിധാരണ പരക്കെ സൃഷ്ടിച്ച്‌കൊണ്ടാണ് മോദി അതിനെ പാര്‍ലമെന്റിലും പുറത്തും എതിര്‍ത്തത്. അത്് അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര അജ്ഞതമൂലമാണ്. തീര്‍ച്ചയായും തൊഴിലുറപ്പ്് പദ്ധതി റിസല്‍ട്ട് ഓറിയന്റഡ് ആവണം.MGNREGA യുടെ ഏറ്റവും പ്രധാന output രണ്ടെണ്ണമാണ്.

എ. അത്് നിരക്ഷരരും അംഗവൈകല്യം ഉള്ളവരും വൃദ്ധരും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഉറപ്പാക്കുന്ന സാമൂഹിക സാമ്പത്തിക സുരക്ഷയാണ്് (Social Securtiy Schemes) ആദ്യത്തെത്.

ബി. ഈ സ്‌കീം സാമ്പത്തിക വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ലിക്കുഡിറ്റിയാണ്. ജനഹിതത്തിനും ജനോപകാരത്തിനുമായി കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന (MGNREGA, FOOD Securtiy Act, Subsidised Gas Connection) ഇവയെല്ലാം ഒരു കോര്‍പറേറ്റ് മുതലാളിയുടെ കൗശലത്തോടെ മോദി സര്‍ക്കാര്‍ തരംതാഴ്ത്തുകയോ, നിര്‍ത്തലാക്കുകയോ ചെയ്തതായി കാണാം. ഇതെല്ലാം സമ്പദ് ഘടനയെ പിന്നോട്ടടിപ്പിക്കുകയാണ്. നോട്ട് നിരോധനത്തോട് കെയിന്‍സിന്റെ നയങ്ങള്‍ ഉദ്ധരിച്ച്് മാന്യമായി പ്രതികരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനെ കോട്ടിട്ട് കുളിക്കുന്ന വ്യക്തിയെന്നാണ് മോദി ആക്ഷേപിച്ചത്.

ഒരു കാര്യത്തില്‍ ആശ്വസിക്കാം, നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതില്‍ പോരായ്മയുമാണ് രാജ്യത്തെ മാന്ദ്യത്തിലേക്ക് എത്തിച്ചതെന്ന പറഞ്ഞ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അഞ്ച് നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ കരകയറ്റാന്‍വേണ്ടി നിര്‍ദേശിച്ചിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമന്‍ അടുത്ത ദിവസംതന്നെ പുത്തന്‍ സാമ്പത്തിക ഉണര്‍വിനുള്ള പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ മന്‍മോഹന്‍ സിങിന്റെ രണ്ട് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടിടുണ്ട്. മൂന്ന് പ്രഖ്യാപനങ്ങള്‍കൂടി ജാള്യത കൂടാതെ നടപ്പിലാക്കുന്നതാണ് നല്ലത്. ബി.ജെ.പി മനസ്സിലാക്കേണ്ടത് ജനങ്ങളും രാജ്യവുമാണ് പരമ പ്രധാനം. അത്്കഴിഞ്ഞേ ഉള്ളൂ ഏത് വിധേനയുമുള്ള ഭരണം നിലനിര്‍ത്താനുള്ള അഭ്യാസം.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending