Connect with us

Video Stories

ടിയാനന്‍മെന്‍ സ്‌ക്വയറില്‍നിന്നു ഹോങ്കോങിലേക്കുള്ള അകലം

Published

on


ഉബൈദു റഹിമാന്‍ ചെറുവറ്റ

മൂന്ന് മാസത്തിലധികമായി കുറ്റവാളി കൈമാറ്റ (ലഃേൃമറശശേീി) നിയമവുമായി ബന്ധപ്പെട്ട് ഹോങ്കോങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ സമരങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിയാര്‍ജിച്ചുവരികയാണ്. ഈയടുത്ത ദിവസങ്ങളിലായി ഹോങ്കോങ് അനുകൂലികളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് സമാന്തരമായി ബീജിങ് അനുകൂല പ്രകടനങ്ങളും ഹോങ്കോങ് അതിര്‍ത്തികളെ ശബ്ദമുഖരിദമാക്കുമ്പോള്‍ ചൈനയുടെ അധീനതയിലുള്ള ഈ സ്വയംഭരണ പ്രദേശത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അത്യധികം പ്രക്ഷുബ്ധമായിത്തീരുന്നു. ഹോങ്കോങിലെ ബീജിങ് ലൈസണ്‍ ഓഫീസ് ആക്രമിച്ചതും ചൈനയുടെ ദേശീയ ചിഹ്നത്തെ അവമതിച്ചതുമുള്‍പ്പെടെയുള്ള പ്രക്ഷോഭകാരികളുടെ ചെയ്തികള്‍ ചൈനീസ് ഭരണകൂടത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലുമപ്പുറമാണ്. കലാപങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ഹോങ്കോങിന്റെ പരമാധികാരവും അഖണ്ഡതയും ക്ഷേമവും സംരക്ഷിക്കാന്‍ പി.എല്‍.എ (പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി) പ്രതിജ്ഞാബദ്ധവുമാണെന്ന ഹോങ്കോങിലെ ചൈനീസ് സൈനിക പാളയ തലവന്‍ ഷെങ് ഡയോക്‌സിയാങിന്റെ വാക്കുകളില്‍ ധാരാളം അശുഭ സൂചനകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി, കലാപകാരികളെ ഒതുക്കാന്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ ചൈന സൈന്യത്തെ വിന്യസിച്ചതായി ബി.ബി. സി, സി.എന്‍ .എന്‍ തുടങ്ങി പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഹേതുവായത് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഹോങ്കോങ് നഗരാധ്യക്ഷന്‍ കാരി ലാം അവതരപ്പിച്ച ‘കുറ്റവാളി കൈമാറ്റ’ ബില്ലാണ്. കുറ്റാരോപിതരായ ഹോങ്കോങ് പൗരന്‍മാരെ വിചാരണക്ക്‌വേണ്ടി ചൈനക്ക് കൈമാറാന്‍ ഹോങ്കോങ് ഭരണകൂടത്തിന് അധികാരം നല്‍കുന്ന ബില്ലിന് ശക്തമായ എതിര്‍പ്പാണ് ഈ നിര്‍ദേശം അവതരിക്കപ്പെട്ട ദിനം മുതല്‍ തന്നെ നേരിട്ട്‌കൊണ്ടിരിക്കുന്നത്. ബീജിങ് ഭരണകൂടത്തിന്റെ കൈയിലെ ‘പാവ’ യായി സമരക്കാര്‍ വിശേഷിപ്പിക്കുന്ന ഹോങ്കോങ് ഭരണാധികാരി കാരി ലാമിന്റെ ബില്ല് അവതരിപ്പിക്കാനുള്ള തിടുക്കം കാണുമ്പോള്‍ ഹോങ്കോങുകാരുടെ ഭയപ്പാട് അസ്ഥാനത്തല്ല എന്ന് ബോധ്യപ്പെടും. ബില്‍ നിയമമായാല്‍ ചൈനീസ് ഭരണകൂടത്തിന്റെ ചെയ്തികളെ നഖശിഖാന്തം എതിര്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടാനും വിചാരണയുടെ മറവില്‍ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കാനും ചൈനീസ് ഭരണകൂടത്തിന് തുറന്നുകിട്ടുന്ന അവസരം ഹോങ്കോങുകാരോട് പ്രതികാരം തീര്‍ക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട്തന്നെയാണ് കാരി ലാം, ബില്‍ അവതരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചെങ്കിലും പൂര്‍ണമായി പിന്‍വലിക്കുന്നത്‌വരെ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട്‌പോകാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചതും.

പ്രത്യക്ഷ കാരണം കുറ്റവാളി കൈമാറ്റ ബില്ലാ ണെങ്കിലും ചൈന- ഹോങ്കോങ് സംഘര്‍ഷത്തിന്പിന്നില്‍ ഒട്ടനവധി രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യഘടകങ്ങള്‍ അന്തര്‍ലീനമായി കിടപ്പുണ്ട്. ഹോങ്കോങിന്റെ ചരിത്രം സംക്ഷിപ്തമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ചൈന-ഹോങ്കോങ് സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ.
1997 ല്‍ ചൈനയുടെ ഭാഗമാവുന്നതിന്മുമ്പ് ഹോങ്കോങ് ബ്രിട്ടീഷ് കോളനി പ്രദേശമായിരുന്നു. 150 വര്‍ഷത്തോളം ബ്രിട്ടന്‍ ഹോങ്കോങ് കൈവശപ്പെടത്തിവച്ചിരുന്നത് ചൈനയും ആ രാജ്യവുമായുണ്ടാക്കിയ പാട്ടകരാര്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. തൊള്ളായിരത്തി എണ്‍പതുകളില്‍ കരാര്‍ അവസാനിക്കാറായപ്പോള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ നടന്ന നിരന്തര കൂടിയാലോചനകള്‍ക്കൊടുവില്‍, 1997ല്‍, ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകള്‍’ എന്ന ഫോര്‍മുല ചൈന അംഗീകരിക്കും എന്ന ഉപാധിയില്‍ ഹോങ്കോങിനെ ചൈനക്ക് വിട്ട്‌കൊടുക്കാന്‍ ബ്രിട്ടന്‍ തീരുമാനിക്കുകയുമായിരുന്നു. 1997 മുതല്‍ ചൈനയുടെ ഭാഗമായി തീര്‍ന്ന ഹോങ്കോങ് ചൈനയുടെ മറ്റു പട്ടണങ്ങളില്‍നിന്നും തികച്ചും വിഭിന്നമായി സ്വയം ഭരണപ്രദേശം എന്ന വിശേഷാധികാരം ആസ്വദിച്ചുവരുന്നു.

ബ്രിട്ടനുമായുണ്ടാക്കിയ കരാറനുസരിച്ച് പ്രതിരോധം, വിദേശം എന്നീ കാര്യങ്ങളിലൊഴിച്ച് മറ്റെല്ലാറ്റിലും ഹോങ്കോങിന് സ്വയം തീരുമാനങ്ങളെടുക്കുകയും നിയമനിര്‍മാണം നടത്തുകയും ചെയ്യാനുള്ള അധികാരമുണ്ട്. ചൈനീസ് ഭരണത്തിന്‍കീഴില്‍ ഏതെങ്കിലുമൊരു പട്ടണത്തിന് തനതായ നീതി നിയമ വ്യവസ്ഥകളും പട്ടണവാസികള്‍ക്ക് ആവിഷ്‌കാര സ്വതന്ത്ര്യവും സ്വതന്ത്രമായി സമ്മേളിക്കാനുള്ള അവകാശവുമുണ്ടെങ്കില്‍ അത് ഹോങ്കോങിന് മാത്രം അവകാശപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് 1987ല്‍ ടിയാനന്‍മെന്‍ ചത്വരത്തിലെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പതിനഞ്ച് ലക്ഷത്തോളം പേര്‍ ഹോങ്കോങ് പട്ടണത്തില്‍ കൂറ്റന്‍ റാലി നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഹോങ്കോങിന്റെ ഈ വിശേഷാധികാരവും അത്മൂലം ജനങ്ങളാസ്വദിക്കുന്ന ‘അമിത’ സ്വാതന്ത്ര്യവുമാണ് ബീജിങിനെ അലോസരപ്പെടുത്തുന്നതും. ബ്രിട്ടന്റെ കോളനിയായി നിലകൊണ്ട 150 വര്‍ഷക്കാലയളവില്‍ ഹോങ്കോങിന്റെ സാമൂഹ്യ സാംസ്‌കാരിക ശരീരം മുച്ചൂടം യൂറോപ്പ്‌വത്കരിപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളാന്‍ ചൈനീസ് അധികാരികള്‍ പരാജയപ്പെടുന്നു എന്നുവേണം മനസിലാക്കാന്‍.

നിയമപരമായി ഹോങ്കോങ് ചൈനയുടെ ഭാഗമായി തീര്‍ന്നെങ്കിലും ചൈനക്കാരായി അറിയപ്പെടാനോ അവരോട് താതാത്മ്യം പ്രാപിക്കാനോ ഹോങ്കോങ് ജനത, വിശേഷിച്ചും യുവതലമുറ, കൂട്ടാക്കുന്നില്ല. ഹോങ്കോങ് സര്‍വകലാശാല ഹോങ്കോങ്ങുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വെറും 11 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ ചൈനക്കാരായി അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും അഭിപ്രായപ്പെട്ടത് ചൈനക്കാരായി അറിയപ്പെടുന്നതില്‍ ഒട്ടും അഭിമാനിക്കുന്നില്ലെന്നാണ്. സര്‍വേയില്‍ പങ്കാളികളായ യുവാക്കളില്‍ മിക്കവാറും എല്ലാവരും ഹോങ്കോങിന്‌മേല്‍ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് അതിശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുമാണ്. ഹോങ്കോങുകാരുടെ ഡി.എന്‍.എയില്‍ ചൈനയോടുള്ള വിപ്രതിപത്തി എത്രത്തോളമുണ്ടെന്നതിന് മറ്റൊരു ദാഹരണമാണ് അവര്‍ സംസാരിക്കുന്ന ഭാഷയും വിനോദ സഞ്ചാരത്തിനും തുടര്‍ പഠനത്തിനും തെരഞ്ഞെടക്കുന്ന രാജ്യങ്ങളും. മണ്ഡാരിന്‍ ഭാഷ (ചൈനയുടെ ഔദ്യോഗിക ഭാഷ) യോട് പുച്ഛം വച്ച്പുലര്‍ത്തുന്ന ഹോങ്കോങുകാര്‍ കാന്റെനീസ് ഭാഷയില്‍ ആശയവിനിമയം ചെയ്യാനാണിനിഷ്ടപ്പെടുന്നത്. വിനോദസഞ്ചാര, പഠനാവശ്യങ്ങള്‍ക്കായി ചൈനയെ ഒഴിവാക്കി ലോകത്തിലെ ഇതര രാജ്യങ്ങളെയാണിവര്‍ തെരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയം. സാമ്പത്തിക രംഗത്ത് ചൈന ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വന്‍ കുതിച്ചു ചാട്ടമോ ആ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസായ സാധ്യതകളോ ഒന്നും ഹോങ്കോങ് ജനതയെ തങ്ങളുടെ ‘സാങ്കേതിക’ മാതൃരാജ്യത്തേക്കാര്‍ഷിക്കുന്നില്ല.

ഒരു മെയ്യാണെങ്കിലും ഇരു മനസെന്ന് ചുരുക്കം. ലോകത്തിലെ തന്നെ അറിയപ്പെടുന്ന വ്യാവസായിക ‘ഹബ്’ ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഹോങ്കോങിനുള്ളത്. ഹോങ്കോങ് ജനതയെ സമാനമായ മറ്റ് വ്യാവസായിക നഗരങ്ങളിലെ ജനതകളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന സവിശേഷതയാവട്ടെ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന അരാഷ്ട്രീയ വാദികളല്ല എന്നതാണ്. ഹോങ്കോങിന്‌മേല്‍ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയപ്പോഴെല്ലാം തന്നെ ശക്തമായ പ്രതിരോധവുമായി ഹോങ്കോങ് ജനത തെരുവിലിറങ്ങിയിട്ടുണ്ട്. ഹോങ്കോങ് ഭരണത്തലവനെ തെരഞ്ഞെടക്കാന്‍ ജനസംഖ്യയുടെ കേവലം 7 ശതമാനം മാത്രം ഉള്‍ക്കൊള്ളുന്ന ഇലക്ട്രറല്‍ കോളജ് സംവിധാനം ഉപേക്ഷിച്ച് പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലാക്കാന്‍ വേണ്ടി 2014ല്‍ നടന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ ലോക ശ്രദ്ധയാകര്‍ഷിച്ച സമരത്തെയും കാണാന്‍.

ഹോങ്കോങിനെ നേരിടാനെന്ന മട്ടിലുള്ള ബീജിങിന്റെ പടപ്പുറപ്പാട് കാണുമ്പോള്‍ 1989 ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവമാവും ഏവരും ഓര്‍ക്കുക. ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക്‌വേണ്ടി പ്രക്ഷോഭം നയിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഭരണകൂടം ബലം പ്രയോഗിച്ചടിച്ചമര്‍ത്തിയ, ലോക സമൂഹത്തിന് മുമ്പില്‍ ചൈനയുടെ മുഖം വികൃതമാക്കിയ, വര്‍ത്തമാനകാല ചൈനയുടെ ചരിത്രത്തില്‍തന്നെ കറുത്ത അധ്യായമായി അവശേഷിക്കുന്ന ആ സംഭവം. ‘ആധുനിക ചൈനയുടെ ശില്‍പി’ എന്ന റിയപ്പെട്ട ഡെങ് സ്യാപിംങിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൈക്കൊണ്ട അന്നത്തെ സൈനികനടപടി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അമര്‍ച്ചചെയ്യാന്‍ പര്യാപ്തമായെങ്കിലും ഒരാഗോള ശക്തിയാവാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിക്കൊണ്ടിരുന്ന ചൈനയെ അന്തര്‍ദേശീയ തലത്തില്‍ ഏകദേശം ഒരു ദശകത്തോളമെങ്കിലും അത് ഒറ്റപ്പെടുത്തപ്പെടുത്തുകയുണ്ടായി.

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കിടമത്സരം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തില്‍ ഹോങ്കോങ് ‘പ്രതിസന്ധി’യെ നേരിടാന്‍ ചൈന സ്വീകരിക്കുന്ന ഏത് നടപടിയും നിര്‍ണായകമാവും. ബീജിങ് നടത്തുന്നത് കരുതലോടെയുള്ള നീക്കമല്ലെങ്കില്‍ ട്രംപ് ഭരണകൂടത്തിനും യൂറോപ്യന്‍ യൂണിയനും അത് വാണിജ്യപരമായി ചൈനക്ക്‌മേല്‍ ആധിപത്യം നേടാനുള്ള ഇന്ധനമാകുമെന്ന് തീര്‍ച്ച. മറിച്ച്, ഹോങ്കോങ് പ്രക്ഷോഭത്തെ ചൈന ലാഘവബുദ്ധിയോടെയാണ് കാണുന്നതെങ്കില്‍ അത് ചൈനീസ് ഭരണകൂടത്തിന്റെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മാവോ സേതൂങ്ങിനും ഡെങ് ഷിയാ പിങിനുമൊപ്പം ആധുനിക ചൈനയുടെ കരുത്തുറ്റ നേതാക്കളിലൊരാളായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെണമെന്ന മോഹം വെച്ച്പുലര്‍ത്തുന്ന ചൈനീസ് പ്രസിഡണ്ട് ഷി ജിങ് പിങ് യഥാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലായ അവസ്ഥയിലാണിപ്പോള്‍.

kerala

വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…

വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

Published

on

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.

വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.

സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….

Continue Reading

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

Trending